ഗൂഗിളിന്‍റെ ഇന്ത്യയിലെ ബിസിനസ് സംബന്ധിച്ച് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്നാണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ഭാഗങ്ങള്‍ ചോര്‍ന്നത് എന്നാണ് ഗൂഗിള്‍ ആരോപിക്കുന്നത്. ഗൂഗിളിന്‍റെ ഹര്‍ജി വെള്ളിയാഴ്ചയാണ് കോടതി കേള്‍ക്കുന്നത്.
ദില്ലി: കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ ആഗോള ടെക് ഭീമന്‍ ഗൂഗിള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി കൊടുത്തു. സിസിഐ ഡയറക്ടര്‍ ജനറലിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട ഗൂഗിളിനെ സംബന്ധിച്ച വസ്തുത അന്വേഷണ റിപ്പോര്‍ട്ടിലെ സുപ്രധാന രേഖകള്‍ ചോര്‍ന്നു എന്ന് ആരോപിച്ചാണ് കേസ്. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ടഫോണ്‍ എഗ്രിമെന്‍റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് ഗൂഗിളിന്‍റെ നിയമ നടപടി.
ഗൂഗിളിന്‍റെയും, അതിന്‍റെ ഉപയോക്താക്കളോടുള്ള വിശ്വസത്തേയും ഹനിക്കുന്ന നടപടി എന്നാണ് ഹര്‍ജിയില്‍ ഗൂഗിള്‍ ആരോപിക്കുന്നത്. ഗൂഗിളിന്‍റെ ഇന്ത്യയിലെ ബിസിനസ് സംബന്ധിച്ച് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്നാണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ഭാഗങ്ങള്‍ ചോര്‍ന്നത് എന്നാണ് ഗൂഗിള്‍ ആരോപിക്കുന്നത്. ഗൂഗിളിന്‍റെ ഹര്‍ജി വെള്ളിയാഴ്ചയാണ് കോടതി കേള്‍ക്കുന്നത്.
undefined
Read More: ഗൂഗിള്‍ പേ കാരണം ഇന്ത്യയില്‍ കോടതി കയറാന്‍ ഗൂഗിള്‍; പുതിയ കേസ് ഇങ്ങനെ
ഇത്തരം അന്യായമായ വെളിപ്പെടുത്തലുകള്‍ ഉണ്ടാകാതാരിക്കാനും, ഇതില്‍ സിസിഐയുടെ പങ്ക് അന്വഷിക്കാനും നടപടി വേണമെന്നാണ് ഗൂഗിള്‍ ആവശ്യപ്പെടുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വിയാണ് ഗൂഗിളിനായി ഹര്‍ജി നല്‍കിയിരിക്കുന്നത്. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎന്‍ പാട്ടീലിന് മുന്നിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത് എന്നാണ് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിസിഐയുടെ നിയന്ത്രണത്തില്‍ ഉള്ളപ്പോള്‍ തന്നെ ഈ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ അതീവ ആശങ്കയുണ്ടെന്നാണ് ഗൂഗിള്‍ വക്താവ് അറിയിച്ചത്. അതീവ രഹസ്യ വിവരങ്ങള്‍ രഹസ്യമായി വയ്ക്കുക എന്നത് ഏതൊരു സര്‍ക്കാര്‍ സംവിധാനത്തിന്‍റെയും മൗലികമായ ഉത്തരവാദിത്വമാണ്. ഇത്തരം ഉത്തരവാദിത്വ ലംഘനങ്ങള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന നിയമ വഴിയിലൂടെ ഞങ്ങള്‍ നേരിടും. ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സമയത്ത് പൂര്‍ണ്ണമായും ഗൂഗിള്‍ സിസിഐയുമായി സഹകരിച്ചിരുന്നു. അതേ രീതിയിലുള്ള സഹകരണം ഗൂഗിളും തിരിച്ച് പ്രതീക്ഷിക്കുന്നു, ഗൂഗിള്‍ വക്താവ് അറിയിച്ചു.