ബെസ്റ്റ്സെല്ലര്‍ ഹൊറര്‍ നോവലുകളുടെ സൃഷ്ടാവായ സ്റ്റീഫൻ കിംഗ് വളരെ രൂക്ഷമായ ഭാഷയിലാണ് ട്വിറ്ററിന്‍റെ പുതിയ നീക്കത്തിനെതിരെ പ്രതികരിച്ചത്.
ദില്ലി: 44 ബില്യൺ ഡോളറിന്റെ ഇടപാടിൽ അടുത്തിടെ ട്വിറ്റര്‍ ഏറ്റെടുത്ത ഇലോൺ മസ്‌ക് അടുത്ത് തന്നെ വെരിഫൈഡ് ടിക്കിന് പണം വാങ്ങിയേക്കും എന്ന വാര്‍ത്ത ഇന്നലെ മുതല്‍ പുറത്തുവന്നിരുന്നു. ഈ വാര്‍ത്തയില്‍ പ്രതികരിച്ച എഴുത്തുകാരൻ സ്റ്റീഫൻ കിംഗിന്റെ ട്വീറ്റിന് മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ഇലോണ്‍ മസ്ക്.
ബെസ്റ്റ്സെല്ലര്‍ ഹൊറര്‍ നോവലുകളുടെ സൃഷ്ടാവായ സ്റ്റീഫൻ കിംഗ് വളരെ രൂക്ഷമായ ഭാഷയിലാണ് ട്വിറ്ററിന്‍റെ പുതിയ നീക്കത്തിനെതിരെ പ്രതികരിച്ചത്. ഉപയോക്താക്കളുടെ ഹാൻഡിലുകളിലെ നീല ടിക്കുകൾക്ക് പ്രതിമാസ ഫീസ് ഈടാക്കാൻ തുടങ്ങുമെന്ന ഊഹാപോഹങ്ങൾക്കിടയിൽ, കിംഗ് ട്വീറ്റ് ചെയ്തു "എന്റെ നീലടിക്ക് നിലനിർത്താൻ പ്രതിമാസം ഇരുപത് ഡോളറോ? F*** ഇത്, അവർ എനിക്കാണ് പണം തരേണ്ടത്. ഇത് വന്നാല്‍ എന്‍റോണിന്‍റെ അവസ്ഥയാകും".
undefined
പ്രതിമാസ ഫീസ് ഏര്‍പ്പെടുത്തും എന്ന് വാര്‍ത്ത വന്നെങ്കിലും. അതിന് എത്ര പണം ചിലവാകും എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ചില റിപ്പോർട്ടുകൾ ഇത് പ്രതിമാസം ഏകദേശം 5 ഡോളര്‍ ആയിരിക്കുമെന്ന് അവകാശപ്പെടുന്നു, മറ്റ് ചില റിപ്പോര്‍ട്ടില്‍ ഇത് 20 ഡോളര്‍ എന്നും പറയുന്നു. സ്റ്റീഫന്‍ കിംഗിന്‍റെ ട്വീറ്റിലെ എൻറോൺ പരാമർശം. യുഎസിലെ പ്രമുഖ കോർപ്പറേഷന്റെ വലിയ പതനത്തെയാണ് സൂചിപ്പിക്കുന്നത്.
സ്റ്റീഫന്‍ കിംഗിന്റെ ട്വീറ്റിനോട് പ്രതികരിച്ച് ഉടന്‍ തന്നെ ട്വിറ്ററിന്‍റെ ഇപ്പോഴത്തെ മുതലാളി ഇലോണ്‍ മസ്ക് രംഗത്ത് എത്തി. "ഞങ്ങൾക്ക് എങ്ങനെയെങ്കിലും ബില്ലുകൾ അടയ്ക്കണം, ട്വിറ്ററിന് പൂർണ്ണമായും പരസ്യദാതാക്കളെ ആശ്രയിക്കാൻ കഴിയില്ല. 8 ഡോളര്‍ ആയാലോ? ---മസ്ക് തന്‍റെ സ്റ്റീഫന്‍ കിംഗിനുള്ള മറുപടി ട്വീറ്റില്‍ ചോദിക്കുന്നു.
തന്റെ ട്വിറ്റർ ബയോയില്‍ ഇലോണ്‍ മസ്ക് "ചീഫ് ട്വിറ്റ്" എന്നാക്കിയത് ഈ അടുത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട മാറ്റമാണ്. ഇപ്പോൾ അത് "ട്വിറ്റർ പരാതി ഹോട്ട്‌ലൈൻ ഓപ്പറേറ്റർ" എന്നാക്കി അപ്ഡേറ്റ് ചെയ്തിട്ടുണ്ട് ടെസ്‌ല സിഇഒ. എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുന്‍പും ഫീസ് ഈടാക്കുന്നതിന് പിന്നിലെയും യുക്തി വിശദീകരിക്കുമെന്ന് മസ്ക് സ്റ്റീഫന്‍ കിംഗിനുള്ള മറുപടി ട്വീറ്റില്‍ തുടര്‍ന്ന് വിശദീകരിച്ചു. അത് മാത്രമാണ് "ബോട്ടുകളെയും ട്രോളുകളെയും പരാജയപ്പെടുത്താനുള്ള ഒരേയൊരു മാർഗ്ഗം" എന്നും അദ്ദേഹം സൂചിപ്പിച്ചു.
ട്വിറ്റർ അക്കൗണ്ട് ഉടമയുടെ വെരിഫിക്കേഷന്‍ ഉറപ്പാക്കുന്ന നീല ടിക്കിന് പണം ഈടാക്കുന്നത് മസ്ക് പരിഗണിക്കുന്നുവെന്നാണ് വെര്‍ജിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. ഈ കാര്യം ചില ട്വിറ്റര്‍ ഉന്നതര്‍ തന്നെ സ്ഥിരീകരിച്ചുവെന്നാണ് ടെക്‌നോളജി ന്യൂസ്‌ലെറ്റർ പ്ലാറ്റ്‌ഫോര്‍മറിനെ ഉദ്ധരിച്ച് വെര്‍ജ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്.
റിപ്പോർട്ട് അനുസരിച്ച്, ഉപയോക്താക്കൾ പ്രതിമാസം അഞ്ച് ഡോളര്‍ എങ്കിലും ട്വിറ്റര്‍ ബ്ലൂടിക്ക് വേണമെങ്കില്‍ ട്വിറ്ററിന് നല്‍കേണ്ടി വരും. ഇനി ബ്ലൂടിക്ക് വേണമെങ്കില്‍ ട്വിറ്റര്‍ ഉപയോക്താവ് പെയിഡ് സംവിധാനമായ ട്വിറ്റര്‍ ബ്ലൂവിലേക്ക് മാറേണ്ടിവരും. നവംബര്‍ മുതല്‍ വ്യാപകമായ പരിശോധന ഇതില്‍ നടത്തി ബ്ലൂടിക്കിന് പണം കൊടുക്കാത്തവരെ ഒഴിവാക്കുമെന്നാണ് ട്വിറ്ററില്‍ നിന്നും ലഭിക്കുന്ന വിവരം.
ടെസ്‌ല സിഇഒ ഇതില്‍ അന്തിമ തീരുമാനം പറഞ്ഞില്ലെന്നും. വരും ദിവസങ്ങളില്‍ അത് ലഭിക്കാമെന്നും. എന്നാല്‍ മസ്കിന്‍റെ അപ്രതീക്ഷിതമായ സ്വഭാവം വച്ച് ഇത്തരം പദ്ധതികള്‍ ഏത് സമയത്തും ഉപേക്ഷിക്കാനും സാധ്യതയുണ്ടെന്നാണ് വിവരം. എന്നാൽ പ്ലാറ്റ്‌ഫോർമർ റിപ്പോര്‍ട്ട് അനുസരിച്ച് വെരിഫിക്കേഷനെ ഇനി ട്വിറ്റര്‍ ബ്ലൂ എന്ന പ്രിമീയം സര്‍വീസിനൊപ്പം ലയിപ്പിക്കും എന്ന് തന്നെയാണ് പറയുന്നത്.
ട്വിറ്ററിന് പകരം ബ്ലൂ സ്കൈ; മസ്കിന് ചെക്ക് വെക്കാൻ ജാക്ക് ഡോർസി
ഇലോൺ മസ്കിനെ സഹായിക്കാൻ ഇന്ത്യൻ വംശജൻ, ട്വിറ്ററിൽ വമ്പൻ ചർച്ച; ആരാണ് ശ്രീറാം കൃഷ്ണൻ, അറിയേണ്ടതെല്ലാം