കഴിഞ്ഞ വാരം നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഗാന്ധിനഗര്‍: 4ജിയെക്കാളും, 5ജിയെക്കാളും വലിയ ജി, , 'മാതാജിയും പിതാജിയുമാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ശതകോടീശ്വരനുമായ മുകേഷ് അംബാനി. ഗാന്ധിനഗറിലെ പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കവെയാണ് അംബാനിയുടെ വാക്കുകള്‍.
കഴിഞ്ഞ വാരം നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്‍റെ വിജയത്തിന് 'മാതാജിയും പിതാജിയും' നൽകിയ പിന്തുണയെക്കുറിച്ച് അംബാനി വിദ്യാര്‍ത്ഥികളെ ഓർമ്മിപ്പിച്ചു. എന്ത് പ്രതിസന്ധിയിലും അവർ ഏറ്റവും 'ആശ്രയിക്കാവുന്ന സ്തംഭങ്ങളാണ്' മാതാപിതാക്കള്‍ എന്ന് അംബാനി പറഞ്ഞു.
undefined
രാജ്യത്തെ 4ജി, 5ജി നെറ്റ്‌വർക്കുകളെക്കുറിച്ച് സംസാരിക്കവെ അംബാനി പറഞ്ഞു, "ഞാൻ നിങ്ങളുടെ സ്വന്തം ഭാഷയിൽ - യുവാക്കളുടെ ഭാഷയിൽ ഒരു കാര്യം പറയട്ടെ. ഇക്കാലത്ത്, എല്ലാ യുവാക്കളും 4ജിയുടെയും ഇപ്പോൾ 5ജി-യുടെയും ആവേശത്തിലാണ്. എന്നാൽ അങ്ങനെയൊന്നുമില്ല. മാതാജിയേക്കാളും പിതാജിയേക്കാളും ശ്രേഷ്ഠമായ ഈ ലോകത്തിൽ മറ്റൊരു 'ജി'യില്ല. അവർ നിങ്ങളുടെ ഏറ്റവും ആശ്രയയോഗ്യമായ ശക്തി സ്തംഭങ്ങളാണ്.
"ഇന്ന് എല്ലാ ലൈറ്റും നിങ്ങളുടെ മുകളിലാണ്. മാതാപിതാക്കളുടെ ചിറകിനിടയില്‍ നിന്നും നിങ്ങള്‍ മുതിര്‍ന്നവരായി. നിങ്ങൾ വേദിയിലേക്ക് നടന്ന് നിങ്ങളുടെ ബിരുദ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നത് കാണാൻ മാതാപിതാക്കള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അത് അവരുടെ ചിരകാല സ്വപ്നമാണ് അത്. നിങ്ങളെ ഇവിടെ എത്തിക്കാൻ അവർ സഹിച്ച പോരാട്ടങ്ങളും ത്യാഗങ്ങളും ഒരിക്കലും മറക്കരുത്" റിലയൻസ് ചെയർമാൻ പറഞ്ഞു. നിങ്ങളുടെ വിജയത്തിൽ അവരുടെ സംഭാവനകൾ വിലമതിക്കാന്‍ സാധിക്കില്ല"
What is more dependable than 4G and 5G ? So well said by pic.twitter.com/eGMB15Znro
— Harsh Goenka (@hvgoenka)വ്യവസായി ഹർഷ ഗോയങ്ക ഉൾപ്പെടെ നിരവധി പേരാണ് അംബാനിയുടെ വീഡിയോ പങ്കിട്ടത്. അദ്ദേഹം ട്വീറ്റ് ചെയ്തു: “4G, 5G എന്നിവയേക്കാൾ കൂടുതൽ ആശ്രയിക്കാവുന്നത് എന്താണ്? മുകേഷ് അംബാനി അത് പറഞ്ഞു തരുന്നു" -ഹർഷ ഗോയങ്ക ട്വീറ്റ് ചെയ്തു.
പെട്രോകെമിക്കൽ കോംപ്ലെക്സിനായി 4 ബില്യൺ ഡോളർ; ഗുജറാത്തിൽ പുതിയ നിക്ഷേപവുമായി ഗൗതം അദാനി
ടാറ്റ ഗ്രൂപ്പ് ചെയർമാന് മുകേഷ് അംബാനിയുടെ പ്രശംസ; യുവ വ്യവസായികൾക്ക് "യഥാർത്ഥ പ്രചോദനം"