ക്രിപ്റ്റോ കറൻസികളുടെ പേരില്‍ വ്യാജ ആപ്പുകള്‍; സൈബർ ലോകത്ത് തട്ടിപ്പ് വ്യാപകം

By Web Team  |  First Published Jun 24, 2021, 9:46 AM IST

ബിറ്റ് കോയിന്‍റെ പൊടുന്നനെ ഉയർന്ന മൂല്യം നിരവധി യുവാക്കളെ ക്രിപ്റ്റോ കറൻസിയിലേക്ക് ആകർഷിച്ചു. എന്നാൽ കനത്ത വില നിമിത്തം പലർക്കും ബിറ്റ് കോയിൻ വാങ്ങാനാകുന്നില്ല. 


ദില്ലി: ക്രിപ്റ്റോ കറൻസികളുടെ പേരിലും സൈബർ ലോകത്ത് തട്ടിപ്പ് വ്യാപകം. വിവിധ മൊബൈൽ ആപ്പുകളിലൂടെ ക്രിപ്റ്റോ കറൻസികൾ പരിചയപ്പെടുത്തി നിക്ഷേപം ആകർഷിച്ചാണ് തട്ടിപ്പ്. ചില തട്ടിപ്പുകൾ പിടികൂടിയെങ്കിലും തട്ടിപ്പുകാർ പേര് മാറ്റി വിലസുന്നു.

ബിറ്റ് കോയിന്‍റെ പൊടുന്നനെ ഉയർന്ന മൂല്യം നിരവധി യുവാക്കളെ ക്രിപ്റ്റോ കറൻസിയിലേക്ക് ആകർഷിച്ചു. എന്നാൽ കനത്ത വില നിമിത്തം പലർക്കും ബിറ്റ് കോയിൻ വാങ്ങാനാകുന്നില്ല. ഇത് മുതലെടുത്താണ് തട്ടിപ്പ്. ബിടിസിക്ക് പകരം വിവിധ പേരുകളിൽ ക്രിപ്റ്റ് കറൻസി മൊബൈൽ ആപ്പുകളിലൂടെ അവതരിപ്പിക്കുന്നു. ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ കുറച്ച് കോയിൻ സൗജന്യമായി കിട്ടും.

Latest Videos

undefined

ക്രിപ്റ്റോ കറൻസി ഖനനത്തിനായി മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നതിനാലാണ് സൗജന്യ കോയിൻ നൽകുന്നതെന്നാണ് ഭാഷ്യം. തട്ടിപ്പുകാർ ചിലർക്ക് കോയിൻ പണമാക്കി ചെറിയ തുക തിരിച്ച് നൽകും. ഇതൊരു ചൂണ്ടയാണ്.

തട്ടിപ്പുകാരുടെ പല ആപ്പുകളും പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറിലോ ഇല്ല. ഉണ്ടെങ്കിൽ തന്നെ കസ്റ്റമർ കെയറോ സംശയങ്ങൾ ചോദിക്കാൻ ഒരു മൊബൈൽ നന്പറോ കാണില്ല. ക്രിപ്റ്റോ കറൻസിയ്ക്ക് റിസർവ് ബാങ്കിന്‍റെ അംഗീകാരമില്ലാത്തതിനാൽ പണം നഷ്ടപ്പെട്ടാലും പരാതി പറയാനും പരിമിതികൾ.

click me!