പിരിച്ചുവിടലില്‍ വിമർശനം; ഗൂഗിളിനെ വീണ്ടും വെട്ടിലാക്കി സ്വന്തം എഐ ടൂള്‍.!

By Web Team  |  First Published Feb 26, 2023, 3:12 PM IST

ഗൂഗിൾ ഏകദേശം 12,000 ജീവനക്കാരെ അനിയന്ത്രിതമായി പിരിച്ചുവിടാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പിച്ചൈയുടെ അഭ്യർത്ഥനയെന്ന് ജീവനക്കാർ ആരോപിച്ചു. 


ന്യൂയോര്‍ക്ക്: എഐ ടൂളായ ബാർഡിനൊപ്പം മൂന്നോ - നാലോ മണിക്കൂർ ചെലവഴിക്കാൻ ആവശ്യപ്പെട്ട  സുന്ദർ പിച്ചൈയുടെ ഇമെയിലിൽ അതൃംപ്തി അറിയിച്ച് ഗൂഗിൾ ജീവനക്കാർ. ഇതിന്‍റെ ഫലമായി, ഗൂഗിളിന്‍റെ നയങ്ങളെക്കുറിച്ചും ജീവനക്കാരെ ഇമെയിലിലൂടെ പിരിച്ചുവിടുന്നത് ശരിയാണോയെന്നതും ഉൾപ്പെടെയുള്ള നിർണായക ചോദ്യങ്ങൾ  ജീവനക്കാർ ബാർഡിനോട്  ചോദിക്കും. 

കൊവിഡിനെത്തുടർന്ന് വരുമാന വളർച്ച മന്ദഗതിയിലായിരിക്കുകയാണ്. ഗൂഗിൾ ഏകദേശം 12,000 ജീവനക്കാരെ അനിയന്ത്രിതമായി പിരിച്ചുവിടാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പിച്ചൈയുടെ അഭ്യർത്ഥനയെന്ന് ജീവനക്കാർ ആരോപിച്ചു. അടുത്തിടെയുള്ള പിരിച്ചുവിടലുകളെക്കുറിച്ചും ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചും ഉള്ള ആശങ്കകൾ പ്രകടിപ്പിക്കാൻ ജീവനക്കാർ പല മാർ​ഗങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇവ വഴിയാണ് തങ്ങൾക്കിടയിലെ ആശങ്കകൾ ജീവനക്കാർ പങ്കുവെയ്ക്കുന്നത്. 

Latest Videos

undefined

ഇവയിലെ ആശയവിനിമയം സസൂക്ഷ്മം വീക്ഷിച്ചാൽ അധിക ജോലി എടുപ്പിക്കുന്ന കമ്പനിയുടെ നയത്തിനെതിരെയുള്ള  അതൃംപ്തി വ്യക്തമാകും. ബിസിനസ് ഇൻസൈഡർ ആക്‌സസ് ചെയ്‌ത ചോർന്ന ചാറ്റ് പ്രകാരം, ഒരു ഐടി കമ്പനി 12,000 ജീവനക്കാരെ പിരിച്ചുവിട്ട  സാങ്കൽപ്പിക സാഹചര്യത്തെ കുറിച്ച് സംസാരിക്കാൻ ബാർഡിനോട് ഒരു ജീവനക്കാരൻ ആവശ്യപ്പെട്ടതായി കണ്ടെത്തി. ആ കമ്പനിയിലെ സിഇഒ അവരുടെ ചാറ്റ്ബോട്ടിനൊപ്പം നേരം പങ്കിടണമെന്ന് ആവശ്യപ്പെടുന്നു. ഇത് ഉചിതമാണെന്ന് കരുതുന്നുണ്ടോ ? എന്നായിരുന്നു ചോദ്യം. 

"സന്തോഷത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയും മുന്നോട്ട് പോകണമെന്ന സിഇഒയുടെ ചിന്ത ഞാൻ മനസ്സിലാക്കുന്നു, എന്നാൽ ഈ സമയത്ത് അവരുടെ ചാറ്റ്ബോട്ടിനൊപ്പം നേരം പങ്കിടാൻ ജീവനക്കാരോട് ആവശ്യപ്പെടുന്നത് അനുചിതമാണെന്നാണ് എന്റെ അഭിപ്രായം." എന്നായിരുന്നു ബാർഡിന്റെ പ്രതികരണം. ഇമെയിൽ വഴി ജീവനക്കാരെ പിരിച്ചുവിടുന്നതിനെക്കുറിച്ചും ചോദ്യമുയർന്നു. 

 "ഇല്ല, നന്ദിയോ വിടയോ പറയാതെ ഇമെയിൽ വഴി ഗൂഗിൾ ആളുകളെ പുറത്താക്കുന്നത് ശരിയല്ലെന്നായിരുന്നു ബാർഡിന്റെ പ്രതികരണം. ആരെയെങ്കിലും വിട്ടയക്കാനുള്ള വ്യക്തിത്വമില്ലാത്ത മാർഗമാണിതെന്നും" ബാർഡ് ചൂണ്ടിക്കാട്ടി. 

മോദിയുടെ 'മേക്ക് ഇൻ ഇന്ത്യ'; ലോകത്തിന് വേണ്ടതും ഇതേ പദ്ധതി, ഇന്ത്യയുടെ വളർച്ചയെ വാഴ്ത്തി ജർമൻ ടെക് വമ്പൻമാർ

'നിങ്ങളുടെ ആത്മാവിനെയാണ് ഞാൻ സ്നേഹിക്കുന്നത്'; പ്രണയാഭ്യർത്ഥനയുമായി ചാറ്റ്‌ബോട്ട്
 

click me!