മസ്ക് - സക്കര്‍ബര്‍ഗ് പോരാട്ടത്തിന് ഇറ്റലി വേദിയായേക്കും, പ്രതികരണവുമായി സാംസ്കാരിക മന്ത്രി

By Web Team  |  First Published Aug 12, 2023, 11:48 AM IST

ഇറ്റലിയുടെ സാസ്കാരിക വകുപ്പ് മന്ത്രിയാണ് ടെക് ഭീമന്മാരുടെ പോരിനേക്കുറിച്ചുള്ള പുതിയ വിവരം പങ്കുവച്ചിരിക്കുന്നത്


റോം: ടെക് വമ്പന്‍മാരായ ഇലോൺ മസ്കും മാർക്ക് സക്കർബർഗും തമ്മിലുള്ള കേജ് ഫൈറ്റിന് ഇറ്റലി വേദിയായേക്കുമെന്ന് റിപ്പോര്‍ട്ട്. പുരാതന റോമന്‍ ശൈലിയിലൊരുങ്ങിയ തീമിലാവും പോരാട്ടമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മസ്കും സക്കർബർഗും തമ്മിലുള്ള പോരാട്ടം ചർച്ചയാകാൻ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. പഴയ ട്വിറ്ററിന് എതിരായി ത്രെഡ്സ് എത്തിയതോടെ പോരാട്ടം മുറുകിയ രീതിയിലുള്ള പരസ്യ പോര്‍വിളികള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇറ്റലിയുടെ സാസ്കാരിക വകുപ്പ് മന്ത്രിയാണ് ടെക് ഭീമന്മാരുടെ പോരിനേക്കുറിച്ചുള്ള പുതിയ വിവരം പങ്കുവച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള കേജ് ഫൈറ്റ് പണം ജീവകാരുണ്യ പരിപാടികള്‍ക്കായി ചെലവിടുന്നത് സംബന്ധിയായ മസ്കുമായി സംസാരിച്ചതായാണ് ഇറ്റലിയിലെ സാംസ്കാരിക വകുപ്പ് മന്ത്രി വെള്ളിയാഴ്ച വിശദമാക്കിയത്. ടെക് മേഖലയിലെ കോടീശ്വരന്മാര്‍ തമ്മില്‍ ജൂണ്‍ മാസം മുതലാണ് പോര്‍വിളി ശക്തമായത്. പോരാട്ടവുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കിലും ഇരുവരും വന്‍ തുകയാവും കുട്ടികളുടെ ആശുപത്രിക്കായി ചെലവിടുകയെന്നാണ് നിരീക്ഷണം. എന്നാല്‍ പോരിനുള്ള തിയതി ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്നാണ് സക്കര്‍ബര്‍ഗ് വിശദമാക്കുന്നത്.

Latest Videos

undefined

എന്നാല്‍ റോമിലെ കൊളോസിയത്തില്‍ വച്ച് പോര് നടക്കാനുള്ള സാധ്യത വളരെ കുറവാണ്. തന്നെ തല്ലിതോല്പിക്കാനാകുമോ എന്ന ചോദ്യവുമായി മെറ്റ തലവനായ മാർക്ക് സക്കർബർ​ഗിനെ ശതകോടീശ്വരനായ എലോൺ മസ്ക് വെല്ലുവിളിക്കാൻ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇതിനെ തമാശയായി അവ​ഗണിക്കുകയാണ് സക്കർബർ​ഗ് ആദ്യകാലങ്ങളില്‍ ചെയ്തിരുന്നത്. എന്നാൽ മസ്ക് വെല്ലുവിളി തുടർന്നപ്പോൾ സ്വീകരിക്കാന്‍ സക്കർബർ​ഗ് തീരുമാനിക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും ഒരു കേജ് മാച്ചിൽ പോരാടാൻ തയ്യാറായതിന്റെ സൂചന നൽകിയത്. ട്വിറ്ററിലൂടെയാണ് തന്റെ താൽപര്യം മസ്ക് അറിയിച്ചത്. ലൊക്കേഷൻ അയയ്ക്കുക എന്ന അടിക്കുറിപ്പോടെ മസ്ക് പങ്കുവെച്ച ട്വീറ്റിന്റെ സ്ക്രീൻഷോട്ട് സക്കർബർ​ഗ് പോസ്റ്റ് ചെയ്തതോടെയാണ് നെറ്റിസൺസിനും ആവേശമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!