മോർഫ് ചെയ്ത ചിത്രങ്ങൾ, അപകീർത്തി, സാമ്പത്തിക തട്ടിപ്പ്; സൈബർ ക്രൈമുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കണം...

By Web Team  |  First Published Oct 18, 2023, 5:40 PM IST

സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴി സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ...


മോര്‍ഫ് ചെയ്ത ദൃശ്യങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ആളുകളെ അപകീര്‍ത്തിപ്പെടുത്തുക, സൈബര്‍ ആക്രമണം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ഓണ്‍ലൈന്‍ തട്ടിപ്പ് എന്നിങ്ങനെ നിരവധി സൈബര്‍ ക്രൈമുകള്‍ ദിനംപ്രതി സംഭവിക്കുന്നു. ഈ സാഹചര്യത്തില്‍ സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴി സൈബര്‍ ക്രൈമുകള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാമെന്ന് വിശദീകരിക്കുകയാണ് കേരള പൊലീസ്.

  • www.cybercrime.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക
  • ഹോം സ്ക്രീനില്‍ മെയിന്‍ മെനുവില്‍ കാണുന്ന 'റിപ്പോര്‍ട്ട് സൈബര്‍ ക്രൈം' (Report Cyber Crime) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക 
  • അതില്‍ ഫിനാന്‍ഷ്യല്‍ ഫ്രോഡ് (Financial Fraud), അദര്‍ സൈബര്‍ ക്രൈം (Other Cyber Crime) എന്നീ രണ്ട് വിഭാഗങ്ങള്‍ കാണാം
  • സാമ്പത്തിക തട്ടിപ്പ് ആണെങ്കില്‍ 'ഫിനാന്‍ഷ്യല്‍ ഫ്രോഡ്' (Financial Fraud) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം 'ഫയല്‍ എ കംപ്ലെയിന്‍റ്' (File A Complaint) എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക
  • ആക്സപ്റ്റ് (accept) ചെയ്യുമ്പോള്‍ സിറ്റിസണ്‍ ലോഗ് ഇന്‍ പോര്‍ട്ടലില്‍ (Citizen log In) എത്തിച്ചേരുന്നു. 
  • പുതിയ യൂസര്‍ ആണെങ്കില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ലോഗ് ഇന്‍ ഐഡി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കി പരാതി റിപ്പോര്‍ട്ട് ചെയ്യാം
  • മറ്റ് സൈബര്‍ ക്രൈമുകള്‍ ആണെങ്കില്‍ മെയിന്‍ മെനുവില്‍ നിന്ന് അദര്‍ സൈബര്‍ ക്രൈം (Other Cyber Crime) എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക
  • ശേഷം നേരത്തേതു പോലെ വിവരങ്ങള്‍ നല്‍കി പരാതി സമര്‍പ്പിക്കാം
  • മെയിന്‍ മെനുവിലെ ' ട്രാക്ക് യുവര്‍ കംപ്ലെയിന്‍റ്'  (Track Your Complaint) എന്ന ഓപ്ഷന്‍ വഴി പരാതിയുടെ സ്റ്റാറ്റസ് അറിയാന്‍ കഴിയും

Latest Videos

click me!