ട്വിറ്ററിന്റെ പുതിയ സിഇഒയായി ലിൻഡ യാക്കാരിനോ ചുമതലയേൽക്കുമെന്ന് സ്ഥീരികരിച്ച് ട്വിറ്റർ സിഇഒ എലോൺ മസ്ക്. ആറ് ആഴ്ചയ്ക്കുള്ളിൽ എൻബിസി യൂണിവേഴ്‌സലിൽ നിന്ന് ലിൻഡ വിരമിക്കും.
ട്വിറ്ററിന്റെ പുതിയ സിഇഒയായി ലിൻഡ യാക്കാരിനോ ചുമതലയേൽക്കുമെന്ന് സ്ഥീരികരിച്ച് ട്വിറ്റർ സിഇഒ എലോൺ മസ്ക്. ആറ് ആഴ്ചയ്ക്കുള്ളിൽ എൻബിസി യൂണിവേഴ്‌സലിൽ നിന്ന് ലിൻഡ വിരമിക്കും. മസ്കുമായി ഇവര്ക്ക് ദീർഘകാല ബന്ധമുണ്ട്. മൂന്നു മണിക്ക് അഭിപ്രായങ്ങൾ ട്വിറ്റ് ചെയ്യുന്നത് സംബന്ധിച്ച് മസ്കിനോട് സംസാരിച്ചത് ലിൻഡയായിരുന്നു. ആ സമയത്ത് മസ്ക് പോസ്റ്റ് ചെയ്യുന്ന ട്വിറ്റുകൾ വിവാദത്തിന് കാരണമാകുമെന്നായിരുന്നു ചൂണ്ടിക്കാണിക്കൽ.
2022 ൽ എൻബിസി യൂണിവേഴ്സലിന്റെ പരസ്യ വിഭാഗത്തിന്റെ സിഇഒ ആയിരുന്നു ലിൻഡ. വെള്ളിയാഴ്ച വൈകുന്നേരത്തെ ട്വിറ്റിലൂടെയാണ് മസ്‌ക് പുതിയ ട്വിറ്റർ സിഇഒയുടെ പേര് പ്രഖ്യാപിച്ചത്. കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയർ, ചീഫ് ടെക്‌നോളജി ഓഫീസർ സ്ഥാനങ്ങളാണ് ഇനി എലോൺ മസ്‌കിന്റെതായുള്ളത്. എൻബിസി യൂണിവേഴ്‌സൽ അഡ്വർട്ടൈസിങ് മേധാവിയായ ലിൻഡ യക്കാരിനോയെ സിഇഒ സ്ഥാനത്തേക്കു കൊണ്ടുവരാനുള്ള ചർച്ചകൾ നടക്കുന്നതായി വാൾ സ്ട്രീറ്റ് ജേണലാണ് റിപ്പോർട്ട് ചെയ്തത്.
undefined
നേരത്തെ സിഇഒ സ്ഥാനമൊഴിയാനുള്ള സന്നദ്ധത മസ്ക് പ്രകടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ഉപയോക്താക്കളുടെ അഭിപ്രായമറിയാനായി പോളും നടത്തിയിരുന്നു. മസ്ക് ട്വിറ്റർ സിഇഒ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടവരാണ് ഭൂരിഭാഗവും. ഇതിനു പിന്നാലെയാണ് സിഇഒ സ്ഥാനത്തിന് പറ്റിയ ആളെ കിട്ടിയാൽ സ്ഥാനമൊഴിയുമെന്ന് മസ്ക് പ്രഖ്യാപിച്ചത്. സ്ഥാനമൊഴിഞ്ഞാലും ട്വിറ്ററിന്റെ പ്രവർത്തനത്തിൽ എലോൺ മസ്‌ക് തുടർന്നും ഇടപെടുമോ എന്ന കാര്യത്തിൽ പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
2011 മുതൽ എൻബിസി യൂണിവേഴ്‌സലിൽ ജോലി ചെയ്യുന്ന ആളാണ് ലിൻഡ യക്കരിനോ. ലിങ്ക്ഡ്ഇൻ പ്രൊഫൈലിലെ വിവരം അനുസരിച്ച് ഗ്ലോബൽ അഡൈ്വർട്ടൈസിങ് ആന്റ് പാർട്ണർഷിപ്പ് ചെയർമാനാണ് ലിൻഡ. മുമ്പ് എൻബിസിയുടെ കേബിൾ എന്റർടെയ്ൻമെന്റിന്റെയും ഡിജിറ്റൽ അഡ്വർട്ടൈസിങ് സെയിൽസ് ഡിവിഷന്റെയും മേധാവിയായിരുന്നു. എൻബിസിയ്ക്ക് മുമ്പ് ടേണർ എന്റർടെയ്ൻമെന്റിലായിരുന്നു ലിൻഡ.
Read more: ജീവിതകാലം മുഴുവൻ പ്രതിമാസപെൻഷൻ വേണോ? സൂപ്പർ സ്കീം ഇതാ !
എൻബിസി യുണിവേഴ്‌സലിന്റെ പീക്കോക്ക് എന്ന സ്ട്രീമിങ് സേവനത്തിലേക്ക് വരുമാനം കണ്ടെത്തുന്നത് ലിൻഡയാണ്. ആപ്പിൾ, സ്‌നാപ്ചാറ്റ്, ബസ്ഫീഡ്, ട്വിറ്റർ, യൂട്യൂബ് എന്നിവരുമായുള്ള പാർട്ണർഷിപ്പിൽ കമ്പനിയ്ക്ക് വേണ്ടി 10000 കോടി ഡോളർ ഇവർ സമാഹരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്വിറ്ററിന് ഇപ്പോൾ ആവശ്യമുള്ളത് കമ്പനിയുടെ വരുമാനം വർധിപ്പിക്കാനാകുന്ന മേധാവിയെയാണ്.