Google is paying Apple : ഗൂഗിള്‍ ആപ്പിളിന് പണം കൊടുക്കുന്നു; അത് ചെയ്യാതിരിക്കാന്‍; വെളിപ്പെടുത്തല്‍

By Web Team  |  First Published Jan 7, 2022, 9:54 AM IST

ഗൂഗിള്‍ ആപ്പിള്‍ എന്നിവ ഉണ്ടാക്കിയ ഏറ്റുമുട്ടല്‍ ഒഴിവാക്കല്‍ കരാറുകള്‍ അമേരിക്കന്‍ ആന്‍റി ട്രസ്റ്റ് നിയമങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന കേസിലാണ് ഈ വെളിപ്പെടുത്തല്‍.


ന്യൂയോര്‍ക്ക്: തങ്ങളുടെ സെര്‍ച്ച് ബിസിനസില്‍ ഇടപെടാതിരിക്കാന്‍ ഗൂഗിള്‍ ആപ്പിളിന് പണം നല്‍കുന്നു എന്ന് വെളിപ്പെടുത്തല്‍. ആപ്പിളിനും ഗൂഗിളിനെതിരെയും അമേരിക്കന്‍ കോടതിയില്‍ നടക്കുന്ന ഒരു കേസിലെ രേഖകളിലാണ് ഈ വെളിപ്പെടുത്തല്‍ ഉള്ളത്. ആപ്പിള്‍ ഡിവൈസുകളില്‍ അടക്കം സഫാരി ബ്രൗസറില്‍ ഗൂഗിള്‍ ലഭിക്കാന്‍ ഇടയാകുന്നത് ഇത് മൂലമാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഗൂഗിള്‍ ആപ്പിള്‍ എന്നിവ ഉണ്ടാക്കിയ ഏറ്റുമുട്ടല്‍ ഒഴിവാക്കല്‍ കരാറുകള്‍ അമേരിക്കന്‍ ആന്‍റി ട്രസ്റ്റ് നിയമങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന കേസിലാണ് ഈ വെളിപ്പെടുത്തല്‍. എന്നാല്‍ എത്ര തുകയാണ് ഗൂഗിള്‍ ഇതിനായി ആപ്പിളിന് നല്‍കുന്നത് എന്ന് വ്യക്തമല്ല. വാര്‍ഷിക പേമെന്‍റായി ആണ് ഈ തുക നല്‍കുന്നത് എന്ന് കേസ് രേഖകള്‍ പറയുന്നു. 2020 ലെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ഈ തുക 8-12 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ വരെ വരും എന്നാണ് സൂചിപ്പിച്ചത്. എന്തായാലും ഈ വാര്‍ത്തയില്‍ ഒരു സ്ഥിരീകരണമാണ് ഇപ്പോള്‍ വരുന്ന കോടതി വിവരങ്ങള്‍.

Latest Videos

undefined

ഗൂഗിള്‍ തങ്ങളുടെ സെര്‍ച്ച് എഞ്ചിന്‍ ബിസിനസ് രംഗത്തേക്ക് വലിയ മറ്റ് ടെക് കമ്പനികള്‍ കടക്കുന്നത് തടയുകയാണ് എന്ന് ഹര്‍ജിയില്‍ ആരോപണമുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണ്‍ ഗൂഗിള്‍ സെര്‍ച്ചിനെ മാത്രമാണ് പ്രോത്സാഹിപ്പിക്കുന്നത്. ആപ്പിളും അത് തന്നെ ചെയ്യുന്നു. ഇതിനാല്‍ ഗൂഗിള്‍ സെര്‍ച്ചിംഗ് ട്രാഫിക്കില്‍ കുത്തക നേടുന്നു. ഒരു ഉപയോക്താവ് തങ്ങളുടെ ഡിവൈസിലെ ഡിഫാള്‍ട്ട് ബ്രൗസര്‍ ഒരിക്കലും മാറ്റാന്‍ ആഗ്രഹിക്കുന്നില്ല. ഇത് ഗൂഗിളിന് അറിയാം,അതിനാല്‍ തന്നെ ഈ സ്ഥിതി തുടരാന്‍ ഗൂഗിള്‍ വലിയ തുക തന്നെ ഇറക്കുന്നു - ഹര്‍ജിയില്‍ പറയുന്നു.

ഇത്തരം ബിസിനസിന്‍റെ ലാഭമാണ് ആപ്പിളുമായി ഗൂഗിള്‍ പങ്കുവയ്ക്കുന്നത് പകരം തങ്ങളുടെ ഉത്പന്നങ്ങള്‍, ഐഫോണ്‍ ആയാലും ഐപാഡ് ആയാലും ആപ്പിള്‍ ഗൂഗിളിന് തുറന്നുനല്‍കുന്നു. ഇരു ടെക് ഭീമന്മാര്‍ക്കിടയിലും ഉള്ള ഇതിനായുള്ള കരാറുകള്‍ ചെറുകിട ടെക് കമ്പനികള്‍ക്കും, ടെക് ആശയങ്ങള്‍ക്കും ഉയര്‍ന്നുവരാന്‍ തടസമാകുന്നു - കാലിഫോര്‍ണിയയിലെ കോടതിയില്‍ നല്‍കിയ കേസില്‍ ആരോപിക്കുന്നു.

ഓയില്‍ വ്യവസായ രംഗത്തെ വന്‍ കിട കന്പനികളെ ചെറുകമ്പനികളാക്കി മാറ്റിയ പോലെ ടെക് ഭീമന്മാരെയും ചെറിയ കമ്പനികളാക്കി മാറ്റി, ടെക് വിപണി മത്സരക്ഷമം ആക്കുകയാണ് വേണ്ടത് എന്നും ഈ കേസില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍‍ ആവശ്യപ്പെടുന്നു.

click me!