"ചുമന്ന് മടുത്തു, ഇനി വലിയ സാധനങ്ങൾ ഓർഡർ ചെയ്യരുത്"; വീഡിയോ ക്ലിപ്പിന്റെ പേരിൽ പണി പോയെന്ന് ആമസോൺ ജീവനക്കാരൻ

By Web Team  |  First Published Jan 18, 2024, 3:06 PM IST

വീഡിയോകളിലൂടെ താന്‍ ഉന്നയിച്ച പരാതികളാണ് പിരിച്ചുവിടാന്‍ കാരണമായതെന്ന് ഏറ്റവുമൊടുവിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഇയാള്‍ തന്നെ പറയുന്നു. ഏഴ് വര്‍ഷം നീണ്ട ജോലിയാണ് അവസാനിക്കുന്നതെന്നും വിശദീകരിക്കുന്നുണ്ട്. 


വമ്പൻ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് പതിവ് വാര്‍ത്തയാവുന്നതിനിടയിൽ ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ പേരിൽ പണി പോയെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ആമസോണ്‍ ജീവനക്കാരൻ. വലിയ പെട്ടികൾ എടുത്ത് വെച്ച് മടുത്തുവെന്ന തരത്തിൽ തമാശ രൂപേണ ഇയാൾ പോസ്റ്റ് ചെയ്ത വീഡിയോകളാണ് ഒടുവിൽ പണിതെറിപ്പിച്ചതെന്ന് കെന്‍ഡാൽ എന്ന യുവാവ് പറയുന്നു. @thatamazonguyy എന്ന ഐഡിയിലൂടെ ടിക് ടോക്കിൽ വീഡിയോ പോസ്റ്റ് ചെയ്യാറുള്ള അദ്ദേഹത്തിന് 35,000ൽ അധികം ഫോളോവര്‍മാരാണ് ഉള്ളത്.

ആമസോൺ വെയർ ഹൗസിൽ ജോലി ചെയ്യുന്നതിന്റെ വീഡിയോ ക്ലിപ്പുകള്‍ ഇയാൾ സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഈ വീഡിയോകളിലൂടെ താന്‍ ഉന്നയിച്ച പരാതികളാണ് പിരിച്ചുവിടാന്‍ കാരണമായതെന്ന് ഏറ്റവുമൊടുവിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഇയാള്‍ തന്നെ പറയുന്നു. ഏഴ് വര്‍ഷം നീണ്ട ജോലിയാണ് അവസാനിക്കുന്നതെന്നും വിശദീകരിക്കുന്നുണ്ട്. 

Latest Videos

undefined

"നാലാഴ്ച മുമ്പാണ് ഞാനൊരു വീഡിയോ പോസ്റ്റ് ചെയ്തത്. വലിയ സാധനങ്ങള്‍ എടുത്തും വെച്ചും ക്ഷീണിച്ചത് കാരണം ഇനി ആരും ആമസോണിൽ നിന്ന് വലിയ സാധനങ്ങള്‍ വാങ്ങരുതെന്ന് ഞാന്‍  അതില്‍ പറ‌ഞ്ഞ‌ിരുന്നു. ഒട്ടുമിക്ക ആളുകളും അതൊരു തമാശയായിട്ട് കരുതിയപ്പോൾ ചിലര്‍ക്ക് മാത്രം അത് ഉള്‍ക്കൊള്ളാൻ സാധിച്ചില്ല. അധിക പേരും അത് തമാശയായിട്ട് തന്നെയാണ് എടുത്തത്. എന്നാൽ ആമസോണിൽ ജോലി ചെയ്യുന്ന ഒരാള്‍ക്ക് തീര്‍ച്ചയായും മനസിലാവും ഞാന്‍ അതിശയോക്തി കലര്‍ത്തി പറ‌ഞ്ഞതാണെന്ന്. പലര്‍ക്കുംആ വീഡിയോയിൽ മനഃപ്രയാസമുണ്ടായി. നിങ്ങള്‍ക്ക് അത്തരത്തിലുള്ള തോന്നലുകളുണ്ടായെങ്കിൽ ഞാന്‍ ക്ഷമ ചോദിക്കുന്നു. ആരോടെങ്കിലും വിവേചനം കാണിക്കാനോ ആരെയെങ്കിലും വിഷമിപ്പിക്കാനോ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. എനിക്ക് ഇതിനോടകം തന്നെ ജോലി നഷ്ടമായി. ഇനി തിരിച്ചെടുക്കപ്പെടാന്‍ അവസരവുമില്ല. അതുകൊണ്ട് തന്നെ എന്നോട് ക്ഷമിക്കണം.

ആമസോണിൽ നിന്ന് കുടിവെള്ള കുപ്പികളും വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണവുമെല്ലാം വാങ്ങുന്നവരെ കളിയാക്കിക്കൊണ്ടുള്ള സംസാരം ഇയാളുടെ പല വീഡിയോകളിലുമുണ്ടായിരുന്നു. ഇങ്ങനെ വെള്ളം വാങ്ങുന്നവര്‍ അത് കിട്ടുന്നത് വരെ വെള്ളം കുടിക്കാതിരിക്കുകയാണോ എന്നൊക്കെ ചോദിക്കുന്ന വീഡിയോകളാണ് അവസാനം ജോലി പോകുന്നതിലേക്ക് എത്തിച്ചത്. സംഭവത്തിൽ ആമസോണ്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

tags
click me!