സോഷ്യല്‍ മീഡിയ വഴി വെര്‍ച്വലായി ആശംസകള്‍ നേരാനാണെങ്കില്‍ ഇപ്പോള്‍ ന്യൂഇയര്‍ സ്റ്റിക്കറുകളാണ് തരംഗം സൃഷ്ടിക്കുന്നത്. വാട്ട്സ്ആപ്പിലും ഇപ്പോള്‍ സ്റ്റിക്കറുകള്‍ പിന്തുണയ്ക്കും
പുതിയ വര്‍ഷം പിറക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. ലോകമെങ്ങും പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. കേരളത്തില്‍ അടക്കം രാത്രി കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ ചിലപ്പോള്‍ നേരിട്ട് ആശംസകള്‍ നേര്‍ന്നുള്ള ആഘോഷങ്ങള്‍ നടത്താന്‍ കഴിഞ്ഞെക്കില്ല. പക്ഷെ ആശംസകള്‍ നേരാതെ എങ്ങനെ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യും.
സോഷ്യല്‍ മീഡിയ വഴി വെര്‍ച്വലായി ആശംസകള്‍ നേരാനാണെങ്കില്‍ ഇപ്പോള്‍ ന്യൂഇയര്‍ സ്റ്റിക്കറുകളാണ് തരംഗം സൃഷ്ടിക്കുന്നത്. വാട്ട്സ്ആപ്പിലും ഇപ്പോള്‍ സ്റ്റിക്കറുകള്‍ പിന്തുണയ്ക്കും. എങ്ങനെയാണ് വാട്ട്സ്ആപ്പില്‍ മികച്ച ന്യൂഇയര്‍ സ്റ്റിക്കറുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് എന്ന് നമ്മുക്ക് ഒന്ന് നോക്കാം. വാട്ട്സ്ആപ്പില്‍ തന്നെ ബില്‍ഡ് ഇന്‍ ആയി സ്റ്റിക്കറുകള്‍ ലഭിക്കും. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി തേര്‍ഡ് പാര്‍ട്ടി ആപ്പുകളില്‍ നിന്നും സ്റ്റിക്കറുകള്‍ നമ്മുക്ക് ലഭിക്കും, അത് എങ്ങനെയെന്ന് നോക്കാം.
undefined
1. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പോവുക
2. New Year 2022 stickers for WhatsApp എന്ന് ടൈപ്പ് ചെയ്യുക
3. ലഭിക്കുന്ന ഫലങ്ങളില്‍ നിന്നും അനുയോജ്യമായി തോന്നുന്നത് ഡൌണ്‍ലോഡ് ചെയ്യുക
4. സ്പാം ആപ്പുകളെ ശ്രദ്ധിക്കണം
5. ഡൌണ്‍ലോഡ് ചെയ്യും മുന്‍പ് ആപ്പിന്‍റെ റൈറ്റിംഗ് ശ്രദ്ധിക്കുക
വാട്ട്സ്ആപ്പ് സ്റ്റിക്കറുകള്‍ എങ്ങനെ ഉപയോഗിക്കാം
1. ഡൗണ്‍ലോഡ് ചെയ്ത ആപ്പ് തുറക്കുക
2. ആവശ്യമുള്ള സിറ്റിക്കറില്‍ ടാപ് ചെയ്ക് Add to WhatsApp എന്ന് ക്ലിക്ക് ചെയ്യുക
3. തുടര്‍ന്ന് ഇത് നിങ്ങളുടെ വാട്ട്സ്ആപ്പില്‍ ആഡ് ചെയ്യപ്പെട്ടിട്ടുണ്ടാകും, ഇത് സാധാരണ സ്റ്റിക്കര്‍ അയക്കും പോലെ സെന്‍റ് ചെയ്യാം.