എന്നാല്‍ എന്താണ് പ്രശ്നം എന്നത് സംബന്ധിച്ച് ഗൂഗിളില്‍ നിന്നും ഇതുവരെ വിശദീകരണം വന്നിട്ടില്ല. അതേ സമയം പ്ലേസ്റ്റോറിന്‍റെ മൊബൈൽ ആപ്പിലാണ് ഈ പ്രശ്നമുള്ളത്.
ദില്ലി: ഗൂഗിള്‍ പേ പണകൈമാറ്റ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നാണ് ഈ പ്രശ്നം പൊതുവായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതുതായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് ഗൂഗിള്‍ പേ ലഭിക്കുന്നില്ല എന്നതാണ് പരാതി. എന്നാല്‍ ഗൂഗിള്‍ പേ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ഇപ്പോള്‍ സെര്‍ച്ചില്‍ ഗൂഗിള്‍ പേ കാണിക്കുന്നുണ്ട്. നിരവധി ട്വിറ്റർ ഹാൻഡിലുകൾ വിവരം പങ്കുവച്ചിട്ടുണ്ടുണ്ട്.
എന്നാല്‍ എന്താണ് പ്രശ്നം എന്നത് സംബന്ധിച്ച് ഗൂഗിളില്‍ നിന്നും ഇതുവരെ വിശദീകരണം വന്നിട്ടില്ല. അതേ സമയം പ്ലേസ്റ്റോറിന്‍റെ മൊബൈൽ ആപ്പിലാണ് ഈ പ്രശ്നമുള്ളതെന്നും. വെബ്സൈറ്റിൽ നിന്ന് ഇപ്പോഴും ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ആപ്പിന്‍റെ പ്ലേസ്റ്റോർ ലിങ്ക് വഴി നോക്കിയാൽ ഈ രാജ്യത്ത് ഇത് ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.
undefined
What is wrong with Google pay developers. Why is Google pay not comfortable with Android 10. 😡😡😡😡 pic.twitter.com/UzIn93IzGa
why google pay removed from Google play store??
— AWDHESH MAURYA (@MauryaAwdhesh)dear sir / mam, Google pay for personal use not found in play store (India).if there is already installed in mobile (android) are not work properly (like payment to person with the help of mobile contact)
— Advocate Madhur Jain (@MadhurJ77308904)
എവിടെ പോയി google pay🤔
What happened to Google Pay?
It has suddenly disappeared from and there's no news around.
It shows this warning.
Is there any security issues or are they releasing any new payment system? pic.twitter.com/U308lDVGxq
അതേ സമയം എസ്ബിഐയുടെ യുപിഐ സർവറുകൾ പണിമുടക്കിയത് ഗൂഗിൾ പേ വഴി പണമിടപാട് നടത്തുന്നതില്‍ കഴിഞ്ഞ വാരം വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നു. ഒരാഴ്ചയായി ഇതിന് പിന്നാലെ എസ്ബിഐ അധികൃതർ തകരാർ പരിഹരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ആപ്പ് അപ്രത്യക്ഷമായത്. അതേ സമയം ഇപ്പോള്‍ ഗൂഗിള്‍ പേ വഴി പണമിടപാട് നടത്താന്‍ പ്രയാസമുണ്ടെന്നും ചിലര്‍ പരാതി പറയുന്നുണ്ട്.