ഇ-സിം ഉപയോഗിക്കുന്നവരാണോ? നോട്ടമിട്ട് ഹാക്കര്‍മാര്‍, 'ഇക്കാര്യങ്ങള്‍ ചെയ്താല്‍ ദുഃഖിക്കേണ്ടി വരില്ല'

By Web Team  |  First Published Mar 17, 2024, 4:27 PM IST

ഒരു സിം കാര്‍ഡ് സൗകര്യം മാത്രമുള്ള ഐഫോണില്‍ രണ്ട് കണക്ഷനുകള്‍ വരെ ഉപയോഗിക്കാന്‍ ഇ-സിം സൗകര്യം ഉപയോഗിക്കാം.


ഇ-സിം പ്രൊഫൈല്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ ഉപഭോക്താക്കളുടെ ഡാറ്റയും പണവും കൈക്കലാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സാധാരണ സിം കാര്‍ഡുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന എംബഡഡ് സിമ്മിനെയാണ് ഇ-സിമ്മുകള്‍ എന്ന് പറയുന്നത്. ഐഫോണുകള്‍ ഉള്‍പ്പടെ പല ഫ്ളാഗ്ഷിപ്പ് ഫോണുകളിലും ഇ-സിം സൗകര്യമുണ്ട്. ഇ-സിം ഉപയോഗിച്ചാല്‍ ഫോണില്‍ സാധാരണ സിം കാര്‍ഡുകള്‍ ഉപയോഗിക്കേണ്ടതില്ല എന്നതാണ് മെച്ചം. കൂടാതെ ഒരു സിം കാര്‍ഡ് സൗകര്യം മാത്രമുള്ള ഐഫോണില്‍ രണ്ട് കണക്ഷനുകള്‍ വരെ ഉപയോഗിക്കാന്‍ ഇ-സിം സൗകര്യം ഉപയോഗിക്കാം.

ഇ-സിം കണക്ടിവിറ്റി എടുക്കാനായി ഉപഭോക്താവ് ടെലികോം സേവനദാതാക്കളെ നേരിട്ട് ബന്ധപ്പെടേണ്ടതില്ല. കൂടാതെ ദൂരെ നിന്ന് തന്നെ ടെലികോം കമ്പനികള്‍ക്ക് അവ പ്രോഗ്രാം ചെയ്യാനും ഡി ആക്ടിവേറ്റോ, ഡീലിറ്റോ ചെയ്യാനാകും. ആവശ്യമെങ്കില്‍  ഇ-സിം കണക്ഷന്‍ മറ്റൊരു ഡിവൈസിലേക്ക് മാറ്റാനും സാധിക്കും. ഈ സാധ്യതകളാണ് ഇ-സിമ്മിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ ഹാക്കര്‍മാര്‍ മുതലെടുക്കുന്നതും.

Latest Videos

undefined

ദൂരെ ഒരിടത്ത് ഇരുന്ന് തന്നെ മറ്റൊരു ഇ-സിമ്മിലേക്ക് കണക്ഷന്‍ മാറ്റി ഫോണ്‍ നമ്പര്‍ ഹൈജാക്ക് ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് ഇരയുടെ ഫോണിലെ ഇ-സിം പ്രൊഫൈല്‍ സ്വന്തം ഫോണിലേക്ക് മാറ്റി അതിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആകും. വിവിധ സാമ്പത്തിക സേവനങ്ങള്‍ നടത്തുന്ന ഉപഭോക്താക്കളാണ് ഇവരുടെ ലക്ഷ്യം. നിലവില്‍ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളുമായും മൊബൈല്‍ നമ്പര്‍ കണക്ടടാണ്. ഈ നമ്പരില്‍ വരുന്ന ഒടിപികള്‍ ഉപയോഗിച്ച് അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറി വിവരങ്ങള്‍ ശേഖരിച്ച് പണം സ്വന്തമാക്കാന്‍ സൈബര്‍ കുറ്റവാളികള്‍ക്ക് കഴിയും.

എന്തായാലും ഇ-സിം കണക്ഷനില്‍ ഉപയോഗിക്കുന്ന നമ്പറില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍, ക്ലൗഡ് പ്ലാറ്റ്ഫോമുകളുടെ അക്കൗണ്ടുകള്‍ എന്നിവ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് നോക്കണം. അത്തരം അക്കൗണ്ടുകളില്‍ ടൂ ഫാക്ടര്‍ ഒതന്റിക്കേഷന്‍ ഉടന്‍ സെറ്റ് ചെയ്യുകയും ഒതന്റിക്കേറ്റര്‍ ആപ്പുകളുമായി അക്കൗണ്ട് ബന്ധിപ്പിക്കുകയും ചെയ്യുന്നത് സുരക്ഷയ്ക്ക് സഹായിക്കുമെന്ന് വിദഗ്ദര്‍ പറയുന്നു. 

'കാറുമായി വേഗത്തിൽ പോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല, അധ്യാപകർ പിടിയിൽ'; കണ്ടെത്തിയത് എംഡിഎംഎയും കഞ്ചാവും 

 

click me!