ഈ മാറ്റം ആദ്യമെത്തുന്നത് ക്രോമിന്റെ ആഗോള ഉപഭോക്താക്കളില്‍ ഒരു ശതമാനത്തിലേക്ക് മാത്രമാണ്.
കമ്പനികള്‍ ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്ന രീതിയ്ക്ക് വിലങ്ങിട്ട് ഗൂഗിള്‍. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഉപയോഗിച്ചിരുന്ന തേഡ് പാര്‍ട്ടി കുക്കീസാണ് ഗൂഗിള്‍ ക്രോം നിര്‍ത്തലാക്കിയത്. ഇതിനായുള്ള പുതിയ ട്രാക്കിങ് പ്രൊട്ടക്ഷന്‍ ഫീച്ചര്‍ ഗൂഗിള്‍ ക്രോം ബ്രൗസറില്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഈ മാറ്റം ആദ്യമെത്തുന്നത് ക്രോമിന്റെ ആഗോള ഉപഭോക്താക്കളില്‍ ഒരു ശതമാനത്തിലേക്ക് മാത്രമാണ്. അത് ഏകദേശം മൂന്ന് കോടിയോളം വരും. പരീക്ഷണാര്‍ത്ഥമാണ് ക്രോം ഈ മാറ്റം അവതരിപ്പിക്കുന്നത്.
ഈ വര്‍ഷം അവസാനമാകുന്നതോടെ ആഗോള തലത്തില്‍ എല്ലാ ഉപഭോക്താക്കള്‍ക്കുമായി ഇത് നടപ്പാക്കും. അതിനിടെ തേഡ് പാര്‍ട്ടി കുക്കീസിന് വിലക്കേര്‍പ്പെടുത്തുന്നത് ബുദ്ധിമുട്ടാകുമെന്ന അഭിപ്രായ പ്രകടനം ചില പരസ്യ ദാതാക്കള്‍ നടത്തിയിട്ടുണ്ട്. ലോകത്തെ ഏറ്റവും ജനപ്രിയമായ ഇന്റര്‍നെറ്റ് ബ്രൗസറായ ഗൂഗിള്‍ ക്രോം ഫീച്ചര്‍ ലഭ്യമാകുന്ന മുറയ്ക്ക് ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് നല്കും. ട്രാക്കിങ് പ്രൊട്ടക്ഷന്‍ എന്ന പുതിയ ഫീച്ചര്‍ ക്രോമിന്റെ വിന്‍ഡോസ്, ലിനക്‌സ്, മാക്ക്, ആന്‍ഡ്രോയിഡ്, ഐഒഎസ് വേര്‍ഷനുകളിലെ ഉപഭോക്താക്കള്‍ക്കാണ് ലഭ്യമാവുക. തേഡ് പാര്‍ട്ടി കുക്കീസ് വിലക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രൈവസി ലഭ്യമാകും.
undefined
അതേസമയം, പരസ്യ വിതരണത്തിന് കുക്കീസ് ഒഴിച്ചു കൂടാനാകാത്ത ഘടകമാണെന്നാണ് വെബ്‌സൈറ്റുകള്‍ പറയുന്നത്. കുക്കീസ് ഉപയോഗപ്പെടുത്തിയാണ് ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഒരു പരിധി വരെ സൈറ്റുകള്‍ തിരിച്ചറിയുന്നത്. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ഉപയോഗിക്കുന്നത് കുക്കീസാണ്. ഉപഭോക്താവിന്റെ ബ്രൗസിങ് ഹിസ്റ്ററി, ലൊക്കേഷന്‍, ഉപകരണം സംബന്ധിച്ച വിവരങ്ങള്‍ പുറത്താവാനും ബ്രൗസറിന്റെ പ്രവര്‍ത്തന വേഗം കുറയാനും കുക്കീസ് കാരണമാകാറുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ക്കും കുക്കീസ് സഹായിക്കപ്പെടാറുണ്ട്. ഇത്തരം കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തേഡ് പാര്‍ട്ടി കുക്കീസ് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ഗൂഗിള്‍ നേരത്തെ തുടങ്ങിയിരുന്നു. കുക്കീസിന് പകരം മറ്റ് സംവിധാനങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമം കമ്പനി നടത്തുന്നുണ്ട്.അതിനു മുന്നോടിയായാണ് 'ഫെഡറേറ്റഡ് ലേണിങ് ഓഫ് കൊഹേര്‍ട്സ്' എന്ന 'ഫ്ളോക്ക്' 2021 ല്‍ അവതരിപ്പിക്കപ്പെട്ടത്. സ്വകാര്യത സംബന്ധിച്ച ആശങ്കകളുമായാണ് അതൊഴിവാക്കിയത്. 'ആഡ് ടോപ്പിക്സ്' എന്ന രീതി പരസ്യങ്ങള്‍ ടാര്‍ഗറ്റ് ചെയ്യുന്നതിനായി കൊണ്ടുവന്നത് അതിനു ശേഷമാണ്.ഇതുവഴി ക്രോമിന്റെ അടുത്തുള്ള ബ്രൗസിങ് ഹിസ്റ്ററി പരിശോധിച്ച് ഉപഭോക്താവിന്റെ ഇഷ്ടവിഷയങ്ങള്‍ തീരുമാനിക്കാനാകുമെന്ന പ്രത്യേകതയുണ്ട്.
'ഒരു കോടി ശമ്പളം, രണ്ടര ലക്ഷം വേണം'; മലയാളി ഭര്‍ത്താവിനോടുള്ള സുചനയുടെ ആവശ്യങ്ങള്‍ ഇങ്ങനെ