ഒന്നരലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഹോസ്പിറ്റൽ സേവനങ്ങൾക്കും മറ്റും ഓൺലൈൻ വഴി നമ്പർ കണ്ടെത്താൻ ശ്രമിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നതിന്റെ സൂചനയാണിത്.
മുംബൈ: ഡോക്ടറുടെ അപ്പോയിൻമെന്റ് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഓൺലൈൻ തട്ടിപ്പിനിരയായി യുവതി. മുംബൈ സ്വദേശിയാണ് തട്ടിപ്പിനിരയായിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് ബാന്ദ്ര കുർള കോംപ്ലക്സിലെ (ബികെസി) ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന സ്ത്രീയാണ് ചെമ്പൂരിലെ ആശുപത്രിയിൽ ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എടുക്കാൻ നോക്കി ചതിയിൽ പെട്ടത്.
ഓൺലൈനിൽ കിട്ടിയ വിവരം വിശ്വസിച്ച് അവൾ ഹോസ്പിറ്റലിൽ പറഞ്ഞിരിക്കുന്ന നമ്പറിൽ വിളിച്ചു. ആ നമ്പർ ഫേക്കായിരുന്നു. നമ്പരിൽ വിളിച്ച് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് കബളിപ്പിക്കപ്പെട്ത്. ഒന്നരലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഹോസ്പിറ്റൽ സേവനങ്ങൾക്കും മറ്റും ഓൺലൈൻ വഴി നമ്പർ കണ്ടെത്താൻ ശ്രമിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നതിന്റെ സൂചനയാണിത്.
undefined
തട്ടിപ്പുകളും വഞ്ചനകളും നടത്താനായി സൈബർ കുറ്റവാളികൾ പലപ്പോഴും ഇന്റർനെറ്റിനെ ദുരുപയോഗം ചെയ്യുന്നുണ്ട്.സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. അതേസമയം, ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ വ്യക്തികൾ ജാഗ്രത പാലിക്കുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
ഓൺലൈൻ തട്ടിപ്പ് പുകളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനായി ഉറവിടങ്ങളിലൂടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തണം. ഹോസ്പിറ്റലുകളും മെഡിക്കൽ സ്ഥാപനങ്ങളും സാധാരണയായി അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലോ വിശ്വസനീയമായ ചാനലുകൾ വഴിയോ പരിശോധിച്ചുറപ്പിച്ച ഫോൺ നമ്പറുകളാണ് നല്കുന്നത്. ഫോണിലൂടെ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ പങ്കിടുമ്പോൾ ജാഗ്രത പാലിക്കണം. നിങ്ങൾക്കോ നിങ്ങൾക്കറിയാവുന്ന ആരെങ്കിലുമോ തട്ടിപ്പിനിരയായാൽ ബന്ധപ്പെട്ടവരെ അറിയിക്കാൻ ശ്രമിക്കണം.
ഉത്സവ സീസണിൽ 62 ശതമാനം ഇന്ത്യക്കാരും ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകൾക്ക് ഇരയായിട്ടുണ്ടെന്ന് അടുത്തിടെ വന്ന പഠന റിപ്പോർട്ട് പറഞ്ഞിരുന്നു. അവധിക്കാലത്തെ സൈബർ സുരക്ഷയും ഓൺലൈൻ ഷോപ്പിംഗും സംബന്ധിച്ച് ഹാരിസ് പോൾ നടത്തിയ സർവ്വേഫലമാണ് റിപ്പോർട്ടിന് അടിസ്ഥാനം. സൈബർ സുരക്ഷയിലെ ആഗോളഭീമന്മാരായ നോർട്ടൺലൈഫ് ലോക്കിന് വേണ്ടിയാണ് സർവ്വേ സംഘടിപ്പിച്ചത്.
2022 ഓഗസ്റ്റ് 15 നും 2022 സെപ്തംബർ ഒന്നിനും ഇടയിൽ, 18 വയസ്സിന് മുകളിലുള്ള 1001 ഇന്ത്യക്കാരിൽ നടത്തിയ ഓൺലൈൻ സർവേയെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്. ഇന്റർനെറ്റ് ഷോപ്പിംഗ് നടത്തുന്നവർ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് സർവ്വേഫലം ചൂണ്ടിക്കാട്ടുന്നത്.
ഏതെങ്കിലും വെബ്‌സൈറ്റിൽ പേയ്‌മെന്റ് വിവരങ്ങൾ സമർപ്പിക്കുമ്പോഴെല്ലാം ഒരാൾ കൂടുതൽ ജാഗ്രത പാലിക്കണം. ആ വിവരങ്ങൾ ഹാക്കർമാർ നിരീക്ഷിക്കുകയും ശേഖരിക്കുകയും ചെയ്തേക്കാമെന്ന് സർവ്വേറിപ്പോർട്ട് പറയുന്നു.
ഓൺലൈൻ വഴി ലക്ഷം രൂപ നഷ്ടമായോ? വിളിക്കാം 1930 ലേക്ക്, സ്പ്രീഡ് ട്രാക്ക് സംവിധാനമൊരുക്കി പൊലീസ്
Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here