മേഡ് ഇന്‍ തിരുവനന്തപുരം! ഇനി റോബോട്ടിന്‍റെ കൈപിടിച്ച് നടക്കാം, കിടപ്പ് രോഗികള്‍ക്ക് താങ്ങാകാൻ സാങ്കേതികവിദ്യ

By Web Team  |  First Published Dec 8, 2022, 12:48 PM IST

തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള റോബോട്ടിക് കമ്പനിയിൽ ഇതിനോടകം തന്നെ  പ്രമുഖ വ്യവസായികളായ ആനന്ദ് മഹീന്ദ്ര, ശ്രീധർ വെമ്പു( സോഹോ കോർപ്പ്) ഗൂഗിൾ ഇന്ത്യ മുൻ മേധാവി രാജൻ ആനന്ദൻ  എന്നിവരും യൂണികോൺ  വെഞ്ചേഴ്സ്, സി ഫണ്ട് എന്നീ നിക്ഷേപക സ്ഥാപനങ്ങളും മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട് .


തിരുവനന്തപുരം: ഇന്ത്യൻ റോബോട്ടിക് സ്റ്റാർട്ട്അപ്പ് കമ്പനിയായ ജെൻറോബോട്ടിക്സ്ന്റെ മെഡിക്കൽ & മോബിലിറ്റിയുടെ ലോഗോ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ സജ്ജൻ ജിൻഡാൽ  പ്രകാശനം ചെയ്തു. ജിൻഡാൽ ഫൗണ്ടേഷൻ ചെയർപേഴ്സൺ സംഗീത ജിൻഡാല്‍, ജെൻറോബോട്ടിക് ഇന്നൊവേഷൻസ് ഡയറക്ടർമാരായ വിമൽ ഗോവിന്ദ്, നിഖിൽ എൻ. പി, റാഷിദ്. കെ അരുൺ ജോർജ്, മെഡിക്കൽ ആൻഡ് മൊബിലിറ്റി റീജണൽ ഡയറക്ടർ അഫ്സൽ  എം, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

സാമൂഹിക പ്രശ്നങ്ങൾക്ക് സാങ്കേതിക വിദ്യയിലൂടെ പരിഹാരം കാണാൻ ശ്രമിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ജെൻറോബോട്ടിക്സ്. ഇന്ത്യയിൽ മാൻഹോളിൽ മനുഷ്യൻ ഇറങ്ങുന്നത് ഇല്ലാതാക്കാനുള്ള ദൗത്യത്തിൽ ബാൻഡിക്കൂട്ട് എന്ന റോബോട്ടിനെ വികസിപ്പിച്ചത് കൂടാതെ മെഡിക്കൽ ആൻഡ് മൊബിലിറ്റി എന്ന ഇവരുടെ പുതിയ വിഭാഗത്തിൽ വികസിപ്പിച്ചെടുത്ത ഗെയ്റ് ട്രെയിനിങ് സാങ്കേതിക വിദ്യയുടെ പേരാണ് ജി -ഗെയ്റ്റർ. ഈ റോബോട്ടിൽ അത്യാധുനിക സവിശേഷതകളാണ് ഉപയോഗിച്ചിരിക്കുന്നത്. 

Latest Videos

undefined

ആശുപത്രികളിലോ ഡോക്ടർമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലോ പ്രവർത്തിപ്പിക്കാനാകും വിധത്തിലാണ് റോബോട്ടിന്റെ രൂപകൽപന. ഒന്നോ രണ്ടോ പേരുടെ സഹായം കൊണ്ടുമാത്രം എഴുന്നേറ്റുനിൽക്കാനോ നടക്കാനോ കഴിയുന്നയാളുകളുടെ പരിചരണം റോബോട്ടിന്റെ സഹായത്തിലേക്ക് മാറുന്നതോടെ കൂടുതൽ വേഗത്തിൽ സാധിക്കും. സാധാരണ ഗതിയിൽ 900 ചുവടുകൾ കൈപിടിച്ച് നടത്തിക്കുന്നതിന് മൂന്നു മണിക്കൂർ വേണ്ടിവരുമെങ്കിൽ റോബോട്ടുകൾ ഈ സമയപരിധി വലിയ അളവിൽ ചുരുക്കും. 

ജി ഗൈറ്ററിന്‍റെ എ ഐ - പവർഡ് നാച്ചുറൽ ഹ്യൂമൻ ഗെയ്റ്റ് പാറ്റേൺ മികച്ച കാര്യഷമതയും രോഗിയുടെ നടത്ത പരിശീലന ഘട്ടങ്ങളുടെ ചലനാത്മകതയും സ്ഥിരതയും ഗുണനിലവാരവും  വർധിപ്പിക്കുന്നു. ഓരോ രോഗിയുടെയും പ്രത്യേക ആവിശ്യങ്ങൾക്കനുസരിച്ച്  ക്രിയാത്മകമായി തെറാപ്പി സംവിധാനം തയ്യാറാക്കാനും ജി -ഗൈറ്റർ സഹായിക്കും. മാത്രമല്ല  പ്രൊഫഷണലുകളുടെ സമയവും  ലാഭിക്കും. ഇവരുടെ മെഡിക്കൽ ആൻഡ് മൊബിലിറ്റി വിഭാഗത്തിന്റെ ഒരു കേന്ദ്രം യുകെയിലും പ്രവർത്തിക്കുന്നുണ്ട്. 

തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള റോബോട്ടിക് കമ്പനിയിൽ ഇതിനോടകം തന്നെ  പ്രമുഖ വ്യവസായികളായ ആനന്ദ് മഹീന്ദ്ര, ശ്രീധർ വെമ്പു( സോഹോ കോർപ്പ്) ഗൂഗിൾ ഇന്ത്യ മുൻ മേധാവി രാജൻ ആനന്ദൻ  എന്നിവരും യൂണികോൺ  വെഞ്ചേഴ്സ്, സി ഫണ്ട് എന്നീ നിക്ഷേപക സ്ഥാപനങ്ങളും മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്.

തിരുവനന്തപുരത്ത് തൊഴിൽ മേള ഡിസംബർ 17ന്; സ്പോട്ട് രജിസ്ട്രേഷനും അവസരം; അപേക്ഷ ​ഗൂ​ഗിൾ ഫോം വഴി

tags
click me!