ഒന്‍പതില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ കൈവശമുള്ള എല്ലാ ഉപയോക്താക്കളുടെയും എല്ലാ സിം കാര്‍ഡുകളും വീണ്ടും പരിശോധിക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിനോട് (DoT) ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങള്‍ക്ക് ഒമ്പതില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ (SIM Cards) ഉണ്ടെങ്കില്‍, എല്ലാ നമ്പറുകളുടെയും അവകാശം പുനഃപരിശോധിക്കുമെന്നും നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഒരേസമയം നിങ്ങള്‍ക്ക് ഒമ്പത് സിം കാര്‍ഡുകള്‍ മാത്രമേ ഉപയോഗിക്കാന്‍ അനുവദിക്കൂ, ബാക്കിയുള്ളവ നിര്‍ത്തലാക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഈ പുതിയ നിയമത്തെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ഇങ്ങനെ!
ഒരാള്‍ക്ക് ഒമ്പത് സിം കാര്‍ഡുകള്‍ മാത്രമേ ഇനി മുതല്‍ അനുവദിക്കൂ
undefined
ഒന്‍പതില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ കൈവശമുള്ള എല്ലാ ഉപയോക്താക്കളുടെയും എല്ലാ സിം കാര്‍ഡുകളും വീണ്ടും പരിശോധിക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിനോട് (DoT) ആവശ്യപ്പെട്ടിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഒമ്പത് നമ്പറുകള്‍ സൂക്ഷിക്കാന്‍ ടെലികോം ഡിപ്പാര്‍ട്ട്മെന്റ് ഓപ്ഷന്‍ നല്‍കും, മറ്റുള്ളവ നിര്‍ത്തേണ്ടിവരും. അതേസമയം, ജമ്മു & കശ്മീരിലും (ജെ&കെ) വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും താമസിക്കുന്ന ആളുകള്‍ക്ക് ആറ് സിം കാര്‍ഡുകള്‍ മാത്രമേ അനുവദിക്കൂ.
ഇത്തരത്തില്‍ കണ്ടെത്തിയാല്‍ എല്ലാ മൊബൈല്‍ കണക്ഷനുകളും 30 ദിവസത്തിനുള്ളില്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ടെലികോം സേവന ദാതാക്കളോട് DoT ആവശ്യപ്പെടും. കൂടാതെ, ഈ നമ്പറുകളിലേക്കുള്ള ഇന്‍കമിംഗ് സേവനങ്ങള്‍ 45 ദിവസത്തിന് ശേഷം നിര്‍ത്തലാക്കും. സ്ഥിരീകരണത്തില്‍ സബ്സ്‌ക്രൈബര്‍ പരാജയപ്പെട്ടാല്‍, ഈ നമ്പറുകള്‍ നിര്‍ത്തലാക്കും. 2021 ഡിസംബര്‍ 7 മുതല്‍ 60 ദിവസത്തിനുള്ളില്‍ നമ്പറുകള്‍ നിര്‍ത്തലാക്കും.
സബ്സ്‌ക്രൈബര്‍ അന്താരാഷ്ട്ര റോമിങ്ങിലോ ശാരീരിക വൈകല്യങ്ങള്‍ ഉള്ളവരോ ആണെങ്കില്‍, നമ്പര്‍ നിര്‍ജ്ജീവമാക്കുന്നതിന് മുമ്പ് 30 ദിവസത്തെ അധിക കാലയളവ് അനുവദിക്കും.
കൂടാതെ, ബന്ധപ്പെട്ട നമ്പര്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളോ ഏതെങ്കിലും ധനകാര്യ സ്ഥാപനമോ ഫ്‌ലാഗ് ചെയ്തിട്ടുണ്ടെങ്കില്‍, അഞ്ച് ദിവസത്തിനുള്ളില്‍ ഔട്ട്ഗോയിംഗ് സൗകര്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും പത്ത് ദിവസത്തിനുള്ളില്‍ ഇന്‍കമിംഗ് സൗകര്യം നിര്‍ത്തലാക്കുകയും ചെയ്യും. കൂടാതെ, സ്ഥിരീകരണത്തിനായി വരിക്കാരന്‍ എത്തിയില്ലെങ്കില്‍ 15 ദിവസത്തിനുള്ളില്‍ നമ്പര്‍ നിര്‍ജ്ജീവമാക്കും.