ഡാറ്റ ചോര്‍ച്ചയ്ക്ക് 500 കോടി രൂപയോളം പിഴ വരുന്നു; പുതിയ നിയമത്തിന്‍റെ കരട് തയ്യാര്‍

By Web Team  |  First Published Nov 18, 2022, 4:52 PM IST

ഈ വർഷം ഓഗസ്റ്റിൽ സർക്കാർ പിൻവലിച്ച ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന് പകരമായാണ് നിർദ്ദിഷ്ട ബിൽ വരുന്നത്. ബില്ലിലെ വ്യവസ്ഥകൾക്കനുസൃതമായി പ്രവർത്തനങ്ങൾ തുടരുന്ന ഒരു ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യ രൂപീകരിക്കാൻ കരട് നിർദ്ദേശിക്കുന്നു.
 


ദില്ലി:  ഡാറ്റ ചോര്‍ച്ചയ്ക്ക്  500 കോടി രൂപയോളം പിഴചുമത്തുന്ന ഡിജിറ്റൽ വ്യക്തിഗത സംരക്ഷണ ബിൽ 2022 കരടില്‍ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. 2019 ൽ പുറത്തിറക്കിയ കരട് വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിൽ 15 കോടി രൂപ അല്ലെങ്കിൽ ഒരു സ്ഥാപനത്തിന്റെ ആഗോള വിറ്റുവരവിന്റെ 4 ശതമാനം പിഴ നിർദേശിച്ചിരുന്നത്.

ഈ വർഷം ഓഗസ്റ്റിൽ സർക്കാർ പിൻവലിച്ച ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന് പകരമായാണ് നിർദ്ദിഷ്ട ബിൽ വരുന്നത്. ബില്ലിലെ വ്യവസ്ഥകൾക്കനുസൃതമായി പ്രവർത്തനങ്ങൾ തുടരുന്ന ഒരു ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യ രൂപീകരിക്കാൻ കരട് നിർദ്ദേശിക്കുന്നു.

Latest Videos

undefined

"ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ ഒരു വശത്ത് പൗരന്‍റെ ഡിജിറ്റല്‍ അവകാശങ്ങളും കടമകളും, മറുവശത്ത് ഡാറ്റാ ശേഖരിക്കുന്നവരുടെ ശേഖരിച്ച ഡാറ്റ നിയമപരമായി ഉപയോഗിക്കാനുള്ള ബാധ്യതകളും രൂപപ്പെടുത്തുന്ന ഒരു നിയമനിർമ്മാണമാണ്" വിശദീകരണ കുറിപ്പിൽ ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം പറയുന്നു.  ഡിസംബർ 17 വരെ കരട് പൊതുജനാഭിപ്രായത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. 

പൌരന്മാരുടെ  വ്യക്തിഗത ഡാറ്റ സംരക്ഷിക്കാനുള്ള അവകാശം, നിയമാനുസൃതമായ ആവശ്യങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യേണ്ട അവസ്ഥയില്‍ ഡിജിറ്റൽ വ്യക്തിഗത ഡാറ്റ പ്രോസസ്സ് എളുപ്പമാക്കുക എന്നനാണ് ബില്ലിന്റെ ഉദ്ദേശ്യം എന്നും ഒരു കരട് ബില്ല് സംബന്ധിച്ച് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയത്തിന്‍റെ വിശദീകരണ കുറിപ്പ് പറയുന്നു. 

ഡാറ്റാ ഫിഡ്യൂഷ്യറിയോ, ഡാറ്റാ പ്രോസസിംഗ് നടത്തുന്നതോ ആയ സ്ഥാപനമോ വ്യക്തിയോ എന്തെങ്കിലും ഡാറ്റ് ചോരുന്നതിന് കാരണമായതിനാല്‍ കുറഞ്ഞത്  250 കോടി രൂപ വരെ പിഴ ഈടാക്കാൻ കരട് നിയമം പറയുന്നു. ഇതിനൊപ്പം ഇത്തരം ഒരു ഡാറ്റ ചോര്‍ച്ച കൃത്യ സമയത്ത് തന്നെ ഉപയോക്താവിനെയോ അല്ലെങ്കില്‍ ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയെ അറിയിക്കാന്‍ വൈകിയാല്‍ 200 കോടിയോളം പിഴയും ലഭിക്കും എന്നാണ് കരടിലെ മറ്റൊരു നിര്‍ദേശം. 

'ഉഡായിപ്പ് ഒന്നും ഇങ്ങോട്ട് എടുക്കേണ്ട' ; പുതിയ അപ്ഡേറ്റുമായി ട്രായി

ട്രൂകോളറിന്‍റെ പണി പോകുമോ?; ഫോണ്‍ വിളികളില്‍ അത്തരം ഒരു പരിഷ്കാരത്തിലേക്ക് രാജ്യം.!
 

click me!