ഫേസ്ബുക്കിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതി ബുധനാഴ്ച ഇന്ത്യയുടെ ഫേസ്ബുക്ക് തലവൻ അജിത് മോഹനെ വിളിച്ചുവരുത്തിയിരുന്നു.
ഹൈദരാബാദ്: വിദ്വേഷം ഉണ്ടാക്കുന്ന പ്രചരണം ഫേസ്ബുക്കില്‍ നടത്തി ബിജെപി എംഎൽഎ രാജ സിംഗിനെ ഒടുവിൽ ഫേസ്ബുക്ക് വിലക്കി. വിദ്വേഷവും അക്രമവും പ്രോത്സഹിപ്പിക്കുന്ന ഉള്ളടക്കം സംബന്ധിച്ച നയം ലംഘിച്ചതിനാണു വിലക്കെന്നു ഫേസ്ബുക്ക് വ്യക്തമാക്കി.
ബിജെപിക്കുവേണ്ടി വിദ്വേഷ ഉള്ളടക്കം സംബന്ധിച്ച നയത്തിൽ ഫേസ്ബുക്ക് വിട്ടുവീഴ്ച ചെയ്തെന്ന ആരോപണത്തിന്റെ പേരില്‍ ഫേസ്ബുക്ക് സംശയ നിഴലില്‍ നില്‍ക്കുമ്പോഴാണ് നടപടി. ഈ ആരോപണത്തിന് കാരണക്കാരനായ ഒരു വ്യക്തിയാണ് തെലങ്കാനയിലെ ബിജെപി എംഎൽഎയായ രാജ സിംഗ്. ഫേസ്ബുക്കിന്റെ എല്ലാ പ്ലാറ്റ് ഫോമുകളിൽനിന്നും അദ്ദേഹത്തെ വിലക്കാൻ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ഇന്ത്യയിലെ കന്പനിയുടെ നടത്തിപ്പുകാർ തീരുമാനം നടപ്പിലാക്കിയില്ലെന്ന ആക്ഷേപം വലിയ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ചു.
undefined
ഫേസ്ബുക്കിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതി ബുധനാഴ്ച ഇന്ത്യയുടെ ഫേസ്ബുക്ക് തലവൻ അജിത് മോഹനെ വിളിച്ചുവരുത്തിയിരുന്നു. ഇതിനു പിന്നാലെയാണു രാജ സിംഗിനു വിലക്കേർപ്പെടുത്തിയത്.
ഇന്ത്യയിൽ ഫേസ്ബുക്ക് ബിജെപിക്കെതിരായി തീരുമാനങ്ങൾ കൈക്കൊണ്ടാൽ ബിസിനസ് താത്പര്യങ്ങളെ ബാധിക്കുമെന്നു ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക്ക് പോളിസി ഡയറക്ടർ അങ്കി ദാസ് പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.