രാജ്യത്ത് ജിമെയില്‍ വ്യാപകമായി പണിമുടക്കി; പരാതി ഉയര്‍ന്നത് ഇങ്ങനെ

By Web Team  |  First Published Oct 13, 2021, 7:05 AM IST

ലോഗിന്‍ പ്രശ്നങ്ങള്‍ ഉള്ളതായും കുറേപ്പേര്‍ പരാതി ഉന്നയിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 12.51 ഓടെയാണ് പ്രശ്നം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത് 


ദില്ലി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഗൂഗിള്‍ ഇ മെയില്‍ (GMail) സേവനമായ ജിമെയില്‍ പണിമുടക്കിയതായി (outage) റിപ്പോര്‍ട്ട്. മെയിലുകള്‍ സ്വീകരിക്കാനോ അയക്കാനോ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധിപ്പേരാണ് പരാതിയുമായി രംഗത്ത് എത്തിയത് എന്ന് പ്രമുഖ ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ സംഭവത്തില്‍ ഗൂഗിളില്‍ (Google) നിന്നും ഔദ്യോഗികമായി ഒരു പ്രസ്താവനയും ഇതുവരെ വന്നിട്ടില്ല.

ലോഗിന്‍ പ്രശ്നങ്ങള്‍ ഉള്ളതായും കുറേപ്പേര്‍ പരാതി ഉന്നയിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 12.51 ഓടെയാണ് പ്രശ്നം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത് എന്നാണ് ഡൗണ്‍ ഡിക്റ്റക്ടറിലെ വിവരങ്ങള്‍ പറയുന്നത്. രാത്രി 12 മണിവരെ വിവിധയിടങ്ങളില്‍ നിന്നും പ്രശ്നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി വിവരങ്ങളുണ്ട്.

Latest Videos

undefined

ഡൗണ്‍ ഡിക്റ്റക്ടറിലെ വിവരങ്ങള്‍ പ്രകാരം റിപ്പോര്‍ട്ട് ചെയ്ത പ്രശ്നങ്ങളില്‍ 74 ശതമാനം ജിമെയില്‍ സൈറ്റിന്‍റെ പ്രശ്നമാണ്. 13 ശതമാനം ലോഗിന്‍ പ്രശ്നമാണ്. 13 ശതമാനം സെര്‍വര്‍ കണക്ഷന്‍ കിട്ടുന്നില്ല എന്നാണ് പറഞ്ഞത്. അതേ സമയം തന്നെ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 1.06 മുതല്‍ 3.21 വരെയാണ് ഏറ്റവും കൂടുതല്‍ പ്രശ്നങങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞവാരം ഫേസ്ബുക്കിന്‍റെയും സഹോദര ആപ്പുകളുടെയും പ്രവര്‍ത്തനം നിലച്ചത് വലിയ വാര്‍ത്തയായിരുന്നു. ഏഴു മണിക്കൂറോളമാണ് ഫേസ്ബുക്ക് നിലച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ഇ-മെയില്‍ സേവനമാണ് ജി-മെയില്‍.

click me!