സംഭവം വിവാദമായതോടെ മൂന്ന് മണിക്കൂറിനു ശേഷം ഇവയുടെ വിലക്ക് ഫേസ്ബുക്ക് നീക്കി. കിസാൻ ഏകതാ മോർച്ചയുടെ ലക്ഷക്കണക്കിന് ആളുകൾ പിന്തുടരുന്ന പേജ് ഉൾപ്പെടെയാണ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്.
ദില്ലി: കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ കൂട്ടായ്മയായ കിസാൻ എക്താ മോർച്ചയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മടങ്ങിയെത്തി.ദില്ലിയിൽ നടക്കുന്ന കർഷക സംഘടനകളുടെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും വിവരങ്ങളും പലപ്പോഴും പുറത്തുവിട്ടിരുന്നത് ഈ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയാണ്. ഇവയാണ് ഇന്നലെ വൈകിട്ടോടെ നീക്കം ചെയ്തായി അറിയിപ്പ് വന്നത്.
സംഭവം വിവാദമായതോടെ മൂന്ന് മണിക്കൂറിനു ശേഷം ഇവയുടെ വിലക്ക് ഫേസ്ബുക്ക് നീക്കി. കിസാൻ ഏകതാ മോർച്ചയുടെ ലക്ഷക്കണക്കിന് ആളുകൾ പിന്തുടരുന്ന പേജ് ഉൾപ്പെടെയാണ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. ഫേസ്ബുക്കിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് വിലക്കിയതെന്നായിരുന്നു അറിയിപ്പ്.
undefined
എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധം ട്വിറ്ററിലും മറ്റും ഉയർന്നതോടെ ഫേസ്ബുക്കിൽ രാത്രി 9 മണിയോടെ പേജുകൾ തിരിച്ചെത്തി. ഇൻസ്റ്റഗ്രാം പേജും തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ എന്താണ് സംഭവിച്ചത് എന്നതിൽ ഫേസ്ബുക്ക് വിശദീകരണമൊന്നും നൽകിയിട്ടില്ല.
തിങ്കളാഴ്ച മുതല്‍ കര്‍ഷകര്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന പ്രഖ്യാപനവുമായി സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് രംഗത്തെത്തിയതിനു പിന്നാലെയാണ് ഫേസ്ബുക്ക് പേജുകള്‍ നീക്കം ചെയ്തത്.