പേടിഎമ്മിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു

By Web Team  |  First Published Sep 18, 2020, 2:51 PM IST

അതേ സമയം ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഇപ്പോഴും പേടിഎം ലഭിക്കുന്നുണ്ട്. 


ദില്ലി: പേമെന്‍റ് ആപ്പ് പേടിഎമ്മിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. ഗൂഗിളിന്‍റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിന്‍റെ പേരിലാണ് നടപടി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പേടിഎമ്മിന്‍റെ പേമെന്‍റ് ആപ്പ് മാത്രമാണ് ഇപ്പോള്‍ ലഭ്യമാകാതെ ഇരിക്കുന്നുള്ളൂവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പേടിഎമ്മിന്‍റെ അനുബന്ധ ആപ്പുകളായ പേടിഎം മണി, പേടിഎം മാള്‍ എന്നിവ ഇപ്പോഴും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

അതേ സമയം ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഇപ്പോഴും പേടിഎം ലഭിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ച ഗൂഗിളിന്‍റെ പുതിയ മാനദണ്ഡങ്ങള്‍ നിരന്തരമായി പേടിഎം ലംഘിച്ചുവെന്നാണ് ടെക് ക്രഞ്ച് ഈ പുറത്താക്കലിന് കാരണമായി പറയുന്നത്. 

Latest Videos

ഓണ്‍ലൈന്‍ ചൂതാട്ടത്തിന് ഉതകുന്ന ആപ്പുകളെയും അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന ആപ്പുകളെയും ഞങ്ങള്‍ പിന്തുണയ്ക്കില്ലെന്നാണ് ഗൂഗിളിന്‍റെ മാനദണ്ഡം പറയുന്നത്. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി ആന്‍റ് പ്രൈവസി പ്രോഡക്ട് വൈസ് പ്രസിഡന്‍റ് സൂസണ്‍ ഫ്രൈ ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി ആന്‍റ് പ്രൈവസി സംബന്ധിച്ച പുതിയ വിശദമായ ബ്ലോഗ് പോസ്റ്റ് ഇട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് പേടിഎമ്മിനെതിരായ ഗൂഗിള്‍ നടപടി എന്നത് ശ്രദ്ധേയമാണ്.

click me!