ഒരു സ്ത്രീക്ക് തന്റെ കുഞ്ഞിനെ പ്രസവിച്ച് 10 ആഴ്ചകൾക്കുള്ളിൽ ജോലി നഷ്ടപ്പെട്ടിരുന്നു. 12 വർഷത്തിലേറെയായി ഗൂഗിളിലാണ് ഇവർ ജോലി ചെയ്യുന്നത്. പിരിച്ചുവിട്ടുവെന്ന തിരിച്ചറിവ് തന്നെ തകർത്തു കളഞ്ഞുവെന്ന് യുവതി ലിങ്ക്ഡ് ഇന്നിൽ കുറിച്ചു.
സന്‍ഫ്രാന്‍സിസ്കോ: പ്രസവാവധിയ്ക്ക് ശേഷം ജോലിയിൽ തിരിച്ചെടുക്കാത്ത ഗൂഗിളിലെ നിരവധി വനിതാ ജീവനക്കാരുടെ ദുരിതം നേരത്തെയും പുറത്തു വന്നിട്ടുണ്ട്. ഈ വർഷം മാർച്ചിൽ, നിരവധി മുൻ ഗൂഗിൾ ജീവനക്കാർ ഒത്തുചേർന്ന് സിഇഒ സുന്ദർ പിച്ചൈക്ക് ഒരു തുറന്ന കത്ത് അയച്ചിരിക്കുകയാണ്. പിരിച്ചുവിടൽ സാഹചര്യം നന്നായി കൈകാര്യം ചെയ്യണമെന്നും പ്രസവാവധികൾ, മരണാനന്തര അവധികൾ തുടങ്ങിയ 'ഷെഡ്യൂൾ ചെയ്ത അവധികളെ പരിഗണിക്കണെമെന്നുമാണ് ' ആവശ്യം.
പക്ഷേ കമ്പനി ഇപ്പോഴും പിരിച്ചുവിടൽ തുടരുകയാണ്.ഒരു സ്ത്രീക്ക് തന്റെ കുഞ്ഞിനെ പ്രസവിച്ച് 10 ആഴ്ചകൾക്കുള്ളിൽ ജോലി നഷ്ടപ്പെട്ടിരുന്നു. 12 വർഷത്തിലേറെയായി ഗൂഗിളിലാണ് ഇവർ ജോലി ചെയ്യുന്നത്. പിരിച്ചുവിട്ടുവെന്ന തിരിച്ചറിവ് തന്നെ തകർത്തു കളഞ്ഞുവെന്ന് യുവതി ലിങ്ക്ഡ് ഇന്നിൽ കുറിച്ചു.
undefined
ഒരു പുതിയ ജോലി കണ്ടെത്തുക, ഇന്റർവ്യൂവിന് ഹാജരാകുക എന്നത് ബുദ്ധിമുട്ടാണെന്നും എന്നിരുന്നാലും, പോസിറ്റീവ് മാനസികാവസ്ഥ നിലനിർത്തിക്കൊണ്ട് ഇനിയെന്തെന്ന ചിന്തയിലാണ് താനെന്നും അവർ കുറിച്ചു. അടുത്തത് എന്താണെന്നോ ഈ നിമിഷത്തെ എങ്ങനെ നേരിടുമെന്നോ എനിക്കറിയില്ല.
പക്ഷേ കാര്യങ്ങളെല്ലാം നടക്കുമെന്ന് എനിക്കറിയാം. സംഭവിക്കാനിരിക്കുന്നത് എന്താണെന്നറിയാനുള്ള ആവേശത്തിലാണ് ഞാൻ. ഏതെങ്കിലും ഇൻഡസ്ട്രിയിലെ സ്റ്റാഫിംഗ് മാനേജർ റോളുകൾ, അല്ലെങ്കിൽ പ്രോഗ്രാം മാനേജർ റോളുകൾ ഉണ്ടെങ്കിൽ ദയവായി തന്നെ ബന്ധപ്പെടണമെന്നും അവർ പറയുന്നുണ്ട്.
ഗൂഗിൾ ഈ മാസം ആദ്യം റിക്രൂട്ടിംഗ് ടീമിൽ നിന്ന് നൂറുകണക്കിന് ആളുകളെയാണ് പിരിച്ചുവിട്ടത്. ടെക് ഭീമന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് തങ്ങളുടെ ആഗോള റിക്രൂട്ടിംഗ് ടീമിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം പ്രഖ്യാപിച്ചു. ഈ വർഷം ജനുവരിയിൽ 12,000 പേരെ പിരിച്ചുവിടുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു.
ഗൂഗിൾ പിക്സൽ 7 ഫ്ലിപ്കാർട്ടിൽ വൻ ലാഭത്തിൽ ഫോൺ സ്വന്തമാക്കാം
ഭൂകമ്പ മുന്നറിയിപ്പ് ഇനി ഗൂഗിൾ നല്കും ; ആൻഡ്രോയിഡ് ഫോണുകളിൽ പുതിയ സംവിധാനമെത്തി