കയ്യിലുള്ള ഫോണ്‍ ഏതാണ്? ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക,മുന്നറിയിപ്പുമായി ഗൂഗിളിന്റെ ബഗ് ഹണ്ടിങ് ടീം

By Web Team  |  First Published Mar 21, 2023, 10:26 PM IST

എക്‌സിനോസ് മോഡങ്ങളെ ബാധിക്കുന്ന പതിനെട്ടോളം സുരക്ഷാ വീഴ്ചകളാണ് ടീം കണ്ടെത്തിയിരിക്കുന്നത്.


ദില്ലി: ഫോൺ ഡെയ്ഞ്ചർ സോണിലാണെന്ന മുന്നറിയിപ്പുമായി ഗൂഗിളിന്റെ ബഗ്-ഹണ്ടിങ് ടീം പ്രോജക്റ്റ് സീറോ. എക്സിനോസ് ചിപ് സെറ്റുകൾ (Exynos )  സപ്പോർട്ട് ചെയ്യുന്ന ഫോണുകളെയാണ് ബാധിക്കുന്ന ഗുരുതര വീഴ്ചകളെയാണ് ബഗ് ഹണ്ടിങ് ടീം പ്രോജക്ട് സീറോ വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നത്. ദക്ഷിണ കൊറിയൻ ടെക് കമ്പനിയായ സാംസങ് നിർമിക്കുന്ന ചിപ്സെറ്റാണ് എക്സിനോസ്. എക്‌സിനോസ് മോഡങ്ങളെ ബാധിക്കുന്ന പതിനെട്ടോളം സുരക്ഷാ വീഴ്ചകളാണ് ടീം കണ്ടെത്തിയിരിക്കുന്നത്.   XDAdevelpers.com- ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. 

ഈ ചിപ്പ് ഉപയോഗിച്ച് ഫോണിന്റെ ഉടമ അറിയാതെ തന്നെ ഒരു ഹാക്കർക്ക് ഫോണിന്റെ പൂർണ്ണ നിയന്ത്രണം നേടാനും സ്‌മാർട്ട്‌ഫോണിലേക്കുള്ള ആക്‌സസ് നേടാനും കഴിയുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.  സ്‌മാർട്ട്‌ഫോണിന്റെ ഉടമയുടെ കോൺടാക്റ്റ് നമ്പർ മാത്രം ഹാക്കർക്ക് കിട്ടിയാൽ മതി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഹാക്കിങ്ങിനും സൈബർ അറ്റാക്കിനും ഇരയായി മാറാൻ സാധ്യതയുള്ള നിരവധി സ്മാർട്ട്ഫോണുകളുണ്ട്. അവയില്‍ ചിലത് സാംസങ്, വിവോ, പിക്‌സൽ ഫോണുകളും എക്‌സിനോസ് ഓട്ടോ ടി5123 ചിപ്‌സെറ്റ് ഉള്ള മറ്റ് ഡിവൈസുകളും  ഇതിലുൾ‌പ്പെടുന്നുണ്ട്. സാംസങ്ങിന്റെ S22, M33, M13, M12, A71, A53, A33, A21s, A13, A12, A04 എന്നീ സ്മാർട്ട്ഫോൺ മോഡലുകളും വിവോയുടെ S16, S15, S6, X70, X60, X30 സീരീസുകളും ഗൂഗിളിന്റെ പിക്സൽ 6, പിക്സൽ 7 സീരീസ്  എന്നീ ഫോണുകളുമാണ് ഈ പട്ടികയിലുള്ളത്. 

Latest Videos

മാർച്ചിലെ സുരക്ഷാ അപ്‌ഡേറ്റിൽ പിക്‌സൽ 7 സീരീസിലെ ബഗ് പരിഹരിക്കപ്പെട്ടു എന്നാണ് ഗൂഗിൾ പറയുന്നത്. ഗൂഗിളിന്റെ പിക്സൽ 6 സീരീസിൽ സുരക്ഷാ പാളിച്ചകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. സെക്യൂരിറ്റി പാച്ച് അപ്ഡേറ്റ് ലഭിക്കാത്ത ഡിവൈസുകൾ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളും ഡിവൈസുകളിലെ വോൾട്ട്ഇ, വൈഫൈ കോളിങ് എന്നിവ ഉടൻ പ്രവർത്തനരഹിതമാക്കണമെന്നും ഗൂഗിൾ മുന്നറിയിപ്പ് നല്‍കുന്നു. ഹാക്ക് ചെയ്യപ്പെട്ട ഡിവൈസുകൾ ലോക്ക് ചെയ്യാനും ഉപയോക്താവിനുള്ള ആക്സസ് നഷ്ടപ്പെടുത്താനും ഹാക്കർമാർക്ക് കഴിയുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

click me!