സ്റ്റാൻഡപ്പ് കൊമേഡിയനായ ഐശ്വര്യ മോഹൻരാജ്, ബിഗ് ബോസ് താരമായ അബ്ദു റോസിക് എന്നിവർക്കും യൂട്യൂബ് ചാനൽ നഷ്ടമായി.
ദില്ലി: രാജ്യത്തെ പ്രമുഖ യൂട്യൂബർമാരെയാണ് ഹാക്കേഴ്സ് ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ട്. ദശലക്ഷക്കണക്കിന് സബ്സ്ക്രൈബർമാരുള്ള യൂട്യൂബ് അക്കൗണ്ടുകളാണ് ഹാക്കേഴ്സിന്റെ ലക്ഷ്യം. ജനപ്രിയ കൊമേഡിയനും ഗെയിമറുമായ തന്മയ് ഭട്ടിന്റെ 44 ലക്ഷം സബ്സ്ക്രൈബർമാരുള്ള ചാനലും ജിമെയിൽ അക്കൗണ്ടും കഴിഞ്ഞ ദിവസം ഹാക്ക് ചെയ്തിരുന്നു.
സ്റ്റാൻഡപ്പ് കൊമേഡിയനായ ഐശ്വര്യ മോഹൻരാജ്, ബിഗ് ബോസ് താരമായ അബ്ദു റോസിക് എന്നിവർക്കും യൂട്യൂബ് ചാനൽ നഷ്ടമായി. പ്രശസ്ത മാധ്യമപ്രവർത്തകയായ ബർഖ ദത്തിന്റെ പേരിലുള്ള ‘മോജോ സ്റ്റോറി’യും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അതിലെ 11,000 വിഡിയോകളാണ് കഴിഞ്ഞ ദിവസം ഡിലീറ്റ് ചെയ്തത്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല കമ്പനിയുടെ പേരും ലോഗോയുമാണ് ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾക്ക് നൽകിയിരിക്കുന്നത്.
undefined
തന്മയ് ഭട്ടിന്‍റെ ചാനലിൽ നിന്ന് വീഡിയോകൾ നീക്കം ചെയ്തതിന് പിന്നാലെ ചാനലിലൂടെ പ്രൈവറ്റ് ലൈവ് സ്ട്രീമും ഹാക്കേഴ്സ് നടത്തി. യൂട്യൂബിനെയും ഗൂഗിളിനെയും ടാഗ് ചെയ്തുകൊണ്ട് തന്മയ് ഇതിനെക്കുറിച്ച് ട്വിറ്റ് ചെയ്തിട്ടുണ്ട്. ടു ഫാക്ടർ ഒതന്റിക്കേഷനും മറികടന്നാണ് ഹാക്കർമാർ ചാനൽ സ്വന്തമാക്കിയിരിക്കുന്നതെന്ന് തന്മയ് പറഞ്ഞു. പെട്ടെന്ന് സഹായിക്കണമെന്നും അദ്ദേഹം ട്വിറ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
തന്മയിന് പിന്നാലെ കൊമേഡിയൻ ഐശ്വര്യ മോഹൻരാജും ട്വിറ്ററിൽ യൂട്യൂബിനോട് സഹായമഭ്യർഥിച്ചിട്ടുണ്ട്. പരാതി ശ്രദ്ധയിൽപ്പെട്ട ഉടനെ പ്രശ്ന പരിഹാരത്തിനായി യൂട്യൂബ് മുന്നോട്ട് വന്നതോടെയാണ് ഇവർക്ക് ചാനൽ തിരിച്ചു കിട്ടിയത്. ഹാക്കിങ്ങിന്റെ പിന്നിലെ ഉദ്ദേശം സംബന്ധിച്ച സൂചനകളൊന്നും ലഭിച്ചിട്ടില്ല. യൂട്യൂബും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തു വിട്ടിട്ടില്ല.
ഫോണിൽ വരുന്ന ഒടിപി നമ്പർ അടിച്ചാൽ മാത്രം ലോഗിൻ ചെയ്യാൻ കഴിയൂ എന്നതാണ് ടു ഫാക്ടർ ഒതന്റിക്കേഷന്റെ പ്രത്യേകത. ഈ ഫീച്ചർ പോലും തകർത്ത് കൊണ്ടുള്ള കടന്നു കയറ്റം മറ്റ് യൂട്യൂബർമാരിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
നേരത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടേതടക്കമുള്ള ട്വിറ്റര്‍ അക്കൗണ്ടുകൾ ഇതെ രീതിയിൽ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇലോൺ മസ്ക്, ബിൽ ഗേറ്റ്സ്, ജോ ബൈഡൻ, കാന്യെ വെസ്റ്റ് എന്നിവർക്കും ട്വിറ്റർ പേജുകൾ സമാന രീതിയിൽ നഷ്ടമായിട്ടുണ്ട്.
നഷ്ടപ്പെട്ടുവെന്ന് കരുതിയ 11,000 വീഡിയോകൾ തിരിച്ചുകിട്ടി: ബർഖ ദത്ത്
#YouMake 2023: നിങ്ങളുടെ വീടിന്‍റെ രൂപകല്‍പന സാംസങുമൊത്ത്