വർക്ക് അറ്റ് ഹോം അവസാനിപ്പിച്ച് ജീവനക്കാരെ ഓഫീസിലെത്തിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
സന്‍ഫ്രാന്‍സിസ്കോ: ജീവനക്കാരെ ഓഫീസിലെത്തിക്കാനുള്ള മാർഗവുമായി ഗൂഗിൾ. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ കാമ്പസിലെ ഹോട്ടലിൽ ഡിസ്‌കൗണ്ട് നിരക്കിൽ വേനൽകാല സ്‌പെഷ്യൽ താമസമാണ് ജീവനക്കാർക്കായി കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. വർക്ക് അറ്റ് ഹോം അവസാനിപ്പിച്ച് ജീവനക്കാരെ ഓഫീസിലെത്തിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
മൗണ്ടൻ വ്യൂവിലാണ് ഗൂഗിളിന്റെ ഓഫീസ്. അടുത്തിടെ ഗൂഗിൾ ആരംഭിച്ച ബേ വ്യൂ കാമ്പസിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. 240 ഫുള്‍ ഫർണിഷ്ഡ് മുറികളാണ് ജീവനക്കാർക്കായി കമ്പനി ഒരുക്കിയിട്ടുള്ളത്. സെപ്റ്റംബർ മൂന്ന് മുതൽ ആരംഭിക്കുന്ന ഓഫർ സ്വീകരിച്ച് ജീവനക്കാർ തിരിച്ചെത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
undefined
കൂടാതെ ഓഫീസിലേക്ക് യാത്ര ചെയ്യുന്നതിന് പകരം ഒരു മണിക്കൂർ കൂടി ഉറങ്ങാനാകുന്നതിനെ കുറിച്ചും കമ്പനി വാചാലമായിട്ടുണ്ട്. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ജീവനക്കാർ ഓഫീസുകളിൽ എത്തണമെന്നതാണ് നിലവിലെ ഗൂഗിളിന്റെ ആവശ്യം. അതിനാലാണ് ജീവനക്കാർ ഓഫീസിന് സമീപത്ത് തന്നെ താമസിക്കണം എന്ന് കമ്പനി പറയുന്നത്.
യാത്രയ്ക്ക് വേണ്ട സമയം കുറയ്ക്കാനുള്ള നീക്കമാണിത്. വർക്ക് അറ്റ് ഹോം അവസാനിപ്പിച്ച് ഹൈബ്രിഡ് മോഡലിലേക്ക് മാറാനാണ് നിലവിൽ കമ്പനി ശ്രമിക്കുന്നത്.സീസണൽ ഡിസ്‌കൗണ്ടായി ഒരു രാത്രിക്ക് 99 ഡോളർ നൽകി കമ്പനിയിലെ സ്ഥിരം ജീവനക്കാർക്ക് ഹോട്ടലിൽ താമസിക്കാം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വേണം ഉപഭോക്താക്കൾ അവരുടെ ഇടപാട് നടത്താൻ.
ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിലെത്തുന്നവർക്ക് ഈ ഡിസ്‌കൗണ്ട് നിരക്കിൽ ഓഫീസിനടുത്തുള്ള ഹോട്ടലിൽ താമസിക്കാം.ഇത് കമ്പനിയുടെ ബിസിനസ് ട്രാവലായി കണക്കാക്കില്ല എന്ന മെച്ചവുമുണ്ട്. അതിനാൽ ഈ തുക കമ്പനി തിരിച്ചു നൽകുമെന്ന പ്രതീക്ഷയും വേണ്ട. സെപ്റ്റംബർ 30 വരെയാണ് ഈ ഡിസ്‌കൗണ്ട് ഓഫർ.
അതിന് ശേഷമുള്ള തുകയെ കുറിച്ച് വ്യക്തതയില്ല. കോവിഡ് ലോക്ക്ഡൗൺ വന്നതോടെയാണ് ഗൂഗിൾ ഉൾപ്പടെയുള്ള കമ്പനികൾ വർക്ക് അറ്റ് ഹോം ജോലികളിലേക്ക് മാറിയത്. നിലവിൽ കമ്പനിയിലെ ജീവനക്കാർക്കിടയിൽ സമ്മിശ്ര പ്രതികരണമാണുള്ളത്.
ത്രെഡ്സിൽ വലിയ മാറ്റങ്ങള്‍ വരും; മാറുന്നത് ഈ കാര്യങ്ങള്‍.!