സ്ലീപ്പ് ടൈമര്‍ പരീക്ഷിച്ച് നെറ്റ്ഫ്ലിക്സ്; ആദ്യം ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക്

By Web Team  |  First Published Jan 31, 2021, 11:24 AM IST

ദി വെര്‍ജ് അനുസരിച്ച്, നെറ്റ്ഫ്ലിക്സ് പ്രവര്‍ത്തിക്കുന്നുവെന്ന് പറയപ്പെടുന്ന പുതിയ സ്ലീപ്പ് ടൈമര്‍ ഫീച്ചറില്‍ 15 മിനിറ്റ്, 30 മിനിറ്റ്, 45 മിനിറ്റ്, അല്ലെങ്കില്‍ ഉപയോക്താക്കള്‍ കാണുന്നത് അവസാനിക്കുന്നതു വരെ എന്നിങ്ങനെ നാല് ടൈം സെറ്റിങ്ങുകള്‍ ഉണ്ടാവും. 


ന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ സ്ലീപ്പ് ടൈമര്‍ ചേര്‍ക്കുന്നതിനുള്ള സാധ്യത നെറ്റ്ഫ്ലിക്സ് പരിശോധിക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ സ്ലീപ്പ് ടൈമര്‍ കൃത്യസമയത്ത് ഉറങ്ങാന്‍ ഉപയോക്താക്കളെ സഹായിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, നെറ്റ്ഫ്ലിക്സ് ആഗോളതലത്തില്‍ ടൈമര്‍ ഫീച്ചര്‍ പരീക്ഷിക്കുന്നുണ്ടെങ്കിലും ഇത് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കു വേണ്ടി മാത്രമായിരിക്കും. ഈ ഫീച്ചര്‍ ഐഒഎസ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകണമെന്നില്ല.

ദി വെര്‍ജ് അനുസരിച്ച്, നെറ്റ്ഫ്ലിക്സ് പ്രവര്‍ത്തിക്കുന്നുവെന്ന് പറയപ്പെടുന്ന പുതിയ സ്ലീപ്പ് ടൈമര്‍ ഫീച്ചറില്‍ 15 മിനിറ്റ്, 30 മിനിറ്റ്, 45 മിനിറ്റ്, അല്ലെങ്കില്‍ ഉപയോക്താക്കള്‍ കാണുന്നത് അവസാനിക്കുന്നതു വരെ എന്നിങ്ങനെ നാല് ടൈം സെറ്റിങ്ങുകള്‍ ഉണ്ടാവും. ഇതിലൊന്ന് തിരഞ്ഞെടുക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും. അതിനാല്‍ മുകളില്‍ സൂചിപ്പിച്ച നാല് ടൈം സ്ലോട്ടുകളില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുത്താല്‍ നെറ്റ്ഫ്ലിക്സ് അപ്ലിക്കേഷന്‍ നിങ്ങള്‍ പ്ലേ ചെയ്യുന്നത് അതിന് ആനുപാതികമായി നിര്‍ത്തും. ഉദാഹരണത്തിന്, 30 മിനിറ്റ് ടൈം സ്ലോട്ടാണണ് തിരഞ്ഞെടുത്തതെങ്കില്‍ സ്ട്രീമിംഗ് ഓട്ടോമാറ്റിക്കായി ഈ സമയമെത്തുമ്പോള്‍ അവസാനിക്കും. 

Latest Videos

undefined

ഇത് ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ധാരാളം ബാറ്ററി ലാഭിക്കുമെന്നും എപ്പിസോഡുകള്‍ ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യുന്നത് തുടരില്ലെന്നും ഉറപ്പാക്കുന്നു. നെറ്റ്ഫ്ലിക്സ് ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ മാത്രമാണ് ഈ സവിശേഷത പരീക്ഷിക്കുന്നതെങ്കിലും, ടിവി, ലാപ്‌ടോപ്പ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഉപകരണങ്ങളിലേക്ക് ഈ ഫീച്ചര്‍ വൈകാതെ വിപുലീകരിക്കാന്‍ സാധ്യതയുണ്ട്. ഉപയോക്താക്കള്‍ക്ക് ഈ സവിശേഷത ഉപയോഗപ്രദമാണോയെന്നതിനെ ആശ്രയിച്ചിരിക്കും വിപുലീകരണം, കമ്പനി വെര്‍ജിനോട് പറഞ്ഞു.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് നെറ്റ്ഫ്ലിക്സ് ടൈമര്‍ എങ്ങനെ സെറ്റ് ചെയ്യാമെന്നു നോക്കാം.

നെറ്റ്ഫ്ലിക്സ് കാറ്റലോഗില്‍ നിന്ന് ഒരു വെബ് സീരീസ് അല്ലെങ്കില്‍ മൂവി പ്ലേ ചെയ്യാന്‍ തിരഞ്ഞെടുക്കുക
മുകളില്‍ വലത് കോണില്‍, നിങ്ങള്‍ ഒരു ക്ലോക്ക് ഐക്കണ്‍ കാണാനാവും. ഇത് അപ്ലിക്കേഷനില്‍ ടൈമര്‍ എന്നും അടയാളപ്പെടുത്തിയിട്ടുണ്ട്.
വാച്ച് ഐക്കണില്‍ മുകളില്‍ നല്‍കിയിരിക്കുന്ന ടൈം സ്ലോട്ടുകളില്‍ നിന്ന് 15, 30, 45 മിനിറ്റ് അല്ലെങ്കില്‍ 'ഷോ പൂര്‍ത്തിയാക്കുക' തിരഞ്ഞെടുക്കുക.

ഇതുകൂടാതെ, ഉപയോക്താക്കളെ അവരുടെ ബ്രൗസിംഗ് സമയം ലാഭിക്കാന്‍ സഹായിക്കുന്ന ഒരു പുതിയ സവിശേഷതയിലും നെറ്റ്ഫ്ലിക്സ് പ്രവര്‍ത്തിക്കുന്നു. സ്ട്രീമിംഗ് റൗലറ്റ് എന്ന് വിളിക്കുന്ന ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് അവരുടെ മുന്‍ഗണനകളെ അടിസ്ഥാനമാക്കി ഒരു ടൈറ്റില്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കും. എന്താണ് കാണേണ്ടതെന്ന് ഉറപ്പില്ലാത്ത ഉപയോക്താക്കളെ സഹായിക്കുന്നതിന് നെറ്റ്ഫ്ലിക്സ് ഒരു ലീനിയര്‍ ഫീഡിലും പ്രവര്‍ത്തിക്കുന്നു.

click me!