ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത പ്രകാരം ആപ്പിള്‍, ഇന്ത്യ ഗവണ്‍മെന്‍റ് ചര്‍ച്ച അടുത്തിടെയാണ് നടന്നത്. പ്രധാന മന്ത്രാലയങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.
ദില്ലി: 'മെയ്ക്ക് ഇന്‍ ഇന്ത്യ' (Make in India) പദ്ധതി പ്രകാരം അപേക്ഷകളുമായി കേന്ദ്രത്തെ സമീപിച്ച ആപ്പിളിന് (Apple) മുന്നില്‍ പുതിയ നിര്‍ദേശം വച്ച് കേന്ദ്ര സര്‍ക്കാര്‍. അടുത്ത അഞ്ച് മുതല്‍ ആറ് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നിന്നും 5000 കോടി ഡോളര്‍ എങ്കിലും വിലമതിക്കുന്ന ആപ്പിള്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ നീക്കം നടത്തണമെന്നാണ് കേന്ദ്രം ടെക് ഭീമനായ ആപ്പിളിനോട് പറഞ്ഞിരിക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത പ്രകാരം ആപ്പിള്‍, ഇന്ത്യ ഗവണ്‍മെന്‍റ് ചര്‍ച്ച അടുത്തിടെയാണ് നടന്നത്. പ്രധാന മന്ത്രാലയങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഇന്ത്യയില്‍ എമ്പാടും 10 ലക്ഷം തൊഴില്‍ ഉണ്ടാക്കുവാന്‍ ആപ്പിളിന് സാധിക്കുമെന്നാണ് യോഗത്തില്‍ ആപ്പിള്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്.
undefined
അതേ സമയം കഴിഞ്ഞ 20 വര്‍ഷത്തോളമായി ആപ്പിളിന്‍റെ സാന്നിധ്യം ഇന്ത്യയിലുണ്ടെന്നും, 2017 ല്‍ ആപ്പിള്‍ ഫോണ്‍ നിര്‍മ്മാണ യൂണിറ്റ് ബംഗലൂരുവില്‍ ഉണ്ടാക്കിയതിന് ശേഷം ഇത് ശക്തമായി എന്നാണ് ആപ്പിള്‍ വൈസ് പ്രസിഡന്‍റെ പ്രൊഡക്ട് ഓപ്പറേഷന്‍ പ്രിയ ബാലസുബ്രഹ്മണ്യം പറയുന്നത്. പിന്നീട് ചെന്നൈയിലും നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു. ഇവിടെ നിര്‍മ്മിക്കുന്ന ഐഫോണ്‍ അടക്കം അന്താരാഷ്ട്ര വിപണിയില്‍ അടക്കം കയറ്റി അയക്കുന്നുണ്ട്- ഇവര്‍ പറയുന്നു.
സന്മാർഗത്തിന് ചേരാത്ത വിധത്തിൽ നിയന്ത്രണങ്ങൾ; ആപ്പിൾ കമ്പനിക്കെതിരെ ഇന്ത്യയിൽ അന്വേഷണം
ദില്ലി: ടെക് ഭീമനായ ആപ്പിൾ (Apple) കമ്പനിക്കെതിരെ ഇന്ത്യയിലെ കോംപറ്റീഷൻ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചു. ആപ് സ്റ്റോറിൽ ബിസിനസ് രംഗത്തിന് ചേരാത്ത മോശം പ്രവർത്തനങ്ങളുടെ പേരിലാണ് അന്വേഷണം. ടെക് ലോകത്തെ ആഗോള ഭീമനെതിരെയുള്ള (Apple Inc) അന്വേഷണം ബിസിനസ് ലോകത്തെയാകെ അമ്പരപ്പിലാക്കിയിട്ടുണ്ട്.
ആപ്പ് സ്റ്റോറിൽ ആപ്ലിക്കേഷനുകൾക്ക് മേൽ ബിസിനസ് രംഗത്തിന്റെ സന്മാർഗത്തിന് ചേരാത്ത വിധത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു, ആപ്ലിക്കേഷൻ വിതരണ വിപണിയിൽ മേധാവിത്തം കാട്ടുന്നു തുടങ്ങിയ പരാതികളാണ് ആപ്പിൽ ഇൻകോർപറേറ്റഡിനും ആപ്പിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും എതിരെ ഉയർന്നിരിക്കുന്നത്.
കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് 20 പേജുള്ള ഉത്തരവാണ് കേന്ദ്ര ഏജൻസി പുറത്തിറക്കിയത്. ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവർക്ക് ലഭ്യമായ ഒരേയൊരു ആപ്ലിക്കേഷൻ വിതരണ സംവിധാനമാണ് ആപ് സ്റ്റോറെന്നും ഇത് എല്ലാ ഐഫോണികളിലും ഐപാഡുകളിലും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തവയാണെന്നും ഉത്തരവിലുണ്ട്.
തേർഡ് പാർട്ടി ആപ് സ്റ്റോറുകൾക്ക് ആപ്പിളിലുള്ള വിലക്ക്, ചില സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിൽ നിന്ന് ആപ്ലിക്കേഷനുകളെ വിലക്കുന്ന നടപടി എന്നിവയെല്ലാം കമ്പനിക്കെതിരെയുള്ള അന്വേഷണത്തിന് കാരണമായി. തേർഡ് പാർടി ആപ് സ്റ്റോറുകൾക്ക് ഇടമില്ലാത്തത് തന്നെ സിസിഐയുടെ കാഴ്ചപ്പാടിൽ ആരോഗ്യകരമായ വിപണി പ്രവർത്തനങ്ങൾക്ക് തടസമാണ്. അതിനാൽ വരുംദിവസങ്ങൾ ആപ്പിൾ കമ്പനിക്ക് കൂടുതൽ വെല്ലുവിളി നിറഞ്ഞതാവും.