വാതിൽപ്പടി സേവനങ്ങൾക്കും വാട്സ്ആപ്പ് നമ്പര്‍ വഴി രജിസ്റ്റർ ചെയ്യാമെന്ന് കെഎസ്ഇബി അറിയിച്ചു
തിരുവനന്തപുരം: ഇലക്ട്രയോട് വാട്സ്ആപ്പില്‍ ചാറ്റ് ചെയ്ത് പരാതികള്‍ അറിയിക്കാമെന്ന് കെഎസ്ഇബി. വാതിൽപ്പടി സേവനങ്ങൾക്കും വാട്സ്ആപ്പ് നമ്പര്‍ വഴി രജിസ്റ്റർ ചെയ്യാമെന്ന് കെഎസ്ഇബി അറിയിച്ചു. 9496001912 എന്നതാണ് വാട്സ്ആപ്പ് നമ്പര്‍.
കെഎസ്ഇബി സെക്ഷന്‍ ഓഫീസിലും 1912 എന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ കസ്റ്റര്‍ കെയര്‍ നമ്പറിലും വിളിച്ച് വൈദ്യുതി സംബന്ധമായ പരാതികള്‍ അറിയിക്കാം.
undefined
വൈദ്യുതി കണക്ഷന്‍ എടുക്കാന്‍ വേണ്ടത് രണ്ടേ രണ്ട് രേഖകള്‍ മാത്രം
ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷകര്‍ അപേക്ഷയോടൊപ്പം രണ്ട് രേഖകള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന് കെഎസ്ഇബി. ഒന്ന് അപേക്ഷകന്റെ തിരിച്ചറിയൽ രേഖ. രണ്ടാമത്തേത് വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ. പുതിയ സർവീസ് കണക്ഷൻ നടപടി ക്രമങ്ങൾ ഏകീകരിക്കുന്നതിനും ലഘൂകരിക്കുന്നതിലേക്കുമായി കെഎസ്ഇബി ലിമിറ്റഡ് 2018 നവംബർ 2ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവ് പ്രകാരമാണിത്.
തിരിച്ചറിയൽ രേഖയായി ഇലക്ടറൽ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രെവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ഗവൺമെന്റ് / ഏജൻസി / പബ്ലിക്ക് സെക്റ്റർ യൂട്ടിലിറ്റി നൽകുന്ന ഫോട്ടോ ഉൾപ്പെട്ട കാർഡ്, പാൻ, ആധാർ, വില്ലേജിൽ നിന്നോ മുൻസിപ്പാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്.
അപേക്ഷകന് സ്ഥലത്തിനുമേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിന് ബിൽഡിംഗിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം / ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് (ഏതെങ്കിലും ഗസ്റ്റഡ് ഓഫീസർ/ കെഎസ്ഇബിഎല്‍ ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ മതിയാകും).