ജീവനക്കാര്‍ക്ക് ഇരിക്കാന്‍ സീറ്റ് കൊടുക്കാതെ പണം ഉണ്ടാക്കാന്‍ ഗൂഗിള്‍

By Web Team  |  First Published Mar 10, 2023, 4:28 PM IST

ഏതാനും ആഴ്‌ചകൾക്ക് മുമ്പാണ് ന്യൂയോർക്ക് സിറ്റി, സാൻ ഫ്രാൻസിസ്കോ തുടങ്ങിയ അഞ്ച് യുഎസ് ലൊക്കേഷനുകളിലെങ്കിലും ഗൂഗിളിന്റെ ക്ലൗഡ് ഡിവിഷനിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഓഫീസിലെ സഹപ്രവർത്തകരുമായി സീറ്റുകൾ പങ്കിടണമെന്ന  നിർദേശമുയർന്നത്.


സന്‍ഫ്രാന്‍സിസ്കോ:  സീറ്റ് പങ്കിടുന്നത് പണം ലാഭിക്കാൻ സഹായിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. അടുത്തിടെ നടന്ന മീറ്റിങ്ങില് ഇത് സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയതായി സിഎൻബിസിയിൽ നിന്നുള്ള റിപ്പോർട്ടിലാണ് പറയുന്നത്. നേരത്തെ സീറ്റ് പങ്കിടാൻ കമ്പനി ചില ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. 

ഏതാനും ആഴ്‌ചകൾക്ക് മുമ്പാണ് ന്യൂയോർക്ക് സിറ്റി, സാൻ ഫ്രാൻസിസ്കോ തുടങ്ങിയ അഞ്ച് യുഎസ് ലൊക്കേഷനുകളിലെങ്കിലും ഗൂഗിളിന്റെ ക്ലൗഡ് ഡിവിഷനിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഓഫീസിലെ സഹപ്രവർത്തകരുമായി സീറ്റുകൾ പങ്കിടണമെന്ന  നിർദേശമുയർന്നത്. ഇപ്പോൾ, ഡെസ്‌ക്കുകൾ പങ്കിടുന്നതിനുള്ള നയം ക്ലൗഡ് ഡിവിഷനിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. വിഭവങ്ങളും പണവും പാഴാക്കാതെ ശ്രദ്ധാപൂർവം ചെലവഴിക്കണമെന്നും എക്‌സിക്യൂട്ടീവ് ഉദ്യോഗസ്‌ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Latest Videos

undefined

 നേരത്തെ പുറത്തുവന്ന സിഎൻബിസി റിപ്പോർട്ട് അനുസരിച്ച്,  വാഷിംഗ്ടണിലെ കിർക്ക്‌ലാൻഡിലെ യുഎസ് ഓഫീസുകളിലെ ജീവനക്കാരോടാണ് ഗൂഗിള് ആവശ്യപ്പെട്ടിരിക്കുന്നത്. സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ, കാലിഫോർണിയയിലെ സണ്ണിവെയ്ൽ എന്നിവിടങ്ങളിലാണ് കമ്പനി ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നത്.  ക്ലൗഡിന്റെ വളർച്ചയിൽ നിക്ഷേപം തുടരാൻ ഇത് സഹായിക്കും.

ഗൂഗിൾ തങ്ങളുടെ ചില കെട്ടിടങ്ങൾ ഒഴിയുമെന്നും രേഖകളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.ഒന്നിടവിട്ട ദിവസങ്ങളിൽ ഓഫീസിൽ ഹാജരായാൽ മതിയെന്നാണ് ജീവനക്കാർക്കുള്ള നിർദേശം. റിപ്പോർട്ട് അനുസരിച്ച്, വ്യക്തിപരമായും വിദൂര ജോലിയും സംയോജിപ്പിക്കുന്ന ഒരു പുതിയ പ്രവർത്തന രീതി ഗൂഗിൾ അവതരിപ്പിച്ചു. അവർ ഈ പുതിയ പ്രവർത്തന രീതിയെ "ക്ലൗഡ് ഓഫീസ് പരിണാമം" അല്ലെങ്കിൽ "CLOE" എന്നാണ് വിളിക്കുന്നത്. 

പുതിയ ഡെസ്ക് ഷെയറിംഗ് മോഡൽ തങ്ങളുടെ ഇടം കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് വഴിയൊരുക്കുമെന്നും കമ്പനി കരുതുന്നു.ഈ പുതിയ പ്രവർത്തന രീതി ജീവനക്കാർക്കിടയിൽ മികച്ച സഹകരണത്തിന് വഴിയൊരുക്കുമെന്നും ഗൂഗിൾ പറയുന്നു. കാരണം അവർക്ക് ഏറ്റവും അനുയോജ്യമായത് അനുസരിച്ച് ഓഫീസിലോ വീട്ടിലിരുന്നോ ജോലി ചെയ്യാനുള്ള അവസരമുണ്ട്. ഓഫീസ് സ്ഥലം കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ ഈ പുതിയ പ്രവർത്തനരീതി സഹായിക്കും.

പിരിച്ചുവിടലില്‍ വിമർശനം; ഗൂഗിളിനെ വീണ്ടും വെട്ടിലാക്കി സ്വന്തം എഐ ടൂള്‍.!

ഇരുന്ന് ജോലി ചെയ്യാന്‍ സ്ഥലം തികയുന്നില്ലെന്ന് ഗൂഗിള്‍ ജീവനക്കാര്‍; പരിഹാരം ഇതായിരുന്നു

click me!