ടിക്ടോക്ക് എതിരാളി മിത്രോം പ്ലേസ്റ്റോറില്‍ ഒരു കോടി ഡൌണ്‍ലോഡ് പിന്നിട്ടു

By Web Team  |  First Published Jun 26, 2020, 6:46 PM IST

മിത്രോം ആപ്പ് സ്ഥാപകന്‍ ശിവാങ്ക് അഗര്‍വാളാണ് ഈ കാര്യം പത്രകുറിപ്പിലൂടെ അറിയിച്ചത്. മിത്രോം ആപ്പിനെ അതിവേഗം ഇന്ത്യ ഇഷ്ടപ്പെടുന്നു എന്നതില്‍ ആവേശമുണ്ടെന്നും. ഈ ആപ്പിനെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും നന്ദിയെന്നും ശിവാങ്ക് അഗര്‍വാള്‍ പത്ര കുറിപ്പില്‍ അറിയിച്ചു. 


ദില്ലി: ചൈനീസ് ആപ്പുകള്‍ക്കെതിരായ പ്രതിഷേധവും പ്രചാരണവും ശരിക്കും തുണച്ചത് ഇന്ത്യന്‍ ആപ്പുകളെയാണ് എന്നതിന് തെളിവായി പുതിയ വാര്‍ത്ത. ചൈനീസ് വീഡിയോ ആപ്പ് ടിക്ടോക്കിന് ബദല്‍ എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട മിത്രോം ആപ്പ് പ്ലേ സ്റ്റോറില്‍ ഒരു കോടി ഡൌണ്‍ലോഡ് പിന്നിട്ടു.

മിത്രോം ആപ്പ് സ്ഥാപകന്‍ ശിവാങ്ക് അഗര്‍വാളാണ് ഈ കാര്യം പത്രകുറിപ്പിലൂടെ അറിയിച്ചത്. മിത്രോം ആപ്പിനെ അതിവേഗം ഇന്ത്യ ഇഷ്ടപ്പെടുന്നു എന്നതില്‍ ആവേശമുണ്ടെന്നും. ഈ ആപ്പിനെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും നന്ദിയെന്നും ശിവാങ്ക് അഗര്‍വാള്‍ പത്ര കുറിപ്പില്‍ അറിയിച്ചു. #VocalForLocal അഥവ സദ്ദേശീയ ആപ്പുകള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്താനുള്ള ഇന്ത്യക്കാരുടെ ശ്രമം ആണ് ആപ്പിനെ വിജയിപ്പിക്കുന്നത് എന്നും അഗര്‍വാള്‍ പത്രകുറിപ്പില്‍ സൂചിപ്പിക്കുന്നു. 

Latest Videos

undefined

ടിക്ടോക്കിനെതിരെ ആരംഭിച്ച വന്‍ ക്യാംപെയിന്‍റെ ഭാഗമായാണ് മിത്രോം എന്ന ഇന്ത്യന്‍ ആപ്പ് ശ്രദ്ധേയമായത്. അടുത്തിടെ ഈ ആപ്പിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ അധികം വൈകാതെ ആപ്പ് തിരിച്ചെത്തി.

മറ്റ് അപ്ലിക്കേഷനുകള്‍ക്ക് സമാനമായ അനുഭവം നല്‍കുന്ന അപ്ലിക്കേഷനുകള്‍ പ്ലേ സ്‌റ്റോറില്‍ അനുവദനീയമായിരുന്നില്ല. ടിക് ടോക്കിന്റെ നഗ്‌നമായ പകര്‍പ്പായിരുന്നു മിത്രോണ്‍ അപ്ലിക്കേഷന്‍ എന്നാണ് ഗൂഗിള്‍ കണ്ടെത്തിയത്. തുടര്‍ന്നാണ്, ഇത് പ്ലേ സ്‌റ്റോറില്‍ നിന്ന് നേരത്തെ മിത്രോം നീക്കം ചെയ്തത്. എന്നാല്‍ തങ്ങളുടെ മൌലികത വെളിപ്പെടുത്തിയാണ് പ്ലേസ്റ്റോറില്‍ തിരിച്ചെത്തിയതെന്ന് പിന്നീട് മിത്രോം വ്യക്തമാക്കി. 

അതേ സമയം കഴിഞ്ഞ രണ്ട് വാരത്തെ ഡൌണ്‍ലോഡുകളുടെ എണ്ണം വച്ച് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇന്ത്യയില്‍ ടിക്ടോക്കിനെയും ഇന്‍സ്റ്റഗ്രാമിനും മുകളിലാണ് മിത്രോം ആപ്പിന്‍റെ സ്ഥാനം എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

click me!