മസ്ക് ഏതെങ്കിലും വിവാഹത്തിൽ പങ്കെടുക്കാൻ രാജ്യത്ത് എത്തിയപ്പോൾ എടുത്ത ചിത്രമാണോ ഇതെന്ന സംശയം വേണ്ട.ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് ഇതിന് പിന്നിൽ.
ന്യൂയോര്‍ക്ക്: വരനെ പോലെ അണിഞ്ഞൊരുങ്ങിയ ടെസ്‌ല സിഇഒ എലോൺ മസ്കിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ചന്ദന നിറത്തിലുള്ള ഷെർവാണിയും ചുവന്ന ഷാളും ധരിച്ച് ചിരിച്ചു നിൽക്കുന്ന മസ്കിന്റെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. പരാമ്പരാഗത ഇന്ത്യൻ വസ്ത്രമാണിത്.
മസ്ക് ഏതെങ്കിലും വിവാഹത്തിൽ പങ്കെടുക്കാൻ രാജ്യത്ത് എത്തിയപ്പോൾ എടുത്ത ചിത്രമാണോ ഇതെന്ന സംശയം വേണ്ട.ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് ഇതിന് പിന്നിൽ. എഐയുടെ സൃഷ്ടി മസ്കിന് ഏറെ ഇഷ്ടപ്പെട്ടു. DogeDesigner എന്ന ഉപയോക്താവാണ് ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. വിവാഹചടങ്ങുകൾക്കാണ് കൂടുതലായും ഷെർവാണി ധരിക്കുന്നത്.
undefined
ചിത്രം ഇഷ്ടപ്പെട്ടു എന്ന ക്യാപ്ഷനോടെയാണ് മസ്ക് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ വസ്ത്രധാരണത്തില്‍ മസ്ക് ഗംഭീരമാണ് എന്ന അഭിപ്രായം നിരവധി പേർ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയിലെ ഭക്ഷണരീതിയോടും ആഘോഷങ്ങളോടും മസ്കിന് താൽപര്യമുണ്ടെന്ന തരത്തിലുള്ള കമന്റുകളും നിറയുന്നുണ്ട്.
ഭാവിയിൽ മസ്‌ക് ഇന്ത്യയിൽ ടെസ്‌ല പ്ലാന്റുകൾ തുറന്നേക്കുമെന്നാണ് സൂചന. വാൾസ്ട്രീറ്റ് ജേണലുമായുള്ള ഒരു സംഭാഷണത്തിൽ, ഒരു പുതിയ ടെസ്‌ല ലൊക്കേഷനായി ഇന്ത്യ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. ഉയരുന്ന ഇലക്ട്രിക് വാഹന വിപണിയിലെ അവസരങ്ങളെ കുറിച്ച് പഠിക്കുന്നതിനും ചൈനയ്ക്ക് പുറത്തുള്ള ടെസ്‌ലയുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനുമായി ഒരു കൂട്ടം മുതിർന്ന ടെസ്‌ല എക്സിക്യൂട്ടീവുകൾ ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇന്ത്യൻ പാരമ്പര്യങ്ങളോടുള്ള മസ്കിന്റെ വർദ്ധിച്ചുവരുന്ന താല്പര്യം ഫാഷനിലും ബിസിനസ്സിലും ഒതുങ്ങുന്നില്ല. ഇന്ത്യൻ പാചകരീതികളോടുള്ള ഇഷ്ടം അദ്ദേഹം മുമ്പ് പരാമർശിച്ചിട്ടുണ്ട്. പ്രത്യേകിച്ച് നാനിനൊപ്പം ബട്ടർ ചിക്കൻ പോലുള്ള വിഭവങ്ങൾ കഴിക്കുന്നതിനെക്കുറിച്ച്. ഹൈദരാബാദി ബിരിയാണി, ദോശ, വീട്ടിൽ പാകം ചെയ്ത ഭക്ഷണം എന്നിവയുൾപ്പെടെ നിരവധി വിഭവങ്ങൾ ഇന്ത്യൻ ട്വിറ്റർ ഉപയോക്താക്കൾ അദ്ദേഹത്തിന് പരിചയപ്പെടുത്തി.
ഇന്ത്യയുടെ ഭാവി വികസനത്തെ ജനസംഖ്യാശാസ്ത്രം സ്വാധീനിക്കുമെന്ന് നേരത്തെ മസ്ക് ട്വിറ്റ് ചെയ്തിരുന്നു. ജനസംഖ്യാ കണക്കുകൾ അടിസ്ഥാനമാക്കി രാജ്യങ്ങളെ റാങ്ക് ചെയ്ത ട്വീറ്റിന് മറുപടിയായി ആയിരുന്നു മസ്കിന്റെ ട്വിറ്റ്. ജനസംഖ്യാ റാങ്കിങുകളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്.ജനസംഖ്യവർധനവ് സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ പ്രതികരണം പലർക്കും ഇടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് മസ്കിന്റെ പരാമർശം ചർച്ചയാകുന്നത്. ഇന്ത്യയിലെ ജനസംഖ്യയുടെ ശരാശരി പ്രായം 28.2 വയസ്സാണ്, അതേസമയം ഒരു ചൈനക്കാരന്റെ ശരാശരി പ്രായം 39 വയസും.ശരാശരി ഇന്ത്യക്കാരന്റെ പ്രായം ശരാശരി ചൈനക്കാരേക്കാൾ പത്ത് വയസ്സ് കുറവാണ്. ഇന്ത്യയ്ക്ക് ഗണ്യമായ സമയത്തേക്ക് ഗണ്യമായ തൊഴിൽ ശക്തി ഉണ്ടായിരിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഭാവിയിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നായി ഇതിനെ കാണുന്ന വിദഗ്ധർ നിരവധിയാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാരണം ജോലിപോകുമോ?; ആശങ്കയില്‍ 74 ശതമാനം ഇന്ത്യൻ തൊഴിലാളികള്‍.!
ഐഫോണ്‍ കയ്യിലുള്ളവര്‍ക്ക് വലിയൊരു മുന്നറിയിപ്പ്.!