ഏറെക്കാലത്തിന് ശേഷം ചൈനയ്ക്ക് പുറത്ത് സാന്നിധ്യം അറിയിച്ച് ആലിബാബ സ്ഥാപകന്‍ ജാക്ക് മാ

By Web Team  |  First Published Oct 22, 2021, 4:16 PM IST

ചൈനീസ് സര്‍ക്കാര്‍ ജാക്ക് മായെ അറസ്റ്റ് ചെയ്തിരുന്നുവോയെന്നു പോലും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ജാക്ക് മാ സ്‌പെയിനില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.


റെക്കാലമായി പൊതുരംഗത്ത് നിന്നും അപ്രത്യക്ഷനായിരുന്ന ആലിബാബ (Alibaba) സ്ഥാപകനും ശതകോടീശ്വരനുമായ ചൈനീസ് സ്വദേശി ജാക്ക് മായെ (Jack Ma) പൊതു ഇടത്ത് പ്രത്യക്ഷപ്പെട്ടു. ആലിബാബയുടെ പ്രവര്‍ത്തനങ്ങളില്‍ ചൈനയിലെ റെഗുലേറ്ററി അടിച്ചമര്‍ത്തല്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നായിരുന്നു അദ്ദേഹം അപ്രത്യക്ഷനായിരുന്നത്. ചൈനീസ് സര്‍ക്കാര്‍ (China Govt) ജാക്ക് മായെ അറസ്റ്റ് ചെയ്തിരുന്നുവോയെന്നു പോലും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ജാക്ക് മാ സ്‌പെയിനില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ദിവസങ്ങള്‍ക്കുമുമ്പ്, ജാക്ക് മായെ ഹോങ്കോങ്ങില്‍ ഒരു ബിസിനസ് മീറ്റിംഗിനായി കണ്ടിരുന്നുവെങ്കിലും പക്ഷേ അദ്ദേഹത്തിന്റെ സ്‌പെയിന്‍ യാത്ര ഔ്യോഗികമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജാക്ക് മാ വാരാന്ത്യത്തില്‍ ഒരു സ്വകാര്യ ജെറ്റില്‍ സ്‌പെയിനിലെത്തി, തന്റെ ആഡംബര വഞ്ചിയില്‍ ചുറ്റി സഞ്ചരിക്കുന്നതായാണ് വിവരം. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ചൈനീസ് സര്‍ക്കാര്‍ ആലിബാബ ഗ്രൂപ്പിനെ നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ ജാക്ക് മായുടെ സ്ഥലങ്ങള്‍, രാജ്യസന്ദര്‍ശനം എന്നിവനിരന്തരമായ നിരീക്ഷണത്തിലാണ്. ചൈനയിലെ നിയന്ത്രണ കുത്തക കുത്തക ലംഘനങ്ങള്‍ മുതല്‍ ഉപഭോക്തൃ അവകാശങ്ങള്‍ വരെയുള്ള പ്രശ്‌നങ്ങളാണ് ജാക്ക് മായ്ക്ക് മുന്നില്‍ വില്ലനായത്. ആന്റിബാസ്റ്റ് നിയമലംഘനങ്ങള്‍ക്ക് ഏപ്രില്‍ മാസത്തില്‍ 2.75 ബില്യണ്‍ ഡോളര്‍ ഭീമമായ പിഴ അടയ്ക്കാന്‍ ആലിബാബയോട് ആവശ്യപ്പെട്ടിരുന്നു.

Latest Videos

undefined

ജാക്ക് മായെ കാണാതായതായി അനുമാനിക്കപ്പെട്ട ശേഷം ജനുവരിയില്‍ അദ്ദേഹത്തിന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷനായി ഒരു വീഡിയോയില്‍ കണ്ടെത്തിയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് അദ്ദേഹമെന്ന് ആലിബാബയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനും സഹസ്ഥാപകനുമായ ജോ സായ് സിഎന്‍ബിസിയോട് പറഞ്ഞിരുന്നു. ചൈനയുടെ സാമ്പത്തിക നിയന്ത്രണങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ വിവാദ പ്രസംഗം വൈറലായതോടെയാണ് പൊതുജനങ്ങളുടെ മുന്നില്‍ നിന്ന് ജാക്ക്മാ അപ്രത്യക്ഷനായത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ സര്‍ക്കാരുമായി യോജിച്ചില്ല, താമസിയാതെ ആലിബാബയില്‍ ഒരു ആന്റിട്രസ്റ്റ് അന്വേഷണം ആരംഭിച്ചു. കുത്തക സമ്പ്രദായത്തിന് 2.8 ബില്യണ്‍ പിഴ അടയ്ക്കാനും ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ വിവാദ പ്രസംഗത്തെ തുടര്‍ന്ന്, അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കുകയോ തടങ്കലില്‍ വയ്ക്കുകയോ ചെയ്തതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ജാക്ക് മാ ജീവിച്ചിരിപ്പില്ലെന്നായിരുന്നു ചില റിപ്പോര്‍ട്ടുകള്‍. ജാക്ക് മാ 2019 ല്‍ ആലിബാബ വിട്ടുപോയെങ്കിലും കമ്പനിയുടെ മുഖമായി ഇപ്പോഴും തുടരുന്നു.

click me!