ബാങ്ക് ഓഫറുകളുടെ ഭാഗമായി, എസ്ബിഐ ബാങ്കുമായി ചേര്‍ന്നു, ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന വാങ്ങലുകള്‍ക്ക് 10 ശതമാനം തല്‍ക്ഷണ കിഴിവ് ലഭിക്കും
ഒക്ടോബര്‍ 28 മുതല്‍ ദീപാവലി വില്‍പ്പനയുടെ ഏറ്റവും പുതിയ പതിപ്പുമായി ഫ്‌ലിപ്പ്കാര്‍ട്ട് മറ്റൊരു മഹാമഹത്തിന് ഒരുങ്ങുകയാണ്. പ്രാരംഭ ബിഗ് ദീപാവലി വില്‍പ്പന (Flipkart Big Diwali Sale ) ഒക്ടോബര്‍ 17-ന് ആരംഭിച്ചു ഒക്ടോബര്‍ 23-ന് അവസാനിച്ചിരുന്നു. എന്നാല്‍, ദീപാവലി വില്‍പ്പന ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. പുതിയ ബിഗ് ദീപാവലി വില്‍പ്പന ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 3, 2021 വരെയാണ്.
ബാങ്ക് ഓഫറുകളുടെ ഭാഗമായി, എസ്ബിഐ ബാങ്കുമായി ചേര്‍ന്നു, ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന വാങ്ങലുകള്‍ക്ക് 10 ശതമാനം തല്‍ക്ഷണ കിഴിവ് ലഭിക്കും, ബാങ്കിന്റെ സമര്‍പ്പിത ആപ്പായ യോനെ എസ്ബിഐ മൊബൈല്‍ ആപ്പ് വഴി പോലും ഈ ഓഫര്‍ ലഭിക്കും. ഓണ്‍ലൈന്‍ വില്‍പ്പനയുടെ തുടക്കത്തോട് അടുത്ത് ബാങ്ക് ഓഫറുകളെയും ഇഎംഐ ഓപ്ഷനുകളെയും കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി വെളിപ്പെടുത്തും.
undefined
നിലവില്‍ ഐഫോണുകള്‍, മോട്ടറോള, ഷവോമി ഫോണുകള്‍ എന്നിവയുടെ ഡീലുകള്‍ക്ക് വന്‍ കിഴിവ് നല്‍കുന്നു. അതുപോലെ, ഫ്‌ലിപ്കാര്‍ട്ട് ഡെസ്‌ക്ടോപ്പുകള്‍, പവര്‍ ബാങ്കുകള്‍, ഹെഡ്ഫോണുകള്‍, സ്പീക്കറുകള്‍, എന്നിവയുള്‍പ്പെടെ 80 ശതമാനം വരെ കിഴിവോടെ ഇലക്ട്രോണിക്സ്, ആക്സസറികള്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു. ഓണ്‍ലൈന്‍ റീട്ടെയിലര്‍ ടെലിവിഷനുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും 75 ശതമാനം വരെ കിഴിവ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഫ്‌ലിപ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ ഡീലുകളില്‍ ഒന്നാണ് ഐഫോണ്‍ 12-ന്റേത്. നിലവില്‍, ഐഫോണ്‍12 64 ജിബി സ്റ്റോറേജ് മോഡലിന് 60,199 രൂപയ്ക്കും 128 ജിബി മോഡലിന് 66,199 രൂപയ്ക്കും ലഭ്യമാണ്. മറുവശത്ത്, ഐഫോണ്‍ 12 മിനി 64 ജിബി നിലവില്‍ 64 ജിബി മോഡലിന് 45,199 രൂപയ്ക്ക് ലഭ്യമാണ്. ബിഗ് ദീപാവലി വില്‍പ്പനയില്‍ ഈ രണ്ട് മോഡലുകള്‍ക്കും വമ്പിച്ച കിഴിവുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഷവോമി ഫോണുകളിലേക്ക് വരുമ്പോള്‍, റെഡ്മി 9 പ്രൈം, റെഡ്മി 9ആ സ്‌പോര്‍ട്ട്, റെഡ്മീ പവര്‍, റെഡ്മീ 9 പ്രൈം, റെഡ്മി 8എ ഡ്യുവല്‍, റെ്ഡമി നോട്ട് 9 എന്നിവയ്ക്കും മികച്ച ഡിസ്‌ക്കൗണ്ട് പ്രതീക്ഷിക്കുന്നു. വില്‍പ്പനയ്ക്കിടെ മോട്ടോ ജി 40, മോട്ടോ ജി 60, മോട്ടോറോള ഇ 7 പവര്‍, മോട്ടോ ജി 40 ഫ്യൂഷന്‍ എന്നിവയിലും കിഴിവ് ലഭിക്കാന്‍ സാധ്യതയുണ്ട്.