ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഗ്രെനോബിള്‍ ആല്‍പ്‌സ് എന്നിവിടങ്ങളിലെ ഗവേഷകരാണ് ഗവേഷണം നടത്തിയത്. ഓഗസ്റ്റ് 2020 മുതല്‍ 2021 ജനുവരി വരെ 2500 ലധികം ഫേസ്ബുക്ക് പേജുകള്‍ ഗവേഷകര്‍ അവലോകനം ചെയ്തു.
തെറ്റായ വിവരങ്ങള്‍ നിറഞ്ഞ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാന്‍ കൂടുതല്‍ പേര്‍ രംഗത്തെന്ന് പഠനം. ഫേസ്ബുക്കില്‍ ഇതുമായി ബന്ധപ്പെട്ട വ്യാജവിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നതും ലൈക്ക് ചെയ്യുന്നതും യഥാര്‍ത്ഥവിവരങ്ങള്‍ പങ്കിടുന്നവരേക്കാള്‍ വളരെ കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന ഉപയോക്താക്കള്‍ വ്യാജവിവരങ്ങള്‍ ഇഷ്ടപ്പെടുകയും പങ്കിടുകയും ആശയവിനിമയം നടത്തുകയും ചെയ്തുവെന്ന് ഒരു പുതിയ പഠനം കണ്ടെത്തി.
ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഗ്രെനോബിള്‍ ആല്‍പ്‌സ് എന്നിവിടങ്ങളിലെ ഗവേഷകരാണ് ഗവേഷണം നടത്തിയത്. ഓഗസ്റ്റ് 2020 മുതല്‍ 2021 ജനുവരി വരെ 2500 ലധികം ഫേസ്ബുക്ക് പേജുകള്‍ ഗവേഷകര്‍ അവലോകനം ചെയ്തു. പഠനത്തിന്റെ കണ്ടെത്തലുകള്‍ അവലോകനം ചെയ്ത ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്, ആശയക്കുഴപ്പത്തിന്റെ കാര്യത്തില്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ മുന്നില്‍ നില്‍ക്കുന്നുവെന്നാണ്.
undefined
ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കോവിഡ് വാക്‌സിന്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ അനുവദിക്കുകയാണെന്നും 'ആളുകളെ കൊല്ലുന്നു' എന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ജൂലൈയില്‍ പറഞ്ഞിരുന്നു. മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തിലും, ബൈഡന്‍ ഫേസ്ബുക്കിനെ നേരിട്ട് വിമര്‍ശിച്ചു. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് ഒരു സന്ദേശം ആവശ്യപ്പെട്ടപ്പോള്‍, അദ്ദേഹം അതിനു തയ്യാറായതു പോലുമില്ല.
പേജുകള്‍, ഗ്രൂപ്പുകള്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ എന്നിവിടങ്ങളിലേക്കാണ് ഷെയറുകള്‍ കൂടുതലും. തെറ്റായ വിവരങ്ങളും വ്യാജ ഉള്ളടക്കങ്ങളും അതിന്റെ പ്ലാറ്റ്‌ഫോമുകളില്‍ ആവര്‍ത്തിച്ച് പങ്കിടുന്ന ഉപയോക്താക്കളെ ഫേസ്ബുക്ക് തന്നെ നിരീക്ഷിക്കുന്നുണ്ടെങ്കിലും പലതും വൈറലായി കഴിഞ്ഞാണ് ഇവര്‍ നടപടി സ്വീകരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇതിനെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള നയനിര്‍മ്മാതാക്കളുടെ നിരീക്ഷണത്തില്‍ ഫേസ്ബുക്ക് ആദ്യം വന്നു. കഴിഞ്ഞ മാസം, ആസ്ട്രാസെനെക്ക, ഫൈസര്‍ എന്നിവയില്‍ നിന്നുള്ള കോവിഡ് 19 വാക്‌സിനുകള്‍ മനുഷ്യരെ ചിമ്പാന്‍സികളാക്കുമെന്ന് അവകാശപ്പെടുന്ന 300ലധികം തെറ്റായ വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് നിരോധിച്ചു. അമേരിക്കയില്‍ നടക്കുന്ന ഇത്തരം വ്യാജ ഷെയറുകളും ലൈക്കുകളും ഇന്ത്യയിലടക്കം നടക്കുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona