മസ്കിന്‍റെ ഫോണ്‍ സുഹൃത്തുക്കള്‍ രാത്രി ഒളിപ്പിച്ച് വയ്ക്കുമായിരുന്നു; കാരണം ഇതാണ്.!

By Web Team  |  First Published Jul 8, 2023, 12:30 PM IST

ട്വിറ്റർ വാങ്ങുന്നതിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ സഹോദരൻ കിംബാൽ മസ്‌ക് ഉൾപ്പെടെയുള്ള സുഹൃത്തുക്കൾ ശ്രമിച്ചെങ്കി മസ്ക് പൂർണമായി പിന്മാറാൻ ഒരുക്കമായിരുന്നില്ല എന്നും ജീവചരിത്രകാരൻ വെളിപ്പെടുത്തുന്നു.


രാത്രി വൈകി ട്വിറ്റ് ചെയ്യുന്ന ഇലോണ്‍ മസ്കിന്‍റെ ചില സുഹൃത്തുക്കൾ പല നടപടികളും സ്വീകരിച്ചിരുന്നതായി ടെസ്ല തലവൻ ഇലോണ്‍ മസ്കിന്റെ ജീവചരിത്രകാരൻ വാൾട്ടർ ഐസക്സൺ. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ ടെസ്‌ല ബോർഡ് അംഗം അന്റോണിയോ ഗ്രേഷ്യസ് ഒരിക്കൽ മസ്‌കിന്റെ ഫോൺ എടുത്തുകൊണ്ടുപോയി ഒരു ഹോട്ടൽ സേഫിൽ പൂട്ടി വെച്ചെന്നും. 

മസ്‌ക്കിന് അത് എടുക്കാന‍് കഴിയില്ലെന്ന് ഉറപ്പുവരുത്താനായി ഗ്രേഷ്യസ് സ്വയം പഞ്ച് ചെയ്തുവെന്നും പറയുന്നു. എന്നാൽ മസ്ക് സെക്യൂരിറ്റിയുടെ സഹായത്തോടെ സേഫ് തുറക്കുകയും പുലർച്ചെ മൂന്ന് മണി മുതൽ ട്വിറ്റിംഗ് പുനരാരംഭിക്കുകയും ചെയ്തു.  മസ്ക് ട്വിറ്ററിന് അഡിക്ടാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.ട്വിറ്ററിനെ തനിക്ക് പറയാനുള്ളത് ഒക്കെ വിളിച്ചു പറയാനുള്ള ഒരിടമായാണ് മസ്ക് കണക്കാക്കുന്നത്.  

Latest Videos

undefined

ട്വിറ്റർ വാങ്ങുന്നതിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ സഹോദരൻ കിംബാൽ മസ്‌ക് ഉൾപ്പെടെയുള്ള സുഹൃത്തുക്കൾ ശ്രമിച്ചെങ്കി മസ്ക് പൂർണമായി പിന്മാറാൻ ഒരുക്കമായിരുന്നില്ല എന്നും ജീവചരിത്രകാരൻ വെളിപ്പെടുത്തുന്നു. ഗ്രേഷ്യസ് മസ്‌കിന്റെ ഫോൺ ഒളിപ്പിച്ച് വെക്കാൻ ശ്രമിച്ചതെന്ന് എന്നതിൽ വ്യക്തമല്ല. എന്നാൽ മുമ്പ് തന്റെ ട്വീറ്റുകൾ കാരണം മസ്‌ക് വിവാദങ്ങൾ നേരിട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്. 2018-ൽ, ഒരു നിക്ഷേപകൻ മസ്ക് അസ്വസ്ഥനായി ഇരിക്കുമ്പോൾ ട്വീറ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഉപദേശിച്ചിരുന്നു.

ടെസ്‌ലയെ സ്വകാര്യമാക്കുന്നതിന് "ഫണ്ടിംഗ് സുരക്ഷിതമാക്കി" എന്ന അദ്ദേഹത്തിന്റെ ട്വീറ്റുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടന്നിരുന്നു. ആ സമയത്ത് നിക്ഷേപകൻ തന്റെ നിരാശകൾക്കുള്ള ഔട്ട്‌ലെറ്റായി ട്വിറ്റർ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മസ്‌കിനെ ഉപദേശിച്ചിരുന്നു. മസ്‌ക് ടെസ്‌ലയെ സ്വകാര്യമാക്കുന്നത് സംബന്ധിച്ച  ട്രയൽ വിജയിച്ചെങ്കിലും, അദ്ദേഹവും ടെസ്‌ലയും 2018-ൽ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനിൽ 20 മില്യൺ ഡോളർ പിഴയായി അടച്ചു.

ട്വിറ്ററിന്റെ പുതിയ സിഇഒ പോലും മസ്‌കിനെ രാത്രി വൈകി ട്വീറ്റ് ചെയ്യുന്നതിൽ ഉപദേശിച്ചിരുന്നു. പുലർച്ചെ 3 മണിക്ക് ട്വീറ്റ് ചെയ്യുന്നത് നിർത്തേണ്ട സ്വഭാവമാണെന്ന് മസ്‌ക് തന്നെ സമ്മതിച്ചിരുന്നു. താൻ മുമ്പ് തെറ്റുകൾ വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിക്കുകയും വിവാദ ട്വീറ്റുകൾ ഡ്രാഫ്റ്റുകളായി സംരക്ഷിച്ച് അടുത്ത ദിവസം അവലോകനം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു.

മസ്കിന്റെ ട്വീറ്റുകൾ പലപ്പോഴും ചൊവ്വയിലെ ജീവിതത്തെക്കുറിച്ചുള്ള ചർച്ചകൾ, ആപ്പിളിന്റെ സിഇഒ ടിം കുക്ക്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് എന്നിവരുമായി പരസ്യമായ കലഹങ്ങളിൽ ഏർപ്പെടുന്നത് വരെ എത്തിക്കാറുണ്ട്.

മസ്കുമായ് ചേര്‍ത്തുള്ള കിംവ​ദന്തികൾക്ക് മറുപടിയുമായി ഗൂഗിള്‍ സ്ഥാപകന്‍റെ മുന്‍ ഭാര്യ

മെറ്റയുടെ ത്രെഡ്സ് മസ്കിന്റെ കൂട്ടിലെ ട്വിറ്ററിനെ കൊല്ലുമോ? മസ്കിനെ കാത്തിരിക്കുന്നത്...

WATCH Live - Asianet News

click me!