ഹോ..എന്തൊരു വേഗം; ഡാറ്റ കൈമാറ്റ വേഗതയില്‍ പുതിയ റെക്കോഡിട്ട് ജപ്പാന്‍ ഗവേഷകര്‍

By Web Team  |  First Published Jul 19, 2021, 9:18 PM IST

ഏകദേശം 3,000 കിലോമീറ്റര്‍ ദൂരത്തില്‍ ഡാറ്റാ കൈമാറ്റത്തിനായി എന്‍ഐസിടി ടീം സെക്കന്‍ഡില്‍ 319 ടെറാബിറ്റുകള്‍ (ടിബി / സെ) വേഗത രേഖപ്പെടുത്തി.


ന്റര്‍നെറ്റിലൂടെ ഡേറ്റ കൈമാറ്റത്തിന്റെ വേഗതയുടെ കാര്യത്തില്‍ പുതിയ റെക്കോഡ് സൃഷ്ടിക്കുകയാണ് ജപ്പാനിലെ എഞ്ചിനീയര്‍മാര്‍. ഈ പ്രകടനം എക്കാലത്തെയും വേഗതയേറിയ ഡാറ്റാ കൈമാറ്റം എന്ന ലോക റെക്കോഡാണ് ജപ്പാനീസ് ശാസ്ത്രജ്ഞര്‍ കൈവരിച്ചത്.. ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി (എന്‍ഐസിടി) യിലെ എഞ്ചിനീയര്‍മാരാണ് ഈ അത്ഭുതകരമായ വേഗം നേടിയത്.

ഏകദേശം 3,000 കിലോമീറ്റര്‍ ദൂരത്തില്‍ ഡാറ്റാ കൈമാറ്റത്തിനായി എന്‍ഐസിടി ടീം സെക്കന്‍ഡില്‍ 319 ടെറാബിറ്റുകള്‍ (ടിബി / സെ) വേഗത രേഖപ്പെടുത്തി. സെക്കന്‍ഡില്‍ 178 ടിബി എന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. സാധാരണ ചെമ്പ് കേബിളുകള്‍ക്ക് പകരം പ്രകാശം ഉപയോഗിച്ച് ഡാറ്റ കൈമാറാന്‍ 0.125 മില്ലിമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വ്യാസമുള്ള 4 കോര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ഉപയോഗിച്ചാണ് പഴയ ഇന്റര്‍നെറ്റ് വേഗതയെ മറികടന്നത്. പുതിയ സാങ്കേതികവിദ്യ ലോകത്തില്‍ സൃഷ്ടിക്കാനിരിക്കുന്നത് വന്‍കിട മാറ്റങ്ങളാവും.

Latest Videos

undefined

ഇതിനായി, വിവിധ തരംഗദൈര്‍ഘ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 552 ചാനല്‍ ലേസറുകള്‍ ഈ ടീം ഉപയോഗിച്ചു. രണ്ട് തരം അപൂര്‍വഎര്‍ത്ത്‌ഡോപ്ഡ് ഫൈബര്‍ ആംപ്ലിഫയറുകള്‍ ഉപയോഗിച്ച ഒരു പുനര്‍ക്രമീകരണ ട്രാന്‍സ്മിഷന്‍ ലൂപ്പിന്റെ പരീക്ഷണമാണ് വിജയം കണ്ടത്. പ്രത്യേക ആംപ്ലിഫയറുകള്‍ ഇന്റര്‍നെറ്റിന്റെ വ്യാപ്തിയും വേഗതയും വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു. 

3000 കിലോമീറ്റര്‍ ദൂരത്തിലും വേഗത കുറയാതെ തന്നെ ടീം അതിവേഗ ഡാറ്റാ കൈമാറ്റം രേഖപ്പെടുത്തി. വീടുകളില്‍ വൈഫൈയ്ക്കായി ഉപയോഗിക്കുന്ന സാധാരണ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ക്കും ഈ സാങ്കേതികവിദ്യയെ പിന്തുണയ്ക്കാന്‍ കഴിയുമെന്ന് എഞ്ചിനീയര്‍മാര്‍ അവകാശപ്പെടുന്നു. പക്ഷേ, ഇതിനു ചില പരിഷ്‌കാരങ്ങള്‍ ആവശ്യമായി വന്നേക്കാം. റെക്കോര്‍ഡ് ഭേദിച്ച ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റിലെ പുതിയ ഫലങ്ങള്‍ പുതിയ ആശയവിനിമയ സംവിധാനങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുമെന്ന് എന്‍ഐസിടി അഭിപ്രായപ്പെട്ടു. ലോ കോര്‍കൗണ്ട് മള്‍ട്ടികോര്‍ ഫൈബറുകളുടെയും മറ്റ് പുതിയ എസ്ഡിഎം ഫൈബറുകളുടെയും പ്രക്ഷേപണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഇത് കൂടുതല്‍ സഹായകരമാകുമെന്ന് ടീം അറിയിച്ചു.

click me!