കുറഞ്ഞത് മൂന്ന് മന്ത്രാലയങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാരോട് ജോലിസ്ഥലത്ത് ഐഫോൺ ഉപയോഗിക്കരുതെന്ന് ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റോയിട്ടേഴ്‌സ് പറയുന്നത്.
ബെയ്ജിങ്: ജോലിസ്ഥലത്തേക്ക് ഐഫോൺ കൊണ്ടുവരാൻ പാടില്ലെന്ന് ജീവനക്കാർക്ക് കർശന നിർദേശം നല്കി ചൈനീസ് കമ്പനികൾ. ജോലി സമയത്ത് പ്രാദേശിക ബ്രാൻഡുകൾ നിർമ്മിച്ച ഫോണുകൾ ഉപയോഗിക്കണമെന്ന് നിർദേശത്തിൽ പറയുന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. എട്ട് ചൈനീസ് പ്രവിശ്യകളിലുടനീളമുള്ള നിരവധി ഫോൺ കമ്പനികളും സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റുകളുമാണ് പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.
മറ്റ് രാജ്യങ്ങൾ വികസിപ്പിച്ച സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നത് കുററയ്ക്കാനായാണ് പുതിയ തീരുമാനം. സെജിയാങ്, ഗ്വാങ്‌ഡോങ്, ജിയാങ്‌സു, അൻഹുയി, ഷാൻസി, ഷാൻഡോങ്, ലിയോണിങ് എന്നിങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയുള്ള സെൻട്രൽ ഹെബെയ് എന്നീ പ്രവിശ്യകളിലെ ചൈനീസ് ഏജൻസികളും സർക്കാർ പിന്തുണയുള്ള കമ്പനികളുമാണ് ഐഫോൺ അടക്കമുള്ള വിദേശ നിർമിത ഡിവൈസുകളെ മാറ്റി നിർത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.
undefined
കുറഞ്ഞത് മൂന്ന് മന്ത്രാലയങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാരോട് ജോലിസ്ഥലത്ത് ഐഫോൺ ഉപയോഗിക്കരുതെന്ന് ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റോയിട്ടേഴ്‌സ് പറയുന്നത്. ഹ്വാവേ ഉൾപ്പെടെയുള്ള ആഭ്യന്തര കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ് ചൈനയുടെ പ്രധാന ലക്ഷ്യം. അൽ ജസീറയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ബാങ്കുകൾ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളോട് പ്രാദേശിക സോഫ്‌റ്റ്‌വെയറിലേക്ക് മാറാൻ ചൈനീസ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.
സെമികണ്ടക്ടര്‍ ചിപ്പുകളുടെ ആഭ്യന്തരമായുള്ള നിർമാണവും രാജ്യം കാര്യമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാണ് സൂചനകൾ. ഇതിനെക്കുറിച്ച് അന്വേഷിച്ചുകൊണ്ടുള്ള റോയിട്ടേഴ്‌സിന്റെ അഭ്യർത്ഥനയോട് ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിപുലീകൃത ട്രേഡിംഗിൽ ആപ്പിളിന്റെ ഓഹരികൾ 196.50 ഡോളറായി കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
അടുത്തിടയ്ക്കാണ് എക്കാലത്തെയും ഉയര്‍ന്ന വരുമാനം ഇന്ത്യയിലെ മാർക്കറ്റിലൂടെ സ്വന്തമാക്കിയിരിക്കുകയാണെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് അറിയിച്ചത്. ഒരു ഇൻവെസ്റ്ററുടെ കോളിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അവിശ്വസനീയമാംവിധം ആവേശകരമായ വിപണിയാണ് ഇവിടെയുള്ളതെന്നും തങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹമന്ന് കൂട്ടിച്ചേർത്തിരുന്നു. മുംബൈയിൽ, ബാന്ദ്ര കുർള കോംപ്ലക്‌സിലെ (ബികെസി) ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആപ്പിളിന്റെ ഒരു സ്റ്റോർ. രണ്ടാമത്തെ സ്റ്റോർ കുറച്ച് ദിവസങ്ങൾക്ക് ശേഷം ന്യൂഡൽഹിയിൽ സാകേതിലെ സെലക്ട് സിറ്റി വാക്ക് മാളിൽ തുറന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...