വോഡഫോണ്‍ ഐഡിയ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ് കുമാർ മംഗലം ബിർള

By Web Team  |  First Published Aug 4, 2021, 10:25 PM IST

 ആദിത്യ ബിർള ഗ്രൂപ്പിന്റെ നിര്‍ദേശത്തില്‍ ഹിമാൻഷു കപാനിയയെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിച്ചിട്ടുണ്ട്.


ദില്ലി: വോഡഫോണ്‍ ഐഡിയയുടെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനങ്ങളില്‍ നിന്നും കുമാർ മംഗലം ബിർള രാജിവച്ചു. ബുധനാഴ്ച ചേര്‍ന്ന കമ്പനി ഡയറക്ടര്‍ബോര്‍ഡ് കുമാർ മംഗലം ബിർളയുടെ രാജി അംഗീകരിച്ചു. ആദിത്യ ബിർള ഗ്രൂപ്പിന്റെ നിര്‍ദേശത്തില്‍ ഹിമാൻഷു കപാനിയയെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിച്ചിട്ടുണ്ട്.

ബോര്‍ഡ് അംഗങ്ങള്‍ ഏകകണ്ഠേനയായി ഹിമാൻഷു കപാനിയയെ ഹിമാൻഷു കപാനിയയെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിച്ചത്. ടെലികോം രംഗത്ത് 25 കൊല്ലമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്  ഹിമാൻഷു കപാനി. വിവിധ ടെലികോം കമ്പനികളുടെ ബോര്‍ഡ് അംഗമായി പ്രവൃത്തിച്ചിട്ടുമുണ്ട്. ഗ്ലോബല്‍ ജിഎസ്എംഎയുടെ ബോര്‍ഡംഗമായി രണ്ട് വര്‍ഷം പ്രവ‍ത്തിച്ചിട്ടുണ്ട്. സെല്ലൂലാര്‍ ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായിരുന്നു.

Latest Videos

undefined

വോഡഫോൺ ഐഡിയ കമ്പനിയിലെ തന്റെ മുഴുവൻ ഓഹരിയും രാജ്യത്തെ ഏതെങ്കിലും പൊതുമേഖലാ ആഭ്യന്തര ധനകാര്യ സ്ഥാപനത്തിന് നൽകാൻ തയ്യാറാണെന്ന് കുമാർ മംഗളം ബിർള രണ്ട് ദിവസം മുന്‍പ് അറിയിച്ചിരുന്നു. കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറി രാജീവ് ഗൗബയ്ക്ക് അയച്ച കത്തിലാണ് ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാന്റെ നിർദ്ദേശം ഉണ്ടായിരുന്നത്. അതിന് പിന്നാലെയാണ് രാജി.

ജൂൺ ഏഴിനാണ് ബിർള കത്തയച്ചത്. വോഡഫോൺ ഐഡിയ കമ്പനിക്ക് ഏതാണ്ട് 1.8 ലക്ഷം കോടിയുടെ കടമുണ്ട്. ഇതിൽ സ്പെക്ട്രം ലേലവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിലേക്ക് അടക്കേണ്ട കുടിശിക കൂടി ഉൾപ്പെടും. 25000 കോടി രൂപ സമാഹരിക്കാൻ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേർസ് തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാരിന്റെ പിന്തുണയില്ലാത്തതിനാൽ നിക്ഷേപകരാരും തയ്യാറായിരുന്നില്ല.

click me!