ആഗസ്റ്റ് 11 ന് സിവിൽ ലൈനിൽ വളർത്തുനായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീ നല്‍കിയ കേസിലാണ് ഉത്തരവ്. ഗുരുഗ്രാം ഉപഭോക്തൃ ഫോറം ഇവര്‍ക്ക് 2 ലക്ഷം രൂപ നൽകാനും ഫോറം ഉത്തരവിട്ടു.
ഗുരുഗ്രാം: വളര്‍ത്ത് നായകളുടെ ആക്രമണം വര്‍ദ്ധിച്ചതോടെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഗുരുഗ്രാം മുനിസിപ്പൽ കോർപ്പറേഷനില്‍ (എംസിജി) 11 വിദേശ നായ ഇനങ്ങളെ നിരോധിക്കാനും രജിസ്ട്രേഷൻ റദ്ദാക്കാനും കസ്റ്റഡിയിലെടുക്കാനും അവയെ കസ്റ്റഡിയില്‍ സൂക്ഷിക്കാനും ഉത്തരവിട്ടു.
ആഗസ്റ്റ് 11 ന് സിവിൽ ലൈനിൽ വളർത്തുനായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീ നല്‍കിയ കേസിലാണ് ഉത്തരവ്. ഗുരുഗ്രാം ഉപഭോക്തൃ ഫോറം ഇവര്‍ക്ക് 2 ലക്ഷം രൂപ നൽകാനും ഫോറം ഉത്തരവിട്ടു. ഈ സ്ത്രീയെ ആക്രമിച്ചത് ഡോഗോ അർജന്റീനോ എന്ന വിദേശ ഇനമായിരുന്നു. മൂന്ന് മാസത്തിനകം വളർത്തു നായ്ക്കൾക്കായി ഒരു നയം രൂപീകരിക്കാൻ ഫോറം എംസിജിക്ക് നിർദ്ദേശം നൽകി.
undefined
അമേരിക്കൻ ബുൾഡോഗ്, അമേരിക്കൻ പിറ്റ് ബുൾ ടെറിയർ, ഡോഗോ അർജന്റീനോ, റോട്ട്‌വെയ്‌ലർ, ബോയർബോൽ, പ്രെസ കാനാരിയോ, നെപ്പോളിഷ്യൻ മാസ്റ്റിഫ്, വൂൾഫ്‌ഡോഗ്, കെയ്ൻ കോർസോ, ബാൻഡോഗ്, ഫില ബ്രസീലിറോ എന്നീ 11 നായ് ഇനങ്ങള്‍ക്കാണ് ഗുരുഗ്രാമില്‍ നിരോധിച്ചിരിക്കുന്നത്. ഇവയെല്ലാം "അപകടകരമായ വിദേശ ഇനങ്ങൾ" എന്ന വിഭാഗത്തില്‍ പെടുത്താനാണ് ഉത്തരവ്.
മേൽപ്പറഞ്ഞ വളർത്തുനായ്ക്കളെ വളര്‍ത്തുന്നത് തടയുന്നത് ഉടനടി പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനായി നായ ഉടമകൾക്ക് അനുകൂലമായി നൽകിയിട്ടുള്ള എല്ലാ ലൈസൻസുകളും റദ്ദാക്കാനും മേൽപ്പറഞ്ഞ നായ്ക്കളെ ഉടൻ കസ്റ്റഡിയിൽ എടുക്കാനും എംസിജിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്- ഫോറം നവംബര്‍ 15ന് ഇറക്കിയ ഉത്തരവ് പറയുന്നത്.
"സ്‍ത്രീ സുരക്ഷ ഉറപ്പാക്കണം.." പൊലീസിന് ബൈക്കുകളും സ്‍കൂട്ടറുകളും സമ്മാനിച്ച് ഹീറോ!
സൈബർ ക്രൈം; 28,000 മൊബൈൽ ഫോൺ നമ്പറുകൾ തിരിച്ചറിഞ്ഞു; തിരിച്ച് പിടിച്ചത് 15 കോടിയോളം രൂപ