കഴിഞ്ഞ മാസമാണ് ഫോളോയിങ് ഫീഡ്, ട്രാൻസ്ലേഷൻ ഉൾപ്പടെയുള്ള ഫീച്ചറുകൾ സക്കർബർഗ് അവതരിപ്പിച്ചത്.
ത്രെഡ്സിൽ സെർച്ച്, വെബ് സൗകര്യങ്ങൾ ഒരുക്കുമെന്ന് മെറ്റ തലവൻ മാർക്ക് സക്കർബർഗ്. ത്രെഡ്സ് പോസ്റ്റിലാണ് സക്കർബർഗ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ആഴ്ചയോടെ ഈ ഫീച്ചറുകൾ ലഭ്യമായി തുടങ്ങും. ത്രെഡ്സിന്റെ ഡെസ്ക്ടോപ്പ് പതിപ്പും വൈകാതെയെത്തുമെന്ന് സക്കർബർഗ് അറിയിച്ചു. നിലവിൽ ഫോണുകളിലാണ് ത്രെഡ്സ് ലഭ്യമാകുന്നത്.
കഴിഞ്ഞ മാസമാണ് ഫോളോയിങ് ഫീഡ്, ട്രാൻസ്ലേഷൻ ഉൾപ്പടെയുള്ള ഫീച്ചറുകൾ സക്കർബർഗ് അവതരിപ്പിച്ചത്. ഇതനുസരിച്ച് ത്രെഡ് അൽഗൊരിതം നിർദേശിക്കുന്ന പോസ്റ്റുകൾ കാണാൻ 'ഫോർ യു' ഫീഡ് ഫോളോ ചെയ്യണം. പോസ്റ്റുകൾ തർജമ ചെയ്യാനായാണ് ട്രാൻസലേക്ഷൻ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
undefined
അതെസമയം ത്രെഡ്സിന് അതിന്റെ പകുതിയോളം ഉപയോക്താക്കൾ കുറഞ്ഞതായി മെറ്റാ തലവൻ മാർക്ക് സക്കർബർഗ് വെളിപ്പെടുത്തിയിരുന്നു. ലോഞ്ച് ചെയ്ത് ഏകദേശം അഞ്ച് ദിവസത്തിനുള്ളിൽ 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ സ്വന്തമാക്കിയ ആപ്പായിരുന്നു ത്രെഡ്സ്. ഇതൊരു സാധാരണ സ്ഥിതിയാണെന്നായിരുന്നു ഇത് സംബന്ധിച്ച സക്കർബർഗിന്റെ പ്രതികരണം.
പുതിയ ഫീച്ചറുകൾ ആപ്പിൽ ചേർത്തിരിക്കുന്നതിനാൽ വൈകാതെ പ്രവർത്തനം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും സക്കർബർഗ് പറഞ്ഞു.
ട്വിറ്ററിന് സമാനമായി മെറ്റ അവതരിപ്പിച്ച പുതിയ പ്ലാറ്റ്ഫോമാണ് ത്രെഡ്സ്. ഇൻസ്റ്റഗ്രാമിനോട് ചേർന്നു പ്രവർത്തിക്കുന്ന ആപ്പാണിത്. ആപ്പിന്റെ തുടക്കം മുതൽ ചൂണ്ടിക്കാണിക്കപ്പെട്ട വലിയ ഒരു പരിമിതിയാണ് ഡയറക്ട് മെസെജിന്റെ അഭാവം. ഈ പ്രശ്നമാണ് ആദ്യം പരിഹരിക്കുന്നത്. ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസ്സേരിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ത്രെഡ്‌സിൽ അധികം വൈകാതെ ഡിഎം (ഡയറക്ട് മെസേജ്) വഴി ചാറ്റ് ചെയ്യാനുള്ള സൗകര്യം അവതരിപ്പിക്കുമെന്ന് വാഷിങ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് മൊസ്സേരി പറഞ്ഞത്. നിലവിൽ ട്വിറ്ററിലേത് സമാനമായി പോസ്റ്റുകളെ വേർതിരിക്കുന്ന 'ഫോളോയിങ്', 'ഫോർ യു' ഫീഡുകൾ ത്രെഡ്‌സിൽ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്.
ഇതിൽ ഫോർ യു ഫീഡിൽ നിങ്ങൾ പിന്തുടരുന്നതും ത്രെഡ്‌സ് നിർദേശിക്കുന്നതുമായി അക്കൗണ്ടുകളിലെ പോസ്റ്റുകളാണ് കാണാനാവുക. എന്നാൽ ഫോളോയിങ് ഫീഡിൽ നിങ്ങൾ ഫോളോ ചെയ്യുന്ന ആളുകളുടെ പോസ്റ്റുകൾ മാത്രമേ കാണാനാകൂ.
നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടുകൾ ഡീലീറ്റ് ചെയ്യപ്പെട്ടേക്കാം; കാരണം ഇതാണ്, പരിഹാരവുമുണ്ട്.!