ടീം കുക്കെത്തി ; 15 മണിക്കൂര്‍ കാത്തിരുന്ന് ഇഷ്ടപ്പെട്ട മനുഷ്യനെ കണ്ട് പുരവ്

By Web Team  |  First Published Apr 19, 2023, 8:18 AM IST

കുക്കിനെ കാണാൻ തലേദിവസം രാത്രി എട്ട് മണി മുതൽ കാത്തിരുന്ന മുംബൈക്കാരനാണ് പുരവ്. പുരവിന്റെ പ്രിയപ്പെട്ട മനുഷ്യനാണ് ടീം കുക്ക്.  കുക്ക് പൊതുജനങ്ങൾക്കായി ആപ്പിൾ സ്റ്റോർ തുറന്ന ശേഷം ആദ്യം അവിടെ പ്രവേശിക്കുന്ന  ഉപഭോക്താവ് പുരവ് ആയിരുന്നു. 


മുംബൈ: മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ (ബികെസി) ജിയോ വേൾഡ് ഡ്രൈവിൽ രാവിലെ 11 മണിയോടെ ടീം കുക്കെത്തി. ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഫിസിക്കൽ സ്റ്റോറിന്റെ വാതിലുകൾ സിഇഒ ടിം കുക്ക് തുറന്നപ്പോൾ, നൂറുകണക്കിന് ആരാധകരും ടെക് പ്രേമികളുമാണ് ആപ്പിൾ ബികെസി സ്റ്റോറിന് പുറത്ത് കുക്കിനെ കാണാൻ കാത്തിരുന്നത്. 

കുക്കിനെ കാണാൻ തലേദിവസം രാത്രി എട്ട് മണി മുതൽ കാത്തിരുന്ന മുംബൈക്കാരനാണ് പുരവ്. പുരവിന്റെ പ്രിയപ്പെട്ട മനുഷ്യനാണ് ടീം കുക്ക്.  കുക്ക് പൊതുജനങ്ങൾക്കായി ആപ്പിൾ സ്റ്റോർ തുറന്ന ശേഷം ആദ്യം അവിടെ പ്രവേശിക്കുന്ന  ഉപഭോക്താവ് പുരവ് ആയിരുന്നു. അങ്ങനെയാണ് കുക്കിനെ ആലിംഗനം ചെയ്ത ശേഷം തന്റെ 10 വർഷം പഴക്കമുള്ള ഐപോഡിൽ ആപ്പിൾ സിഇഒയെ കൊണ്ട് ഒപ്പിടിപ്പിച്ചത്.

Latest Videos

undefined

ഇന്ത്യയിൽ 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ആപ്പിൾ രാജ്യത്ത് പുതിയ സ്റ്റോർ ആരംഭിച്ചത്. ഉദ്ഘാടനദിവസം സ്റ്റോറിലെത്തുന്ന കസ്റ്റമേഴ്സിനെ ടീം കുക്കാണ് സ്വീകരിച്ചത്. 20,000 ചതുരശ്ര അടി വ്യാപിച്ചുകിടക്കുന്ന സ്റ്റോറാണ് മുംബൈയിൽ കുക്ക് ഉദ്ഘാടനം ചെയ്തത്.  100 പേരടങ്ങുന്ന ടീമാണ് ആപ്പിൾ സ്റ്റോറിലുണ്ടാവുക.18 ഓളം ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്നവരാണ് ഇക്കൂട്ടർ.  

ഈ കെട്ടിടത്തിന്റെ വാടകയായി ആപ്പിൾ നൽകേണ്ടത് പ്രതിമാസം 42 ലക്ഷം രൂപയാണ്.  ഈ മാസം അവസാനത്തോടെ സ്റ്റോർ തുറക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. 

സ്റ്റോറിന്റെ ലോഗോയിൽ 'കാലി പീലി' ടാക്‌സി ആർട്ട്  ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചൈനക്ക് പകരം ഇന്ത്യയെ തങ്ങളുടെ പ്രധാനപ്പെട്ട ഉല്പാദന കേന്ദ്രമാക്കാൻ ആപ്പിൾ ഒരുങ്ങുന്നുവെന്ന റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. രണ്ടാമത്തെ ആപ്പിൾ സ്റ്റോർ ഏപ്രിൽ 20 ന് ദില്ലിയിലെ സാകേതിൽ തുറക്കും.

മുംബൈയുടെ തനത് രുചി ആസ്വദിച്ച് ടിം കുക്ക്; ഇതിലും മികച്ച സ്വഗതമില്ലെന്ന് മാധുരി ദീക്ഷിത്

മുംബൈ ആരധകരുടെ എനർജി കണ്ട് ഞെട്ടി ആപ്പിൾ സിഇഒ; ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോറിന് ഗംഭീര തുടക്കം

click me!