രശ്മിക മന്ദാനയുടെ വ്യാജ ഫോട്ടോയ്ക്ക് പിന്നിലെ വില്ലൻ; കരുതിയിരിക്കണം ഇവനെ, ചെയ്യേണ്ട കാര്യങ്ങൾ

By Web Team  |  First Published Nov 7, 2023, 8:16 AM IST

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക, വ്യാജവാർത്തകൾ സൃഷ്‌ടിക്കുക, ആൾമാറാട്ടം നടത്തുക തുടങ്ങിയവയ്ക്ക് ഡീപ് ഫേക്കിംഗ് ഉപയോഗിക്കാനാകുമെന്നത് ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്.


തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടെ വ്യാജ ഫോട്ടോ വൈറലായതിന് പിന്നാലെ ചർച്ചയാകുന്നത് എഐ ഡീപ് ഫേക്കുകളെ കുറിച്ചാണ്. എന്താണ് എഐ ഡീപ് ഫേക്ക് ? ചിത്രങ്ങൾ, വീഡിയോകൾ അല്ലെങ്കിൽ ഓഡിയോ റെക്കോർഡിംഗുകൾ എന്നിവയുടെ രൂപത്തിൽ  വിശ്വസിപ്പിക്കാനാവുന്ന വിധത്തിലുളള വ്യാജ ഉള്ളടക്കം സൃഷ്ടിക്കപ്പെടും. അതും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അൽഗോരിതം ഉപയോഗിച്ച്, ഇതിനെയാണ് എഐ ഡീപ്ഫേക്കുകൾ എന്ന് വിളിക്കുന്നത്. 

ഇവ സൃഷ്ടിക്കുന്നത് യഥാർത്ഥ സ‍ൃഷ്ടികളിൽ മാറ്റം വരുത്തിയാണ്. സമൂഹമാധ്യമങ്ങളും മറ്റ് പ്ലാറ്റുഫോമുകൾ വഴിയും ടാർഗെറ്റ് വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഡാറ്റകൾ ശേഖരിച്ചാണ് ഡീപ്ഫേക്ക് ക്രിയേറ്റ് ചെയ്തു തുടങ്ങുന്നത്. ഇതിനു ശേഷം ശേഖരിച്ച ഡാറ്റ വിശകലനം ചെയ്യാനും പഠിക്കാനും എഐ സാങ്കേതിവിദ്യ ഉപയോഗിക്കുന്നു. വ്യക്തിയുടെ മുഖത്തെ സവിശേഷതകൾ, ഭാവങ്ങൾ, ശബ്ദ പാറ്റേണുകൾ, ടാർഗെറ്റ് ചെയ്ത വ്യക്തിക്ക് പ്രത്യേകമായുള്ള മറ്റ് സവിശേഷതകൾ ഉണ്ടെങ്കിൽ അത്  തിരിച്ചറിയുകയും മാപ്പ് ചെയ്യുകയും ചെയ്യും. വീഡിയോകളിലോ ചിത്രങ്ങളിലോ മറ്റ് വ്യക്തികളിലേക്കോ ഈ പുനർനിർമ്മിച്ച ഡാറ്റ ചേർക്കാൻ  എഐയ്ക്ക് കഴിയും. 

Latest Videos

undefined

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക, വ്യാജവാർത്തകൾ സൃഷ്‌ടിക്കുക, ആൾമാറാട്ടം നടത്തുക തുടങ്ങിയവയ്ക്ക് ഡീപ് ഫേക്കിംഗ് ഉപയോഗിക്കാനാകുമെന്നത് ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്. അതിനാൽ ഈ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നെഗറ്റീവ് വശങ്ങൾ കണ്ടെത്തുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള ഉപകരണങ്ങളും നിയന്ത്രണങ്ങളും വികസിപ്പിക്കുന്നതിൽ പൊതു താല്പര്യങ്ങൾ വർധിക്കുന്നുണ്ട്. ഡീപ്ഫേക്കുകൾ തടയാൻ സ്വകാര്യതയ്ക്ക് പ്രധാന്യം കൊടുക്കുകയാണ് ചെയ്യാനാവുക. സ്വകാര്യ ഡാറ്റയെക്കുറിച്ച് (സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉള്ളത്) ആശങ്കയുള്ള ആളുകൾ അവരുടെ അക്കൗണ്ടുകൾ പ്രൈവറ്റായി സൂക്ഷിക്കുകയാണ് മുൻകരുതലുകളിലൊന്നാണ്. 

നിങ്ങളുടേത് ഒരു ബിസിനസ്സ് അക്കൗണ്ടാണെങ്കിൽ, ഇൻസ്റ്റാഗ്രാമിൽ സ്വകാര്യ ചിത്രങ്ങളോ വീഡിയോകളോ ഉണ്ടെങ്കിൽ ആർക്കൈവ് ചെയ്യാനാകും. സെറ്റിങ്ങ്സിൽ അതിനുള്ള ഓപ്ഷനുണ്ട്. കൂടാതെ, ശക്തമായ പാസ്‌വേഡുകൾ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടുകൾ സംരക്ഷിക്കുന്നതാണ് നല്ലത്. ഇന്റർനെറ്റിൽ വ്യാജ ഉള്ളടക്കം പ്രചരിക്കുന്നത് തടയാൻ ഗവൺമെന്റ് ചില നിയമപരവും നിയന്ത്രണപരവുമായ നടപടികൾ കൈക്കൊള്ളുന്നത് വരെ നിങ്ങൾ പരസ്യമായി പങ്കിടുന്ന കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തുന്നത് പ്രയോജനപ്പെടും.

Read More : 'അത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുത്, സംഗതി തട്ടിപ്പാണ്'; മുന്നറിയിപ്പ്

click me!