ടെക് ലോകത്ത് ജോലി തെറിക്കുന്ന കാലം; പിരിച്ചുവിടലില്‍ കുടുങ്ങി എച്ച് 1 ബി വിസയിലുള്ള ഇന്ത്യൻ ടെക്കികൾ

By Web Team  |  First Published Mar 1, 2023, 8:12 AM IST

പിരിച്ചുവിടലുകൾ പുതുമുഖങ്ങളെയോ പുതിയ പ്രൊഫഷണലുകളെയോ മാത്രമല്ല ബാധിക്കുന്നത്, വർഷങ്ങളായി പ്രത്യേക കമ്പനികളെ സേവിക്കുന്ന പരിചയസമ്പന്നരായ എക്സിക്യൂട്ടീവുകളെയും ബാധിക്കുന്നുണ്ട്. 


ന്യൂയോര്‍ക്ക്: പിരിച്ചുവിടലുകൾ വ്യാപകമാവുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി പേർക്കാണ് ജോലി നഷ്ടമായിക്കൊണ്ടിരിക്കുന്നത്. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പലരും സാമ്പത്തിക പ്രതിസന്ധിയിലാണ്. യുഎസിൽ താത്കാലിക എച്ച് 1 ബി വിസയിലുള്ള ഇന്ത്യൻ ടെക്കികൾ സമ്പാദിക്കാനുള്ള പുതിയ ജോലി അന്വേഷിക്കുകയാണ് ഇപ്പോൾ. ലിങ്ക്ഡ്ഇൻ പോലുള്ള പ്രൊഫഷണൽ സോഷ്യൽ മീഡിയ പോർട്ടലുകളിൽ തൊഴിലവസരങ്ങൾ തേടുന്ന ജീവനക്കാരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.

പിരിച്ചുവിടലുകൾ പുതുമുഖങ്ങളെയോ പുതിയ പ്രൊഫഷണലുകളെയോ മാത്രമല്ല ബാധിക്കുന്നത്, വർഷങ്ങളായി പ്രത്യേക കമ്പനികളെ സേവിക്കുന്ന പരിചയസമ്പന്നരായ എക്സിക്യൂട്ടീവുകളെയും ബാധിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു ജീവനക്കാരിയാണ് കഴിഞ്ഞ അഞ്ച് വർഷമായി മൈക്രോസോഫ്റ്റിൽ ജോലി ചെയ്യുന്ന അലീഷ അച്ര്യ. മൈക്രോസോഫ്റ്റിന്റെ സിയാറ്റിൽ ഓഫീസിൽ ജോലി ചെയ്യുന്ന മുൻ ടെക്‌നിക്കൽ പ്രോഗ്രാം മാനേജറായിരുന്നു അലീഷ. 

Latest Videos

undefined

എച്ച് 1 ബി വിസയിൽ യുഎസിൽ താമസിക്കുകയാണ് ഇവരിപ്പോൾ.മൈക്രോസോഫ്റ്റിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം, ഒരു പുതിയ ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ് അലീഷ.  പിരിച്ചുവിട്ട മറ്റ് ഇന്ത്യൻ പ്രൊഫഷണലുകളെപ്പോലെ, മുമ്പ് ടിസിഎസിലും മറ്റ് കമ്പനികളിലും ജോലി ചെയ്തിട്ടുള്ളവരാണ് അലീഷ. ബുദ്ധിമുട്ടുള്ള സമയങ്ങളിൽ സഹായിക്കാൻ ലിങ്ക്ഡ്ഇനിൽ അവർ ആവശ്യപ്പെടുന്നുണ്ട്.  ജനുവരി 18-ന് മൈക്രോസോഫ്റ്റ് ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

പിരിച്ചുവിടുന്ന മൊത്തം ജീവനക്കാരുടെ എണ്ണം മൈക്രോസോഫ്റ്റിന്റെ മൊത്തം തൊഴിലാളികളുടെ അഞ്ച് ശതമാനത്തിൽ താഴെയാണ്. റിപ്പോർട്ടുകൾ പ്രകാരം, മൈക്രോസോഫ്റ്റിന് 2022 ജൂൺ വരെ 221,000 ജീവനക്കാരുണ്ടായിരുന്നു. യുഎസിനു പുറത്തുള്ള 99,000 പേരാണ് ഇതിലുള്ളത്.ലോകത്തിന്റെ പല ഭാഗങ്ങളും സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നതായും സിഇഒ സത്യ നാദെല്ല പറയുന്നുണ്ട്. പിരിച്ചുവിടുന്ന ജീവനക്കാർക്ക് ആനുകൂല്യങ്ങളും നാദെല്ല വാഗ്ദാനം ചെയ്യുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാന്നിധ്യത്തെക്കുറിച്ചും പരാമർശിച്ചിരുന്നു. ‌

ചാർജിങ് ഇനി ഫാസ്റ്റാക്കാം : അഞ്ച് മിനിറ്റിനുള്ളിൽ ഒരു സ്മാർട്ട്‌ഫോൺ പൂർണ്ണമായി ചാർജ് ചെയ്യാം

click me!