റിയൽമീ ഇന്ത്യ തലവന്‍ മാധവ് സേത്ത് കമ്പനി വിട്ടു; കാരണം ഇത്.!

By Web Team  |  First Published Jun 15, 2023, 8:06 AM IST

ഷവോമി ഇന്ത്യ മേധാവി മനു ജെയിൻ രാജിവെച്ച് മാസങ്ങൾക്ക് ശേഷമാണ് സേത്തിന്‍റെ രാജി എന്നതും ശ്രദ്ധേയമാണ്.


ദില്ലി: റിയൽമീ ഇന്ത്യ വിട്ട് 'പുതിയൊരു യാത്ര'യിലാണ് കമ്പനിയുടെ ഇന്ത്യൻ മേധാവിയായ  മാധവ് സേത്ത്. ആദ്യ ദിവസം മുതൽ റിയൽമി ഇന്ത്യയുടെ വിജയയാത്രയുടെ ഭാഗമായിരുന്നു സേത്ത്. കഴിഞ്ഞ ദിവസമാണ് കമ്പനി വിടുന്ന വാർത്ത പങ്കുവെച്ചത്. 2018 ലാണ് റിയൽമി ഇന്ത്യയിൽ ആരംഭിച്ചത്. അഞ്ചു വർഷത്തിന് ശേഷം പുതിയ യാത്ര ആരംഭിക്കാനുള്ള സമയമായിരിക്കുകയാണെന്നാണ് സേത്ത് ഔദ്യോഗിക ട്വീറ്റിൽ പറയുന്നത്. 

ഷവോമി ഇന്ത്യ മേധാവി മനു ജെയിൻ രാജിവെച്ച് മാസങ്ങൾക്ക് ശേഷമാണ് സേത്തിന്‍റെ രാജി എന്നതും ശ്രദ്ധേയമാണ്.
റിയൽമി തന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അത് വലിയൊരു ബ്രാൻഡാണെന്നും അദ്ദേഹം കുറിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി ഒരുമിച്ചാണ് നേടിയത്, ബ്രാൻഡ് വളർത്തിയെടുക്കുകയും അതിന്റെ വളർച്ചയിൽ അഭിമാനിക്കുകയും ചെയ്തു. 
എന്നാൽ അതിലും പ്രധാനം ബ്രാൻഡ് തിരികെ നൽകിയത് എന്താണെന്നതാണ്. വർഷങ്ങളായി ഇന്ത്യൻ കയറ്റുമതി വർധിപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്, ഇതിന്റെ ഭാഗമാകാനും സർക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതിയെ പിന്തുണയ്ക്കാനും സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest Videos

undefined

മാധവ് സേത്ത് പടിയിറങ്ങുന്നത് അടുത്തതെന്ത് എന്ന സൂചന നല്കാതെയാണ്. അദ്ദേഹം ഹോണറിൽ ചേരുമെന്നും ഇന്ത്യയിലെ കമ്പനിയുടെ ബിസിനസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈയിടെയായി, ഇന്ത്യയിലെ ഫോൺ ലോഞ്ചുകളിൽ ഹോണർ നിശബ്ദനായാണ് കാണപ്പെടുന്നത്. കമ്പനി ഔദ്യോഗികമായി വിപണിയിലുമില്ല. കഴിഞ്ഞ വർഷം ഹോണർ ഇന്ത്യയിൽ ബിസിനസ്സ് ഓപ്പറേഷനുകൾ നിലനിർത്തുന്നു,  അത് തുടരും എന്നാണ് കമ്പനി വക്താവ് പ്രതികരിച്ചിരുന്നു.

ഷവോമിക്ക് 5551 കോടിയുടെ കുരുക്ക്! വിദേശപ്പണവിനിമയത്തിൽ കണക്ക് പറയേണ്ടിവരും; ഇ ഡിയുടെ കാരണം കാണിക്കൽ നോട്ടീസ്

പിരിച്ച് വിട്ട് എഐയെ ജോലിക്ക് വച്ച് കമ്പനി, സോഫ്റ്റ്‍വെയറിനെ പരിശീലിപ്പിക്കാനുള്ള ജോലിക്ക് അപേക്ഷിച്ച് യുവതി
 

click me!