മീഷോ ഇനി മലയാളത്തിലും : പുതിയ അപ്ഡേഷനുമായി ഷോപ്പിംഗ് ആപ്പ്

By Web Team  |  First Published Aug 13, 2022, 8:18 AM IST

ഇന്ത്യയിലെ അടുത്ത ബില്യൺ ഉപയോക്താക്കൾക്കുള്ള സിംഗിൾ ഷോപ്പിംഗ് ഡെസ്റ്റിനേഷനായി മാറുന്നതിനു മുന്നോടിയായുള്ള ചുവടുവയ്പ്പാണിത് എന്നാണ് മീഷോ പറയുന്നത്.


ദില്ലി: മീഷോ ഇനി മലയാളത്തിലും. സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള ഇന്ത്യൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ മീഷോ വിവിധ പ്രദേശങ്ങളിലെ 377 ദശലക്ഷം വരുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ അപ്ഡേഷൻ കൊണ്ടു വന്നിരിക്കുന്നത്.  ഈ പ്ലാറ്റ്ഫോം ഇപ്പോൾ മലയാളം ഉൾപ്പെടെ എട്ട് ഭാഷകളിൽ കൂടിയാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇ കൊമേഴ്സ് രംഗം എല്ലാവർക്കും എന്ന കമ്പനിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് എട്ട് പുതിയ പ്രാദേശിക ഭാഷകൾ കൂടി മീഷോ നിലവിൽ ഉൾപ്പെടുത്തിയത്. 

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി, ഒഡിയ എന്നീ ഭാഷകളാണ് ആപ്പിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ അക്കൗണ്ടിലേക്കും ഉല്പന്ന വിവരങ്ങളിലേക്കും കടക്കുന്നതിനും ഓർഡറുകൾ നൽകുന്നതിനും ട്രാക്ക് ചെയ്യുന്നതിനും പേയ്മെന്റുകൾ നടത്തുന്നതിനും ഡീലുകളും കിഴിവുകളും നേടുന്നതിനും ആൻഡ്രോയിഡ് ഫോണുകളിൽ മീഷോ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഇഷ്ടഭാഷ തെരഞ്ഞെടുക്കാം.  
ഉപയോക്താക്കളിൽ 50 ശതമാനം പേരും ആദ്യമായി ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവരാണെന്നതിനാലാണ് ഇത്തരമൊരു അപ്ഡേഷൻ കൊണ്ടുവന്നിരിക്കുന്നത്. പ്രദേശിക ഭാഷകളുടെ അവതരണത്തോടെ ഉപയോക്താക്കൾ നേരിടുന്ന ഭാഷാ തടസം ഇല്ലാതാക്കുക എന്നതാണ് മീഷോയുടെ ലക്ഷ്യം.

Latest Videos

undefined

ഇന്ത്യയിലെ അടുത്ത ബില്യൺ ഉപയോക്താക്കൾക്കുള്ള സിംഗിൾ ഷോപ്പിംഗ് ഡെസ്റ്റിനേഷനായി മാറുന്നതിനു മുന്നോടിയായുള്ള ചുവടുവയ്പ്പാണിത് എന്നാണ് മീഷോ ചീഫ് ടെക്നോളജി ഓഫീസർ സഞ്ജീവ് ബർൺവാൾ പറഞ്ഞത്.കഴിഞ്ഞ വർഷം മീഷോ പ്ലാറ്റ്‌ഫോമിൽ ഹിന്ദി ഒരു ഭാഷാ ഓപ്ഷനായി അവതരിപ്പിച്ചിരുന്നു.  

മീഷോ ഉപഭോക്താക്കളിൽ ഭൂരിഭാഗവും അഹമ്മദാബാദ്, വഡോദര, ജംഷഡ്പൂർ തുടങ്ങിയ നഗരങ്ങളിൽ നിന്നും ഹിന്ദി സംസാരിക്കാനറിയാത്ത സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ്. ഇംഗ്ലീഷോ ഹിന്ദിയോ എല്ലായ്‌പ്പോഴും എല്ലാവരും തെരഞ്ഞെടുക്കുന്ന ഭാഷ ആയിരിക്കില്ല," എന്നും പ്രസ്താവനയിൽ പറയുന്നു.2021 മാർച്ചിന് ശേഷം പ്ലാറ്റ്‌ഫോമിലെ ഇടപാടുകൾ ഏകദേശം 5.5 മടങ്ങ് വർദ്ധിച്ചുവെന്ന് മീഷോ അവകാശപ്പെടുന്നു. അതേ കാലയളവിൽ തന്നെ ഇടപാടുകൾ ഒമ്പത് മടങ്ങ് വർദ്ധിച്ച് ഏകദേശം 72 ദശലക്ഷമായതായും പറയുന്നു.

'വിഐപി തട്ടിപ്പി'ല്‍ നടപടിയില്ല; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരിലെ തട്ടിപ്പ് കൂടുന്നു
 

click me!