ട്രംപ് അനുകൂലികളുടെ പ്രിയപ്പെട്ട ആപ്പിനെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ പുറത്താക്കി.!

By Web Team  |  First Published Jan 10, 2021, 5:43 AM IST

2018 ല്‍ ആരംഭിച്ച പാര്‍ലര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നവരിലും വലതുപക്ഷ യാഥാസ്ഥിതികരിലും പ്രത്യേകിച്ചും ജനപ്രിയമാണെന്ന് തെളിയിച്ചിട്ടുണ്ട്. ട്വിറ്ററും ഫേസ്ബുക്കും തങ്ങളുടെ അഭിപ്രായങ്ങളെ അന്യായമായി സെന്‍സര്‍ ചെയ്യുന്നുവെന്ന് അത്തരം ഗ്രൂപ്പുകള്‍ പതിവായി ആരോപിക്കുന്നു.


മേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുയായികള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള ഒരു സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ആണ് പാര്‍ലര്‍. ട്രംപിനെ അനുകൂലിക്കുന്ന ജനക്കൂട്ടം യുഎസ് ക്യാപിറ്റല്‍ കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയതോടെ ഈ ആപ്പ് ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്നും ഒഴിവാക്കാന്‍ ഗൂഗിള്‍ തീരുമാനം. നേരത്തെ ഫേസ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ് ഒക്കെയും ട്രംപിനെതിരേ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു. ഒരു യുഎസ് പ്രസിഡന്റിനെതിരേ ആ രാജ്യത്തെ തന്നെ സമൂഹമാധ്യമങ്ങള്‍ ഈ വിധത്തില്‍ നടപടി സ്വീകരിക്കുന്നത് ഇത്തരത്തില്‍ ആദ്യമാണ്. ക്യാപിറ്റലില്‍ ട്രംപ് അനുകൂലികള്‍ ഇരച്ചുകയറി രണ്ട് ദിവസത്തിന് ശേഷമാണ് പാര്‍ലറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം.

2018 ല്‍ ആരംഭിച്ച പാര്‍ലര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നവരിലും വലതുപക്ഷ യാഥാസ്ഥിതികരിലും പ്രത്യേകിച്ചും ജനപ്രിയമാണെന്ന് തെളിയിച്ചിട്ടുണ്ട്. ട്വിറ്ററും ഫേസ്ബുക്കും തങ്ങളുടെ അഭിപ്രായങ്ങളെ അന്യായമായി സെന്‍സര്‍ ചെയ്യുന്നുവെന്ന് അത്തരം ഗ്രൂപ്പുകള്‍ പതിവായി ആരോപിക്കുന്നു. പ്ലേ സ്‌റ്റോറില്‍ അപ്ലിക്കേഷന്‍ മേലില്‍ ലഭ്യമല്ലെങ്കിലും, ഉപയോക്താക്കളുടെ ഫോണുകളില്‍ നിന്ന് പാര്‍ലര്‍ നീക്കംചെയ്യില്ല, മാത്രമല്ല ഇത് മറ്റ് ആന്‍ഡ്രോയിഡ് അധിഷ്ഠിത അപ്ലിക്കേഷന്‍ സ്‌റ്റോറുകളില്‍ നിന്ന് ഇന്‍സ്റ്റാളുചെയ്യാനും ലഭ്യമാണ്.

Latest Videos

undefined

പാര്‍ലര്‍ നിരോധിക്കുന്നത് ഉപയോക്തൃ സുരക്ഷ പരിരക്ഷിക്കാനാണെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ ഒരു പ്രസ്താവനയില്‍ ഗൂഗിള്‍ പറഞ്ഞു. കണ്ടന്റുകളില്‍ തങ്ങളുടെ നയങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ആപ്ലിക്കേഷന്‍ അതിന്റെ ആപ്പ് സ്‌റ്റോറില്‍ നിന്ന് നീക്കംചെയ്യുമെന്ന് പാര്‍ലറിന് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാര്‍ലറില്‍, ആപ്ലിക്കേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ മാറ്റ്‌സെ പറഞ്ഞു: 'രാഷ്ട്രീയ പ്രേരിത കമ്പനികളോടും അഭിപ്രായ സ്വാതന്ത്ര്യത്തെ വെറുക്കുന്ന സ്വേച്ഛാധിപതികളെയും ഞങ്ങള്‍ ശ്രദ്ധിക്കില്ല!' ട്രംപ് ഇതിന്റെയൊരു ഉപയോക്താവല്ലെങ്കിലും, പാര്‍ലറില്‍ ഇതിനകം തന്നെ നിരവധി ട്രംപ് അനുയായികളുണ്ട്. ഇവര്‍ക്കു വ്യാപകമായ ഫോളവേഴ്‌സും ഉണ്ട്. ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസ് 4.9 ദശലക്ഷം ഫോളോവേഴ്‌സിനെ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുന്നു, ഫോക്‌സ് ന്യൂസ് ഹോസ്റ്റ് സീന്‍ ഹാനിറ്റിക്ക് ഏഴ് ദശലക്ഷം പേരുണ്ട്.

പാര്‍ലറിനെ നിരോധിക്കാന്‍ കഴിഞ്ഞ ഒരാഴ്ചയായി പലരും ഗൂഗിളിനോടും ആപ്പിളിനോടും ആഹ്വാനം ചെയ്തിരുന്നു. പ്രസിഡന്റ് ട്രംപിന്റെ ഏറ്റവും തീവ്രമായ അനുയായികള്‍ മാത്രമല്ല, അമേരിക്കയിലെ വലതുപക്ഷ വൈറ്റ് തീവ്രവാദികളും ഇത് ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. അടുത്തിടെ നടന്ന ചില ക്യാപിറ്റല്‍ കലാപം സംഘടിപ്പിക്കുന്നതിലും ഇത് രാജ്യമൊട്ടുക്കെ ആളിക്കത്തിക്കുന്നതിലും പ്ലാറ്റ്‌ഫോമില്‍ പങ്കിട്ട ചില ഉള്ളടക്കങ്ങള്‍ കാരണമായെന്നാണ് കരുതുന്നത്. കലാപത്തെ തുടര്‍ന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം അഞ്ച് പേര്‍ മരിച്ചു.

click me!