ഗെയിമിംഗ് പ്രേമികള്‍ക്ക് മുന്നറിയിപ്പ്: എക്സ് ബോക്സ് വണ്‍ എക്സ് മൈക്രോസോഫ്റ്റ് നിര്‍ത്തുന്നു

By Web Team  |  First Published Jul 17, 2020, 5:28 PM IST

ഗെയിമിംഗിന്‍റെ ഭാവിയിലേക്ക് ലക്ഷ്യം വച്ച്  എക്സ് ബോക്സ് സീരിസ് എക്സുമായി ഞങ്ങള്‍ മുന്നോട്ട് പോകും. അതിന്‍റെ ഭാഗമായുള്ള സാധാരണ നടപടി എന്ന നിലയില്‍ എക്സ് ബോക്സ് വണ്‍ എക്സ്, എക്സ് ബോക്സ് വണ്‍ എസ് ആള്‍ ഡിജിറ്റല്‍ എഡിഷന്‍ എന്നിവയുടെ നിര്‍മ്മാണം നിര്‍ത്തുകയാണ്-


ന്യൂയോര്‍ക്ക്: അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ തങ്ങളുടെ രണ്ട് ഗെയിമിംഗ് പ്രോഡക്ടുകളുടെ നിര്‍മ്മാണം അവസാനിപ്പിക്കുന്നതായി മൈക്രോസോഫ്റ്റ് അറിയിച്ചു. എക്സ് ബോക്സ് എക്സ് വണ്‍, എക്സ് ബോക്സ് വണ്‍ എസ് ആള്‍ ഡിജിറ്റല്‍ എഡിഷന്‍ എന്നിവയുടെ നിര്‍മ്മാണവും വിതരണവുമാണ് മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുന്നത്. അടുത്ത് തന്നെ എത്തുന്ന എക്സ് ബോക്സ് സീരിസ് എക്സ് ഗെയിമിംഗ് കണ്‍സോളിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് തീരുമാനം എന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നത്.

ഗെയിമിംഗിന്‍റെ ഭാവിയിലേക്ക് ലക്ഷ്യം വച്ച്  എക്സ് ബോക്സ് സീരിസ് എക്സുമായി ഞങ്ങള്‍ മുന്നോട്ട് പോകും. അതിന്‍റെ ഭാഗമായുള്ള സാധാരണ നടപടി എന്ന നിലയില്‍ എക്സ് ബോക്സ് വണ്‍ എക്സ്, എക്സ് ബോക്സ് വണ്‍ എസ് ആള്‍ ഡിജിറ്റല്‍ എഡിഷന്‍ എന്നിവയുടെ നിര്‍മ്മാണം നിര്‍ത്തുകയാണ്- മൈക്രോസോഫ്റ്റ് വക്താവിനെ ഉദ്ധരിച്ച് പ്രമുഖ ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എക്സ് ബോക്സ് വണ്‍ എസിന്‍റെ ഉത്പാദനവും വില്‍പ്പനയും ആഗോള വ്യാപകമായി തുടരും എന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.

Latest Videos

ഇപ്പോഴും ഈ പ്രോഡക്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റീട്ടെയിലുമാരുമായി ബന്ധപ്പെടാം എന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. അതേ സമയം സെപ്തംബര്‍ ആദ്യം തന്നെ മൈക്രോസോഫ്റ്റ് ഒറ്റ ഗെയിമിംഗ് കണ്‍സോള്‍ എന്ന ആശയവുമായി എക്സ് ബോക്സ് സീരിസ് എക്സ് ലൈനപ്പില്‍ പ്രോഡക്ടുകള്‍ എത്തിക്കും എന്നാണ് സൂചന. 
 

click me!