ജിയോ വാക്ക് പാലിച്ചു; ജനുവരി ഒന്നുമുതല്‍ കോളുകള്‍ സൗജന്യം

By Web Team  |  First Published Dec 31, 2020, 4:10 PM IST

ഐ‌യു‌സി ചാർജുകൾ നിര്‍ത്തുന്നതിന്റെ ഭാഗമായി ഓഫ്-നെറ്റ് ആഭ്യന്തര വോയ്‌സ്-കോൾ ചാർജുകൾ പൂർണമായി നിര്‍ത്തുന്നതിന്‍റെ ഭാഗമായി ജിയോ 2021 ജനുവരി 1 മുതൽ എല്ലാ ഓഫ് നെറ്റ് ആഭ്യന്തര വോയ്‌സ് കോളുകളും സൗജന്യമാക്കും. 


കൊച്ചി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെയുടെ നിര്‍ദേശ പ്രകാരം ബിൽ ആൻഡ് കീപ്പ് ഭരണം 2021 ജനുവരി 1 മുതൽ രാജ്യത്ത് നടപ്പാക്കുകയാണ് അതുവഴി എല്ലാ ഇതര നെറ്വർക്കുമായുള്ള ആഭ്യന്തര വോയ്‌സ് കോളുകൾക്കുമായുള്ള ഇന്റർകണക്ട് യൂസസ് ചാർജുകൾ (ഐയുസി) അവസാനിക്കുന്നു. 

ഐ‌യു‌സി ചാർജുകൾ നിര്‍ത്തുന്നതിന്റെ ഭാഗമായി ഓഫ്-നെറ്റ് ആഭ്യന്തര വോയ്‌സ്-കോൾ ചാർജുകൾ പൂർണമായി നിര്‍ത്തുന്നതിന്‍റെ ഭാഗമായി ജിയോ 2021 ജനുവരി 1 മുതൽ എല്ലാ ഓഫ് നെറ്റ് ആഭ്യന്തര വോയ്‌സ് കോളുകളും സൗജന്യമാക്കും. 2019 സെപ്റ്റംബറിൽ, ബിൽ & കീപ്പ് ഭരണം നടപ്പാക്കാനുള്ള സമയപരിധി 2020 ജനുവരി 1ന് ട്രായ് നീട്ടിയപ്പോൾ, ജിയോയ്ക്ക് ഉപഭോക്താക്കളിൽ നിന്ന് ഓഫ്‌-നെറ്റ് വോയ്‌സ് കോളുകൾ ഈടാക്കുന്നത് ആരംഭിക്കുകയല്ലാതെ മറ്റൊരു മാർഗവുമിലായിരുന്നു എന്നാണ് ജിയോ പറയുന്നത്. 

Latest Videos

undefined

ട്രായ് ഐ‌യു‌സി ചാർജുകൾ നിർത്തലാക്കുന്നതുവരെ മാത്രമേ ഈ ചാർജ് തുടരുമെന്ന് ജിയോ ഉപയോക്താക്കൾക്ക് ഉറപ്പ് നൽകിയിരുന്നു. ഇത് ജനുവരി 1 മുതല്‍ എടുത്തുകളയുന്നതോടെ ഓഫ്-നെറ്റ് വോയ്‌സ് കോളുകൾ വീണ്ടും സൗജന്യമാക്കുകയയാണ് ജിയോ.

ഇന്ത്യയില്‍ വിഒഎല്‍ടിഇ പോലുള്ള നൂതന സാങ്കേതികവിദ്യകളുടെ ഗുണഭോക്താക്കളാക്കാനുള്ള പ്രതിജ്ഞാബദ്ധതയിൽ ജിയോ ഉറച്ചുനിൽക്കുന്നുവെന്നും ഞങ്ങളുടെ എല്ലാ ഉപയോക്താക്കൾക്കും ഇനി ജിയോ ഉപയോഗിച്ച് സൗജന്യ വോയിസ് കോളുകൾ ആസ്വദിക്കാൻ കഴിയുമെന്നും ജിയോ പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറയുന്നു.

click me!