ഐ‌പി‌എൽ ആസ്വദിക്കാം ജിയോ സിനിമയില്‍ ഫ്രീയായി; ഒപ്പം മറ്റ് പ്രത്യേകതകളും

By Web Team  |  First Published Feb 22, 2023, 7:42 AM IST

ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം നടക്കുന്നത്. ഫിഫ വേൾഡ് കപ്പ് 2022 മൾട്ടികാം ഫീച്ചർ കണ്ടിട്ടുള്ളവർക്ക് അറിയാം ജിയോസിനിമ ആളുകളെ ഒന്നിലധികം ക്യാമറ ആംഗിളുകൾക്കിടയിലേക്ക് മാറാൻ അനുവദിക്കുമെന്ന്. ഐപിഎൽ മത്സരങ്ങളിലും ഇതുതന്നെയാകും സ്ഥിതി. 


മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2023 ലൈവായി സംരക്ഷണം ചെയ്യുമെന്ന് ഉറപ്പിച്ച് ജിയോ.ആദ്യ മത്സരം മാർച്ച് 31 ന് നടക്കാനിരിക്കുകയാണ്. റിലയൻസ് ജിയോ തങ്ങളുടെ ജിയോസിനിമ ആപ്പ് വഴിയാണ് ലൈവ് ചെയ്യുന്നത്. 4K റെസല്യൂഷനിൽ (UltraHD) മത്സരങ്ങൾ ഓൺലൈനിൽ കാണാൻ കഴിയും. റിലയൻസ് ജിയോ ഉയർന്ന റസല്യൂഷനിലുള്ള കണ്ടന്റ് ഫ്രീയായാണ് നല്കുന്നത്. 

ഇതുവരെ, ഇന്ത്യയിൽ ഐപിഎൽ സ്ട്രീം ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് ഡിസ്നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ വേണമായിരുന്നു. ഈ സാഹചര്യത്തിലാണ് ജിയോയും എയർടെലും പോലുള്ള ടെലികോം ഓപ്പറേറ്റർമാർ ഡിസ്‌നി + ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനോടുകൂടിയ പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്തത്. എന്നാല്‍ ജിയോ സിനിമയില്‍ അംഗത്വത്തിന് അധിക ചെലവില്ലാതെ ഐപിഎൽ മത്സരങ്ങൾ കാണാൻ ഇത് ആളുകളെ അനുവദിക്കുന്നു. 

Latest Videos

undefined

ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം നടക്കുന്നത്. ഫിഫ വേൾഡ് കപ്പ് 2022 മൾട്ടികാം ഫീച്ചർ കണ്ടിട്ടുള്ളവർക്ക് അറിയാം ജിയോസിനിമ ആളുകളെ ഒന്നിലധികം ക്യാമറ ആംഗിളുകൾക്കിടയിലേക്ക് മാറാൻ അനുവദിക്കുമെന്ന്. ഐപിഎൽ മത്സരങ്ങളിലും ഇതുതന്നെയാകും സ്ഥിതി.  ഫിഫ ലോകകപ്പ് ആദ്യ ദിവസം സ്ട്രീം ചെയ്തതിന് പിന്നാലെ ധാരാളം ഉപയോക്താക്കൾ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരുന്നു. 

ആപ്പിലൂടെ 12 വ്യത്യസ്ത ഭാഷകളിലായി ഐപിഎൽ മത്സരങ്ങൾ കാണാനാകും. ഇതിൽ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി, ഭോജ്പുരി എന്നിവയും ഉൾപ്പെടുന്നുണ്ട്. ഇതിനുപുറമെ,  ഭാഷ മാറ്റിയാൽ ആപ്പ് കമന്ററി മാറ്റുക മാത്രമല്ല, സ്ഥിതിവിവരക്കണക്കുകളിലും ഗ്രാഫിക്സിലും വരുന്ന മാറ്റങ്ങളും കാണാം. 

നിലവിൽ റിലയൻസ് ജിയോ ഏകദേശം 277 ഇന്ത്യൻ നഗരങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 5ജി കണക്റ്റിവിറ്റി കാണിക്കുമ്പോൾ കോൾ കട്ടാകുന്ന പ്രശ്‌നങ്ങൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 5ജി വളരെ വേഗത്തിൽ ഡാറ്റ ചോർത്തുന്നുണ്ട്. 5ജി പ്ലാനുകൾ ടെലികോം കമ്പനി ഇതുവരെ അവതരിപ്പിച്ചിട്ടില്ല.

സേവന നിലവാരം മെച്ചെപ്പെടുത്തണം; ടെലികോം കമ്പനികളുടെ മീറ്റിങ് വിളിച്ച് ട്രായ്

click me!